17.1 C
New York
Thursday, September 23, 2021
Home US News വാക്‌സിനേഷന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 73 സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ രാജിവെച്ചു

വാക്‌സിനേഷന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 73 സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ രാജിവെച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ചിക്കാഗൊ: ചിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് എല്ലാ സിറ്റി ജീവനക്കാരും, (ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ) ഒക്ടോബര്‍ 15ന് മുമ്പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധഇച്ചതിനെ തുടര്‍ന്ന് 73 ഡ്രൈവര്‍മാര്‍ രാജിവെച്ചു.മേയറുടെ ഉത്തരവ് അനുസരിക്കുകയോ, പുറത്തുപോകുകയോ മാത്രമല്ല ഡ്രൈവര്‍മാര്‍ക്ക് കരണീയമായിട്ടുണ്ടായിരുന്നത്. 

ഡ്രൈവര്‍മാര്‍ രാജിവെച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ്സ് കമ്പനികള്‍ക്ക് വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ കൊണ്ടു പോകുന്നതിന് യൂബര്‍, ലിഫ്റ്റ് കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളര്‍ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്.
യൂബര്‍, ലിഫ്റ്റ് കമ്പനികളുമായി വിദ്യാര്‍ഥികളെ നേരിട്ട് സ്‌ക്കൂളില്‍ എത്തിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു.

ആഗസ്റ്റ് 30നാണ് ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവര്‍മാര്‍ ജോലി രാജിവെച്ചു.
ഏകദേശം 2100 കുട്ടികള്‍, ഇതില്‍ ആയിരത്തോളവും സ്‌പെഷ്യല്‍ എഡുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ബസ്സ് സൗകര്യങ്ങള്‍ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്‌ക്കൂള്‍ അധികൃതര്‍ അറിയിച്ചു.
ചിക്കാഗൊ ഡിസ്ട്രിക്റ്റില്‍ നാനൂറിലധികം സ്‌ക്കൂള്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: