17.1 C
New York
Wednesday, July 28, 2021
Home Special വയലാർ രവിയും വരാന്തകളും തമ്മിലെന്ത് : (ചരിത്രസഞ്ചാരം -8)

വയലാർ രവിയും വരാന്തകളും തമ്മിലെന്ത് : (ചരിത്രസഞ്ചാരം -8)

ബോബി മാർക്കോസ് ചരിത്രസഞ്ചാരി ✍

സി. എം. എസ് കോളേജിലെ ഗ്രേറ്റ്‌ ഹാളിന്റെ വരാന്തയിൽ വയലാർ രവി
എം.എ ജോണിനായി കാത്തിരുന്നു. കോളേജിന്റെ മുന്നിലുള്ള മെൻസ് ഹോസ്റ്റലിൽ നന്നായി പ്രസംഗിക്കുന്ന ഒരു
പ്രീ യൂണിവേഴ്സ്റ്റിക്കാരൻ പയ്യൻ ഉണ്ടന്ന് പറഞ്ഞത് അമ്മ ദേവകി കൃഷ്ണൻ ആയിരുന്നു. അവർ ആ വിവരം അറിഞ്ഞത് പി.ടി. ചാക്കോ എന്ന നേതാവിൽ നിന്നായിരുന്നു . എം.എ ജോൺ
പി.ടി ചാക്കോയ്ക്ക് വേണ്ടി സമ്മേളനങ്ങളിൽ പ്രസംഗിച്ചു നടക്കുന്ന കാലം.

ഹോസ്റ്റലിലെ എം.എ.ജോണിന്റെ സഹമുറിയൻമാർ പറഞ്ഞു ജോൺ വരും കാത്തിരിക്കുക.

സന്ധ്യയായി, രാത്രിയായി.

വയലാർ രവി സി.എം.എസ് കോളേജിലെ ചൂള മരങ്ങളുടെ കീഴിൽ കാത്തിരുന്നു. അണ്ണാൻ കുന്നിൽ ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ഗ്രേറ്റ്‌ ഹാളിന്റെ വരാന്തയിൽ കയ്യിലിരുന്ന മനോരമ പത്രം വിരിച്ചു നടു നിവർക്കാനായി നീണ്ടു നിവർന്നു കിടന്നു. യാത്രയുടെ ക്ഷീണവും, കാത്തിരിപ്പിന്റെ മടുപ്പും ഉറക്കത്തിനു വഴിമാറി.

രാത്രി ഏറെ ചെന്ന് എം.എ.ജോൺ എത്തിയപ്പോൾ സഹമുറിയന്മാർ ജോണിനെ അന്വേഷിച്ചു വന്ന ഒരു ചെറുപ്പക്കാരൻ കോളേജ് ക്യാമ്പസിൽ കാത്തിരിക്കുന്നതായി പറഞ്ഞു. ജോൺ ക്യാമ്പസ്സിൽ എത്തി. പൂർണ ചന്ദ്രന്റെ നിലാ വെളിച്ചത്തിൽ അവർ ആദ്യമായി കണ്ടു. KSU വിനെയും, രാഷ്ട്രീയത്തിനെയും കുറിച്ചവർ രാത്രി മുഴുവൻ സംസാരിച്ചങ്ങനെ ഇരുന്നു.

ആയിരം പൂർണചന്ദ്രനെ കണ്ട, എണ്പത്തിനാലിന്റെ നിറവിൽ എത്തിയ വയലാർ രവി അതിലൊരു പൂർണചന്ദ്രനെ കണ്ടത് സി.എം.എസ് കോളേജിലെ ഗ്രേറ്റ്‌ ഹാളിന്റെ വരാന്തയിൽ ഇരുന്ന് എം.എ.ജോണിനോടപ്പം ആയിരുന്നു.

പിറ്റേന്ന് എം. എ ജോൺ സി.എം.എസ് കോളേജിലെ ചൂള മരങ്ങൾക്കു കീഴെ, പച്ച പുൽത്തകിടിയിൽ തന്റെ വിദ്യാർത്ഥി സുഹൃത്തുക്കളെ വിളിച്ചു ചേർത്ത് ആ വിദ്യാർത്ഥിനേതാവിനെ പരിചയപ്പെടുത്തി.

KSU-വിന്റെ മൂന്നാമത്തെ യൂണിറ്റ് അവിടെ തുടങ്ങി. ആദ്യത്തേത് ജോർജ് തരകനും, എ.എ. സമദും പഠിക്കുന്ന എറണാകുളം ലോ കോളേജിലും, രണ്ടാമത്തേത് വയലാർ രവി പഠിക്കുന്ന ആലപ്പുഴ എസ്. ഡി കോളേജിലും ആയിരുന്നു.

എം എ ജോണും, വയലാർ രവിയും കൈകോർത്ത് കേരളത്തിന്റെ രാഷ്ട്രീയ നെഞ്ചകത്തിലേക്ക് അന്ന് നടന്നു തുടങ്ങി.

ജീവിതത്തിൽ ആദ്യമായിട്ടുള്ളതൊന്നും ആരും മറക്കാറില്ല. വയലാർ രവിയും
സി.എം.എസ് കോളേജിലെ ഗ്രേറ്റ്‌ ഹാളിന്റെ വരാന്ത മറന്നില്ല.

ഒരിക്കൽ അതിരാവിലെ പാലാ സെന്റ്‌ തോമസ് സ്കൂളിൽ എത്തിയ ഒരു വിദ്യാർത്ഥി കണ്ടത് വരാന്തയിൽ കിടന്നുറങ്ങുന്ന വയലാർ രവിയെ ആയിരുന്നു. ഉറക്കമെണീറ്റ രവി സ്കൂൾ പരിസരത്തെ കിണറ്റുകരയിൽ കുളിച്ചു മിടുക്കനായി കയ്യിൽ കരുതിയ പ്ലാസ്റ്റിക് കൂടിൽ നിന്ന് അലക്കിത്തേച്ച ഖദർ വേഷം എടുത്തു ധരിച്ചു പത്തുമണിയായപോഴേക്കും വിദ്യാർത്ഥികളോട് പ്രസംഗിച്ചു തുടങ്ങി. പിന്നീട് കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരനായ വളർന്ന ആ വിദ്യാർത്ഥി അത് ഒരു ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തി.

KSU-ക്കാരനായ ആ പയ്യന് എറണാകുളത്തെ കെ.പി.സി.സി ഓഫീസിന്റെ വരാന്തയിൽ കിടക്കാൻ അന്നത്തെ ഓഫീസ് സെക്രട്ടറി അനുവദിച്ചു. കെ.പി.സി.സി ഓഫീസിന്റെ വരാന്തയിലെ ബെഞ്ച് പൂമെത്തയാക്കി ഒരു വർഷം വയലാർ രവി കിടന്നുറങ്ങി. വയലാർ രവിയുടെ കൈ പിടിച്ചു KSU നടന്നു തുടങ്ങി….

ആദ്യമായി ഡെൽഹിൽ AICC ഓഫീസിൽ എത്തിയ വയലാർ രവിക്ക് ഓഫീസ് സെക്രട്ടറി വരാന്തയിലേക്ക് കൈ ചൂണ്ടി ഒരു പുതപ്പ് കൊടുത്തു. ഡൽഹിയുടെ കൊടും തണുപ്പത്ത് കിടക്കാൻ ഒരിടവും, പുതപ്പും തന്ന ഓഫീസ് സെക്രട്ടറിക്ക് വയലാർ രവി ഹൃദയം നിറഞ്ഞു നന്ദി പറഞ്ഞു.

വിമോചന സമരത്തിന് തൊട്ട് മുൻപ് പ്രൊഫസ്സർ കെ.എം ചാണ്ടി, ദേവകീ കൃഷ്ണൻ എന്ന കോണ്ഗ്രസ് നേതാവിന് കത്തെഴുതി. വയലാർ രവി എന്ന പ്രസംഗകനെ പാലായ്ക്ക് വിടണം. കുറച്ചു മീറ്റിങ്ങുകളിൽ പ്രസംഗിക്കാനാണ് എന്നായിരുന്നു കത്തിലെ ഉള്ളടക്കം. വയലാർ രവി പാലയ്ക്ക് വണ്ടി കയറി. ചാണ്ടി സാറിന്റെ വീട്ടിലെ വരാന്തയിലെ തടി ബെഞ്ചിൽ കിടന്ന് ദിവസങ്ങളോളം മീനച്ചിൽ പ്രദേശത്തു പ്രസംഗിച്ചു നടന്നു…

പിന്നീട് ഒരു പാട് വരാന്തകളിൽ കിടന്ന്
KSU -വിനെ വയലാർ രവി മുന്നോട്ട് കൊണ്ടുപോയി.. കേരള രാഷ്ട്രീയം മാറി മറിഞ്ഞു….

വയലാർ രവി അനുഭവകഥകൾ പറഞ്ഞുകൊണ്ടേയിരുന്നു….

ഇപ്പോഴും യാത്രകളിൽ, വരാന്തകൾ ഉള്ള കെട്ടിടങ്ങളും, വീടുകളും കാണുമ്പോൾ അറിയാതെ ഒന്ന് നോക്കിപ്പോവും…..

ബോബി മാർക്കോസ്
ചരിത്രസഞ്ചാരി ©

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...
WP2Social Auto Publish Powered By : XYZScripts.com