17.1 C
New York
Tuesday, September 26, 2023
Home US News വഴിയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് തര്‍ക്കം യുവാവ് വെടിയേറ്റ് മരിച്ചു

വഴിയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് തര്‍ക്കം യുവാവ് വെടിയേറ്റ് മരിച്ചു

വാർത്ത: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാര്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ നാട്ടുകാര്‍ യുവാവിനെ വെടിവച്ചു കൊല്ലുകയും ചെയ്ത സംഭവം ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു .

ആരില്‍ നിന്നോ മയക്കുമരുന്ന് വാങ്ങാന്‍ എത്തിയതായിരുന്നു യുവാവ്. പിന്നീട് ഇയാള്‍ റോഡില്‍ നിന്ന് മൂത്രമൊഴിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് അവിടെ താമസിച്ചിരുന്നവര്‍ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു . എത്രപേര്‍ യുവാവുമായി തര്‍ക്കിച്ചുവെന്ന് വ്യക്തമെല്ലെങ്കിലും രണ്ടു പ്രതികളെയാണ് പോലീസ് തിരയുന്നത് , ഇതില്‍ ഒരാള്‍ പോലീസിനോട് വെടിവെപ്പില്‍ തന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു . ഇയാള്‍ പോലീസുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു .

ജൂണ്‍ 10 വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം . രാത്രി പത്തരയോടെ ആയിരുന്നു പൊലീസിന് വിവരം ലഭിക്കുന്നത് . പോലീസ് എത്തിയപ്പോള്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റ് നിലത്ത് കിടന്നിരുന്ന ലെസ്റ്റര്‍ സംഭവ സഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു .

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു . ഇതിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹോമിസൈഡ് ഡിവിഷന്‍ 713-308-3600 അല്ലെങ്കില്‍ ക്രൈം സ്റ്റോപ്പേഴ്സ് 713-222- TIPS നെ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .

ഹൂസ്റ്റണില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത് , വ്യാഴാഴ്ച വാഹനം ഡ്രൈവ് ചെയ്തിരുന്ന ഒരാള്‍ക്കും വെള്ളിയാഴ്ച 15 വയസ്സുള്ള പെണ്‍കുട്ടിക്കും വെടിയേററ്റു . ഇതില്‍ ലെസ്റ്ററും 15 വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടു.

വാർത്ത: പി.പി. ചെറിയാൻ

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം

ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന -...

“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ  ദൈവഭയത്തിൽ  ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ” ഷാജി പാപ്പച്ചൻ. 

ഡാളസ്:  ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ  ദൈവത്തെ അന്വേഷിക്കുന്നവരും  ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ  ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി  തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ...

ആത്മഹത്യാ ശ്രമം; ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീണ്ടേക്കും.

ഷാരോൺ വധ കേസിൽ ഗ്രീഷ്മക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീണ്ടേക്കും. പൊലീസ് കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ...

SOCIAL MEDIA INFLUENCING: Challenges and scopes

INDO AMERICAN PRESS CLUB proudly presents for the first time in the history of Media Conferences, Social Media Influencers- their challenges and scope. We...
WP2Social Auto Publish Powered By : XYZScripts.com
error: