17.1 C
New York
Thursday, August 18, 2022
Home US News വസ്ത്രം മാറുന്ന വീഡിയോ ക്യാമറയിൽ പകർത്തിയ സ്കൂൾ ജാനിറ്റർക്ക് 20 വർഷം തടവ്

വസ്ത്രം മാറുന്ന വീഡിയോ ക്യാമറയിൽ പകർത്തിയ സ്കൂൾ ജാനിറ്റർക്ക് 20 വർഷം തടവ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ജാക്സൺ വിവില്ല (ഫ്ലോറിഡ): സ്കൂൾ ലോക്കൽ റൂമിൽ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യം രഹസ്യമായി ക്യാമറയിൽ പകർത്തിയ ഹൈസ്‌കൂൾ ജാനിറ്റർക്ക് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി 20 വർഷം ജയിലിൽ കഴിയുന്നതിന് ശിക്ഷിച്ചു.

ജെയ്‌സൺ ബ്രയാൻ ഗോഫിനെ (45 ) യാണ് ഫെഡറൽ ജഡ്ജ്‌ജി ബ്രയാൻ ഡേവിഡ് ശിക്ഷിച്ചത് .

2019 സെപ്റ്റംബർ 13 ന് അറസ്റ്റിലായ ഗോഫ് സെപ്റ്റംബർ 25 , 2020 ൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷ മാർച്ച് 29 നാണ് വിധിച്ചത്.

2019 ആഗസ്റ്റിൽ 14 വയസ്സുള്ള രണ്ടു പെൺകുട്ടികൾ സ്കൂളിൽ അധികൃതർക്ക് നൽകിയ പരാതിയിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി കേസ്സെടുത്തത്. ലോക്കർ റൂമിൽ കാമറാ ലെൻസ് കണ്ടെത്തിയത് സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു. ലോക്കറിൻറെ ചുമരിൽ സെൽഫോൺ ഒളിപ്പിച്ചു ഒരു ദ്വാരത്തിലൂടെ ലെൻസ് പുറത്തേക്ക് വച്ചാണ് വീഡിയോ പകർന്നിരുന്നത്.

ഹോം ലാൻഡ് സെക്യൂരിറ്റി അന്വേഷണത്തിൽ ജാനിറ്ററെ പിടികൂടി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് സെയ്‌ഫ് ചൈൽഡ് ഹുഡ് പ്രോജക്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസിന്റെയും ക്രിമിനൽ ഡിവിഷന്റെയും നേതൃത്വത്തിൽ നൽകിയിരുന്നു.

ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്:

www.justice.gov/psc എന്ന വെബ് ‌സൈറ്റ് സന്ദർശിക്കുക.

Facebook Comments

COMMENTS

- Advertisment -

Most Popular

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: