17.1 C
New York
Monday, September 27, 2021
Home US News വാക്‌സിനേറ്റ് ചെയ്യാത്ത ദമ്പതികള്‍ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി

വാക്‌സിനേറ്റ് ചെയ്യാത്ത ദമ്പതികള്‍ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി

റിപ്പോർട്ട്: പി.പി. ചെറിയാൻ

മിഷിഗണ്‍: വാക്‌സീന്‍ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കള്‍ അനാഥരാക്കിയത് 23 മുതല്‍ 15 വയസ്സുവരെയുള്ള ഏഴു കുട്ടികളെ. സെപ്തംബര്‍ 9 വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാര്‍ലിറ്റ് ഗ്രീനും കോവിഡ് ബാധിച്ചു മരിച്ചതായി അറിയിച്ചത്.

ഫ്‌ലോറിഡാ ആശുപത്രിയില്‍ കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാര്‍ലിറ്റ് തിങ്കളാഴ്ചയും ഭര്‍ത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് അന്തരിച്ചത്.

കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയില്‍ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നു ട്രോയിയുടെ സഹോദരി ടിക്കി ഗ്രീന്‍ പറഞ്ഞു. 14 വയസ്സു മുതല്‍ അടുത്തറിയമായിരുന്ന ഇവര്‍ 22 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടയില്‍ വിവാഹ വാര്‍ഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു.

കോവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്‌സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യര്‍ഥിച്ചിരുന്നത്. വാക്‌സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ പതിന്മടങ്ങാണ് വാക്‌സിനേറ്റ് ചെയ്യാതെ മരിക്കുന്നവരുടെ എണ്ണം. മാതാപിതാക്കള്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഏഴു കുട്ടികളും ഇങ്ങനെ ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...

ലോക നദി ദിനം (ലേഖനം)

കളകളാരവത്തോടെ മലനിരകളെ പൂണൂല് ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലലി യുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിലേയ്ക്ക് ചേർന്ന് ഒന്നായി മാറുന്നുന്നു..നീരാവിയായ്,,,മേഘമായ്.. പിന്നെ മഴയായി വീണ്ടും...
WP2Social Auto Publish Powered By : XYZScripts.com
error: