17.1 C
New York
Thursday, December 2, 2021
Home Special വയലാർ…. ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം….(ലേഖനം)

വയലാർ…. ഒഴിഞ്ഞു കിടക്കുന്ന സിംഹാസനം….(ലേഖനം)

✍അഫ്സൽ ബഷീർ തൃക്കോമല

ഒക്ടോബര് 27 മലയാളികളെ ഗാനപ്രപഞ്ചത്തിന്റെ വിസ്മയത്തിലേക്കു നയിച്ച വയലാര്‍ രാമവര്‍മ്മ നമ്മെളെ വിട്ടു പിരിഞ്ഞിട്ടു 46- വര്‍ഷം .

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

പ്രൗഢ ഗംഭീരവും, ആധ്യാത്മികവും, ലളിതവും അങ്ങനെ വ്യത്യസ്ത ശൈലികളില്‍ ഗാനങ്ങളെഴതി അദ്ദേഹം ജനകീയനായത്. മാത്രമല്ല സിനിമ പിന്നണി ഗാനങ്ങൾക്കപ്പുറം വയലാറിന്റെ ഇന്ദ്രജാലം തുളുമ്പുന്ന കവിതകൾ മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്.

ഗാന രചയിതാവിനേക്കാൾ ആ കവിതകളിലെ കാല്പനികതയും സർഗാത്മകതയും അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടികളായ പാദമുദ്രകൾ, കൊന്തയും പൂണൂലും, എനിക്കു മരണമില്ല, മുളങ്കാട്, ഒരു യൂദാസ് ജനിക്കുന്നു, എന്റെമാറ്റൊലിക്കവിതകൾ, സർഗസംഗീതം, രാവണപുത്രി, അശ്വമേധം, സത്യത്തിനെത്ര വയ്യസ്സായി, താടക എന്ന ദ്രാവിഡ രാജകുമാരി,ഖണ്ഡ കാവ്യമായ ആയിഷ, രക്തം കലർന്ന മണ്ണ്,വെട്ടും തിരുത്തും എന്നീ കഥകൾ പുരുഷാന്തരങ്ങളിലൂടെ റോസാദലങ്ങളും കുപ്പിച്ചില്ലുകളും
എന്നീ ഉപന്യാസങ്ങളും അങ്ങനെ എല്ലാ കാലത്തേക്കും കൂടി മലയാളത്തിന് നൽകിയതും, 1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കുവേണ്ടി തുമ്പീ തുമ്പീ വാ വാ എന്ന ആദ്യ പിന്നണി ഗാനം മുതൽ … ‘പ്രളയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ …’ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ ….’ ദൈവ വിശ്വാസി അല്ലെങ്കിലും ഗുരുവായൂർ അമ്പല നടയിൽ എന്നും, പത്മ തീർത്ഥമേ ഉണരൂ എന്നും എഴുതാന്‍ വയലാറിന് കഴിഞ്ഞു .

‘റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ…’ ,ആയിരം പാദസരങ്ങൾ കിലുങ്ങി .തുടങ്ങി 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടക ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ മികച്ചതല്ലാത്തത് ഒന്നുമില്ല .’മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് എഴുതി രാജ്യ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് വേണ്ടി അദ്ദേഹം രചിച്ച ” ബലികുടീരങ്ങളേ…”എന്ന ഗാനം ഏറെ ജനകീയമായ ഗാനമാണ്. മാത്രമല്ല അച്ഛന്റെ മരണത്തെ ആസ്പദമാക്കി ആത്മാവിൽ ഒരു ചിത’ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒരു പക്ഷെ കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എഴുത്തു തുടർന്നിരുന്നെങ്കിൽ ജ്ഞാനപീഠമോ നോബൽ സമ്മാനമോ പോലും ലഭിക്കാൻ വയലാറിന് കഴിയുമായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

നാല് തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ്. . 1961ല്‍ സര്‍ഗസംഗീതമെന്ന കൃതിക്ക് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങി വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ മലയാള ചലച്ചിത്ര രംഗത്തെ വിസ്മയമാണ് .

അദ്ദേഹത്തിന്റെ ആദ്യ പത്നി ചന്ദ്രമതി തമ്പുരാട്ടിയും പിന്നീട് അവരുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെയും വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. അദ്ദേത്തിന്റെ ഭാര്യ ഭാരതിതമ്പുരാട്ടി എഴുതിയ “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന കൃതി മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ഒട്ടനവധി വിവാദങ്ങൾക്കു വഴിവെക്കുകയും ചെയ്തു .”ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന വരികൾ നമുക്ക് സമ്മാനിച്ചു വയലാര്‍ നമ്മെ ‍വിട്ടു പിരിഞ്ഞെങ്കിലും ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ എഴുതുമായിരുന്നോ ?എന്നത് വർത്തമാന കാലത്തേ പ്രസക്തമായ ചോദ്യമാണ്.

1975 ഒക്ടോബർ 27-നു ഗുരുതരമായ കരൾ രോഗം ബാധിച്ചു നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു……”നിന്റെ ഏകാന്തമാം ഓർമ തൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും” എന്ന വയലാറിന്റെ വരികൾ തന്നെ കടമെടുക്കാം ……….
അനശ്വരനായ വയലാർ താങ്കൾക്ക് മരണമില്ല …….

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: