17.1 C
New York
Tuesday, August 3, 2021
Home Kerala വമ്പൻ ചുഴലിക്കാറ്റ് പോലെ കോടിക്കണക്കിന് കൊതുകുകൾ; പുറത്തിറങ്ങാതെ ഭയത്തോടെ ജനങ്ങൾ

വമ്പൻ ചുഴലിക്കാറ്റ് പോലെ കോടിക്കണക്കിന് കൊതുകുകൾ; പുറത്തിറങ്ങാതെ ഭയത്തോടെ ജനങ്ങൾ

മലേറിയ, ചിക്കന്‍ഗുനിയ, ഡെങ്കി, വെസ്റ്റ് നൈല്‍ വൈറസ്, സിക്ക വൈറസ് തുടങ്ങി അനേകം രോഗങ്ങളുടെ വാഹകരാണ് കൊതുകുകള്‍. അതൊക്കെ കൊണ്ടായിരിക്കാം കിടക്കുമ്പോള്‍ ഒരു കൊതികിന്‍റെ മൂളലെങ്ങാനും കേട്ടാല്‍ തന്നെ അന്നത്തെ ഉറക്കം നഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാൽ റഷ്യയുടെ കിഴക്കൻ തീരപ്രദേശത്തുള്ള അസ്റ്റ് കാംചാറ്റ്സ്ക് എന്ന ഗ്രാമത്തിലുള്ളവരെ പോലെ കൊതുകുകളെ കൊണ്ട് പൊറുതിമുട്ടിയവരും വേറെ ഉണ്ടാവില്ല. വമ്പൻ ചുഴലിക്കാറ്റ് പോലെ കോടാനുകോടി കണക്കിന് കൊതുകുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമത്തിലുടനീളം വട്ടമിട്ടു പറന്നുയർന്നത്

റഷ്യയിലെ അസ്റ്റ് കാംചാറ്റ്സ്ക് മേഖലയിലൂടെ കൊതുകിന്‍റെ നിരവധി കൂട്ടങ്ങള്‍ തന്നെ പറന്നുയര്‍ന്നതായിട്ടാണ് വാര്‍ത്ത. ദൂരെ നിന്ന് നോക്കുമ്പോള്‍ പൊടിക്കാറ്റ് പോലെ തോന്നുമെങ്കിലും ദശലക്ഷക്കണക്കിന് കൊതുകളുടെ കൂട്ടമായിരുന്നു അത്. 2020 -ൽ യുഎസിൽ ഇത്തരത്തില്‍ ഉയര്‍ന്ന കൊതുകിന്‍ കൂട്ടങ്ങള്‍ നൂറുകണക്കിന് കന്നുകാലികളുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകെയാണ് ഇപ്പോള്‍ റഷ്യയില്‍ ഇത്രയേറെ കൊതുകിന്‍ കൂട്ടങ്ങള്‍ ഉയര്‍ന്നത്.

അതേസമയം കൊതുകു ടൊർണാഡോകൾ കണ്ടു ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൊതുകുകൾ ഇണചേരുന്ന പ്രക്രിയയാണിത്. പെൺ കൊതുകുകളുമായി ഇണചേരാൻ ആൺ കൊതുകുകളാണ് ഇത്തരത്തിൽ കൂട്ടമായി വട്ടമിട്ടു പറക്കുന്നതെന്ന് എന്റോമോളജിസ്റ്റായ ല്യുഡ്മില ലോബ്കോവ വിശദീകരിച്ചു. ഇവ മനുഷ്യനെ ആക്രമിക്കാൻ മുതിരാറില്ല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ

*യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ* പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും...

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...
WP2Social Auto Publish Powered By : XYZScripts.com