17.1 C
New York
Monday, November 29, 2021
Home US News വളർത്തു നായയുടെ ആക്രമണത്തിൽ 14കാരനു ദാരുണാന്ത്യം

വളർത്തു നായയുടെ ആക്രമണത്തിൽ 14കാരനു ദാരുണാന്ത്യം

(വാർത്ത: പി.പി. ചെറിയാൻ)

മിനിസോട്ട: വീട്ടിൽ വളർത്തുന്ന ജർമൻ ഷെപേർഡിന്റെ ആക്രമണത്തിൽ 14 വയസ്സുകാരൻ മരിച്ചു. മിനിസോട്ട അമർ ടൗൺ ഷിപ്പിലുള്ള ഡിയോൻ ബുഷ് എന്ന കുട്ടിയാണു മരിച്ചത്. ഡിസംബർ 14 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചു പൊലീസ് പൊലീസ് സ്ഥിരീകരണം നൽകിയത്.

പിതാവാണ് അബോധാവസ്ഥയിൽ ശരീരം മുഴുവൻ പരുക്കുകളോടെ കിടക്കുന്ന മകനെ കണ്ടത്. ഉടൻ പൊലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല പോളണ്ടിൽ നിന്ന് ആറുമാസം മുൻപു കൊണ്ടു വന്നതാണ് പ്രത്യേക തരത്തിലുള്ള ജർമൻ ഷെപേർഡിനെ. പലപ്പോഴും അക്രമാസക്തമായിരുന്ന പട്ടിയെ വീട്ടുകാരുടെ അഭ്യർഥനയെ തുടർന്നു പൊലീസ് വെടിവച്ചു കൊന്നു. മൂന്നു വയസ്സാണു പട്ടിയുടെ പ്രായം.

ഡിയോനെ ആക്രമിക്കാൻ പട്ടിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ബാറ്റിൽ ലേക്ക് ഹൈസ്ക്കൂളിലെ വിദ്യാർഥിയാണു മരിച്ച ഡിയോൻ. ഡിയോനിന്റെ മരണത്തെ തുടർന്ന് സഹപാഠികൾക്ക് കൗൺസിലിങ്ങിനുള്ള സൗകര്യം ക്രമീകരിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബലാത്സംഗത്തിന് ജീവപര്യന്തം, ഇര കുട്ടികളെങ്കില്‍ വധശിക്ഷ, യു.എ.ഇയില്‍ പുതിയ നിയമ പരിഷ്‌കാരം.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറൽ ക്രൈം ആൻഡ് പണിഷ്മെന്റ് നിയമം പരിഷ്കരിച്ചു. ഇരയ്ക്ക് 18 വയസ്സിന് താഴെയോ, അംഗവൈകല്യമോ മറ്റോ ഉണ്ടെങ്കിലോ, പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിലോ ശിക്ഷ വധശിക്ഷ...

പാർലമെന്‍റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം.

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാവും. വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകൾ സഭയിൽ വരും. സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന...

രാജവംശത്തിന്റെ അവസാന കണ്ണി അറക്കൽ ബീവി അന്തരിച്ചു.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. മദ്രാസ്...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ...
WP2Social Auto Publish Powered By : XYZScripts.com
error: