17.1 C
New York
Wednesday, June 29, 2022
Home US News വയനാട്ടിലെ ഗോത്രവിഭാഗങ്ങൾക്കായി ഒരു ലക്ഷം പുതിയ പുസ്തകങ്ങൾ സ്വരൂപിക്കുന്നു

വയനാട്ടിലെ ഗോത്രവിഭാഗങ്ങൾക്കായി ഒരു ലക്ഷം പുതിയ പുസ്തകങ്ങൾ സ്വരൂപിക്കുന്നു

വാർത്ത: ഫ്രാൻസിസ് തടത്തിൽ

കാലിഫോർണിയ: സഞ്ചരിക്കുന്ന ലൈബ്രറി അഥവാ ബുക്ക്സ് ഓൺ ദി വീൽസ്(Books on the Wheels) എന്ന സങ്കല്പവുമായി ഒരു ലക്ഷം പുസ്തകങ്ങള്‍ വയനാട് ജില്ലയിലെ ഗോത്ര വിഭാഗങ്ങൾക്കായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അഫിലിയേഷനിലൂടെ 100 പുതിയ വായനശാലകള്‍ ആരംഭിക്കാനൊരുങ്ങുന്നു. വായനശാലകള്‍ ആരംഭിക്കുന്നതിനാവശ്യമായ ഒരു ലക്ഷം പുസ്തകങ്ങള്‍ സ്വരൂപിക്കുന്നത് സോഷ്യൽ മീഡിയ വഴി സജീവമായ സെൽഫ് ഇമ്പ്രൂവ്മെന്റ് ഹബ്ബ് (SELF IMPROVEMENT HUB) ലെ അംഗംങ്ങളാണ്. രാഷ്ട്രീയ- സാമുദായിക ചിന്തകളോ ചർച്ചകളോ ഇല്ലാത്ത ലൈവവിധ്യമാര്‍ന്ന മന:ശാസ്ത്രസ്തവിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരായ ഒരുകൂട്ടം ചങ്ങാതിമാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് Self Improvement Hub.

ഈ വായനശാലകള്‍ക്ക് വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ പുരോഗതിയിൽ വലിയ പങ്കുവഹിക്കാനാകും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളിലെ സാംസ്കാരിക കേന്ദ്രങ്ങളായി വളര്‍ന്നു വരാന്‍ കഴിയുന്ന ഈ വായനശാലകള്‍ക്ക്, അംഗീകാരം ലഭിച്ച ശേഷം പ്രതിവര്‍ഷം പുസ്തകങ്ങള്‍ വാങ്ങുന്നതിനും പ്രവര്‍ത്തനത്തിനും ലൈബ്രേറിയനുള്ള ഓണററിയവുമായി ( അലവൻസ്) ആവശ്യമായി വരുന്ന തുക ലൈബ്രറി കൗണ്‍സില്‍ നിന്നും ആരംഭിക്കും. ആദ്യഘട്ടത്തില്‍ ലൈബ്രറികള്‍ തുടങ്ങുന്ന 30 സ്ഥലങ്ങളില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ഗോത്ര വിഭാഗം ജനങ്ങള്‍ക്കും അവരുടെ വരാനിരിക്കുന്ന തലമുറകളിലെടക്കം ആയിരക്കണക്കിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നിടുന്ന ഈ മഹത്തായ പദ്ധതിയ്ക്ക് ആവശ്യമായ പുസ്തകങ്ങൾ ശേഖരിച്ചു വരികയാണ് സംഘാടകർ. നിങ്ങളുടെ കൈവശം ഉള്ള പുതിയതോ വായിച്ചു കഴിഞ്ഞതോ ആയ ഒരു പുസ്തകലെമങ്കിലും സംഭാവന ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്‌തു അത് തങ്ങൾക്ക് അയച്ചുതന്ന് ഈ മഹത്തായ പദ്ധതിയുടെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുകയാണ്. പുസ്തകങ്ങൾ സംഭാവനയായി നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ബന്ധപ്പെടുക: 7034547485 (WhatsApp) എന്ന നമ്പറില്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുക. finoshgt@yahoo.co.in, jithinjithbty@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: 9447000285, 9961461903 (SIH), 9744125687 (സെക്രട്ടറി, വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: