17.1 C
New York
Thursday, January 20, 2022
Home US News വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റിനില്‍ നിന്നും ഒഴിവാക്കണം: പ്രവാസി മലയാളി...

വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റിനില്‍ നിന്നും ഒഴിവാക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍

പി പി ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍

ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വിമാനമിറങ്ങുന്ന കോവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി ആവശ്യപ്പെട്ടു . ഇതുസംബന്ധിച്ചു അടിയന്തിര തീരുമാനം എടുക്കണമെന്ന് ഇന്ത്യാ ഗവണ്‍ന്മെന്റിനോടും, വിദേശകാര്യ വകുപ്പിനോടും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കന്‍ ,ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് , ഗ്ലോബല്‍ പ്രസിഡന്റ് എം. പി സലിം, സെക്രട്ടറി വര്‍ഗീസ് ജോണ്‍ ,അമേരിക്കന്‍ കോര്‍ഡിനേറ്റര്‍ ഷാജി എസ്. രാമപുരം എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ നിന്നും കോവിഡ് പരിശോധനക്കു ഈടാക്കിയിരുന്ന ഫീസ് പി.എം.എഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നു പിന്‍വലിച്ച ഗവണ്മെന്റ് ഈ വിഷയത്തിലും അനുകൂല തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ വിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പിന്‍വലിക്കണമെന്നും പി.എം.എഫ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇന്ത്യയിലേയ്ക്ക് പോകുന്ന ഓരോ പ്രവാസിയും 72 മണിക്കൂറിനുള്ളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. മാത്രമല്ല ചെക്ക്-ഇന്‍ സമയത്ത് ആ റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം ഇതിനു ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നത്
പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണ് . പണവും സമയവും ഒരുപോലെ ചിലവാക്കിയാലേ റിപ്പോര്‍ട്ട് ലഭിക്കുകയെന്നുള്ളതും പലര്‍ക്കും യാത്ര പോലും മുടങ്ങാനുള്ള സാധ്യത ഉണ്ടാക്കുന്നു . നാട്ടിലെത്തിയ ശേഷം കൊറോണ ടെസ്റ്റ് ചെയ്യേണ്ട അവസ്ഥ പ്രവാസികള്‍ക്കുണ്ട്. അപ്പോള്‍ യാത്ര ചെയ്യുന്നതിന് മുന്‍പും ടെസ്റ്റ് നടത്തുന്നതിന് ന്യായികരണവുമില്ലന്നു പി എം എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ജനു 24 ന്, മുഖ്യ പ്രഭാഷണം ഡോ പ്രമോദ് റഫീഖ്‌

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ജനു 24 നു തിങ്കളാഴ്ച (ഈസ്റ്റേണ്‍ സമയം ) വൈകീട്ട് എട്ടിന് "ബിസിനെസ്സ് ഈസ് കോളിംഗ്' എന്ന...

ശബരിമല നട ഇന്ന് അടയ്ക്കും, നടവരവ് 150 കോടി.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവവപ്പെടുന്നത്.ശബരിമലയില്‍...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 3 ലക്ഷം കടന്നു.

രാജ്യത്ത് കൊവിഡ് -19 രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി....

സെൻട്രൽ റെയിൽവേ: 2422 അപ്രൻ്റിസ്

ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോപ്/ഡിവിഷനു കളിൽ 2422 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ:...
WP2Social Auto Publish Powered By : XYZScripts.com
error: