17.1 C
New York
Saturday, January 22, 2022
Home US News വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സമ്മാനമായി മില്യന്‍ ജാക്ക്‌പോട്ട്, ട്രക്ക്‌സ്, ഗണ്‍, എന്നിവ നല്‍കുമെന്ന വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണ്ണര്‍

വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സമ്മാനമായി മില്യന്‍ ജാക്ക്‌പോട്ട്, ട്രക്ക്‌സ്, ഗണ്‍, എന്നിവ നല്‍കുമെന്ന വെസ്റ്റ് വെര്‍ജിനിയ ഗവര്‍ണ്ണര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വെസ്റ്റ് വെര്‍ജീനിയ: വാക്‌സിന്‍ സ്വീകരിക്കുവാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു വെസ്റ്റ് വെര്‍ജീനിയ. ഗവര്‍ണ്ണര് ജിം ജസ്റ്റിസാണ് പുതിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മൗണ്ടര്‍ സംസ്ഥാനമായി അറിയപ്പെടുന്ന വെസ്റ്റ് വെര്‍ജിനിയായിലെ 40 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ 33 ശതമാനം പൂര്‍ണ്ണ ഡോസ് സ്വീകരിച്ചവരാണ്. ഏറ്റവും പുതിയ സി.ഡി.സി. റിപ്പോര്‍ട്ടനുസരിച്ചു 51 ശതമാനം പ്രായപൂര്‍ത്തിയായവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും, 41 ശതമാനം പൂര്‍ണ്ണമായും രണ്ടു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ചൂണ്ടികാണിക്കുന്നു. അമേരിക്കയിലെ വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളില്‍ 43-ാം സ്ഥാനത്താണ് വെസ്റ്റ് വെര്‍ജിനിയ.

കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള പുതിയ പദ്ധതി ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു.
ഇതില്‍ ഒരു മില്യണ്‍ ലോട്ടറി, ട്രക്കുകള്‍, സ്‌കോളര്‍ഷുപ്പുകള്‍, ആജീവനാന്ത ഹണ്ടിംഗ് , ഫിഷിംഗ് ലൈസെന്‍സുകള്‍, സ്റ്റേറ്റ് പാര്‍ക്കിലേക്കുള്ള സൗജന്യപാസ്സുകള്‍ ഇതിനെല്ലാം പുറമെ കസ്റ്റംമേയ്‌സ് റൈഫിള്‍സും, ഷോട്ടുഗണ്‍സും ഉള്‍പ്പെടുന്നു. മറ്റു സംസ്ഥാനങ്ങള്‍ സമ്മാനങ്ങള്‍ പലതും പ്രഖ്യാപിച്ചപ്പോള്‍ അതിലൊന്നും ഗണ്‍ ഉള്‍പ്പെട്ടിരുന്നില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: