17.1 C
New York
Saturday, January 22, 2022
Home Books വറ്റാത്ത ഉറവയായി ഉറവ്.

വറ്റാത്ത ഉറവയായി ഉറവ്.

ഊരാളി ജയപ്രകാശ്.✍️

കോട്ടയ്ക്കൽ: ഒരു സ്വകാര്യ സ്ഥാപനത്തിനു കീഴിൽ 14 വർഷത്തോളം മുടങ്ങാതെ ഒരു പ്രസിദ്ധീകരണം ഇറങ്ങുക. അറിയപ്പെടുന്ന എഴുത്തുകാരും മറ്റും സഹകരിക്കുക.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നു 3 മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്ന “ഉറവ്” എന്ന പ്രസിദ്ധീകരണത്തിന് പറയാനുളളത് മികവിന്റെ കഥയാണ്.

ആര്യവൈദ്യശാല ജീവനക്കാരുടെ കൂട്ടായ്മയായ
ആര്യവൈദ്യശാല എംപ്ലോയീസ് റിക്രിയേഷൻ ആൻഡ് കൾച്ചറൽ ക്ലബാണ് (ആർക് ) “ഉറവ് ” പ്രസിദ്ധീകരിക്കുന്നത്.
ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാഹിത്യ, കലാ, കായിക അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ
ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ (സിഐ ടിയു ) മുൻകയ്യെടുത്താണ് 2007ൽ ” ആർക് ” രൂപീകരിക്കുന്നത്.
അതേവർഷം മേയ് മുതൽ “ഉറവും” തുടങ്ങി. പി.വി.ശശിധരനായിരുന്നു ആദ്യ പത്രാധിപർ. അൻപത്തി ഒന്നാമത് ലക്കം കഴിഞ്ഞ ഒക്ടോബറിൽ ഇറങ്ങി.


എം.ടി.വാസുദേവൻ നായർ, സി.രാധാകൃഷ്ണൻ, എൻ.എസ്.മാധവൻ, ഡോ. ഇ.ശ്രീധരൻ, ഡോ.തോമസ് ഐസക്, കെ.കെ.ശൈലജ, ഡോ.കെ.എസ്.രവികുമാർ, വൈശാഖൻ, സാറാ ജോസഫ്, അഷ്ടമൂർത്തി, ജയരാജ്, എം.എൻ.കാരശേരി, വിനീത നെടുങ്ങാടി, അനിത വിശ്വംഭരൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ഇതിനകം “ഉറവി “ന്റെ താളുകളെ സമ്പന്നമാക്കി. 13 ഓണപ്പതിപ്പുകൾ വിശേഷപ്പതിപ്പുകളായി പുറത്തിറക്കി.

ആര്യവൈദ്യശാലാ സ്ഥാപകൻ പി.എസ്.വാരിയരുടെ നൂറ്റൻപതാം ജൻമ വാർഷികാഘോഷ വേളയിൽ അദ്ദേഹത്തിന്റെ പേരിലും മുൻ മാനേജിങ്ങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ നൂറാം പിറന്നാൾ (ശതപൂർണിമ) ആഘോഷിച്ച സമയത്ത് അദ്ദേഹത്തിനു ആദരമർപ്പിച്ചും പ്രത്യേക പതിപ്പുകൾ ഇറക്കി. ഡോ.പി.കെ.വാരിയർ, മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ, അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ.കെ.മുരളീധരൻ തുടങ്ങിയവരുടെ പ്രോൽസാഹനം “ഉറവി”ന് ജീവവായു കണക്കാണ്.

പ്രമുഖ ചരിത്രകാരൻ ഡോ.എം.ആർ.രാഘവ വാരിയർ, പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഡോ.കെ.ജി.പൗലോസ്, എഴുത്തുകാരൻ ഡോ.കെ.മുരളി എന്നിവർ അതത് സമയങ്ങളിൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗത്തിൽ ചീഫ് എഡിറ്ററായി പ്രവർത്തിച്ചതും “ഉറവി” നു മുതൽക്കൂട്ടായി. കലാനിരൂപകനും ആര്യവൈദ്യശാല ഗവേഷണ വിഭാഗം ചീഫുമായ ഡോ.ടി.എസ്. മാധവൻ കുട്ടി, കവിയും
ആര്യവൈദ്യശാല ട്രസ്റ്റിയുമായിരുന്ന സി.എ.വാരിയർ എന്നിവരും വഴികാട്ടികളാണ്.

എ.എം.ജയദേവ് കൃഷ്ണനാണ് നിലവിൽ ചീഫ് എഡിറ്റർ.


ടി.മനോജ്കുമാർ, എസ്. ഗണേശൻ, വി.വി.രമേശ് എന്നിവരാണ് പത്രാധിപ സമിതി അംഗങ്ങൾ. സുരേഷ് പുല്ലാട്ട് (പ്രസി.), പി.വി.മധു (സെക്ര.), എൻ.രാജീവ് (ട്രഷ.) എന്നിവർ “ആർക്കി”നെ നയിക്കുന്നു.

ഊരാളി ജയപ്രകാശ്.✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: