17.1 C
New York
Saturday, August 13, 2022
Home US News വാക്സിനേഷൻ സ്വീകരിച്ചവർക്ക് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാം,

വാക്സിനേഷൻ സ്വീകരിച്ചവർക്ക് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാം,

റിപ്പോർട്ട്: പി പി ചെറിയാൻ

.വാഷിംഗ്ടൺ ഡിസി; പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് വീടിനു അകത്തും പുറത്തും മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറിയതും വലിയതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം ചെയ്തതായി സി ഡി സി ഡയറക്ടർ ഡോ:റോഷ്ലി ലിവിങ്സ്കി മെയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പാൻഡെമികിന് മുമ്പുള്ള സ്ഥിതിയിലേക്ക് അമേരിക്ക തിരിച്ചു വരുന്നു എന്നുള്ളതാണ് ഇതുകൊണ്ടുള്ള അർത്ഥമാകുന്നതെന്നു അവർ ചൂണ്ടിക്കാട്ടി. കോ വിഡ് 19 രോഗപ്രതിരോധത്തിനു നൽകുന്ന വാക്സിൻ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ പൂർണമായും തെളിയിക്കപ്പെട്ടതായി അവർ അറിയിച്ചു.

നാം ഈ പ്രത്യേക നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ നിർദ്ദേശം രണ്ട് ഡോസൊ , ഇഫക്ടീവ് സിംഗിൾ ഡോസൊ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്ന് ഡയറക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ സിഡിസി നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കോവിഡ പാൻഡെമിക് കൂടുതൽ വ്യാപകമായി മാറുകയാണെങ്കിൽ പരിശോധിക്കേണ്ടിവരുമെന്നും അവർ മുന്നറിയിപ്പുനൽകി . മെമ്മോറിയൽ ഡേ, ജൂലൈ ഫോർത്ത് എന്നീ വിശേഷ ദിവസങ്ങൾ അടുത്തു വരുന്നതും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.വരും ദിവസങ്ങളിൽ അമേരിക്കയിലെ കൂടുതൽ പേർക്ക് കൂടിയ വാക്സിൻ കൊടുക്കുവാൻ കഴിയുമെന്നു ബൈഡൻ ഭരണകൂടവും വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: