17.1 C
New York
Saturday, August 13, 2022
Home US News വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായുടെ 41ാം ചരമദിനവും അനുസ്മരണ യോഗവും മെയ് ഒന്നിന് ആചരിച്ചു

വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായുടെ 41ാം ചരമദിനവും അനുസ്മരണ യോഗവും മെയ് ഒന്നിന് ആചരിച്ചു

ന്യൂയോർക്ക്: ഇക്കഴിഞ്ഞ മാർച്ച് 20ന് ദിവംഗതനായ വന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായുടെ 40ാം ചരമദിനം 2021 ഏപ്രിൽ 29ന് വ്യാഴാഴ്ച ബഹുമാനപ്പെട്ട കോറെപ്പിസ്ക്കോപ്പായുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായ ലെവിടൗൺ സെൻ്റ് തോമസ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താ സക്കറിയാ മാർ നിക്കൊളാവോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും വികാരി ഫാ. എബി ജോർജ് അച്ചന്റെ ചുമതലയിലും ഒട്ടനവധി വൈദിക ശ്രേഷ്ഠരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെട്ടു . വി. കുർബ്ബാനാനന്തരം മോസോളിയത്തിൽ ധൂപാർപ്പണവും പ്രാർത്ഥനയും നടത്തി.

വന്ദ്യ കോറെപ്പിസ്ക്കോപ്പായുടെ 41ാം ചരമദിനമായ മെയ് ഒന്നിന് കുടുംബാംഗങ്ങളുടെ വകയായി ലെവിടൗൺ സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഹുമാനപ്പെട്ട ഡോ. സി.കെ രാജൻ അച്ചന്റെ പ്രധാന കാർമ്മികത്വത്തിലും, വന്ദ്യ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്‌കോപ്പ, വന്ദ്യ കെ മത്തായി കോർ എപ്പിസ്‌കോപ്പ, റവ. ഫാ. പൗലോസ് പീറ്റർ , റവ. ഫാ. സുജിത് തോമസ്, റവ. ഫാ. കെ.കെ. ജോൺ, റവ. ഫാ. ജോർജ്ജ് മാത്യു. എന്നീ വൈദികരുടെയും , ഡീക്കൻ . ഷോജിൽ എബ്രഹാം എന്നിവരുടെ സഹകരണത്തിലും 160 ൽപരം ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിലും ഭക്തിനിർഭരമായി ആചരിച്ചു .

തദനന്തരം വന്ദ്യ ചെറിയാൻ നീലാങ്കൽ കോറെപ്പിസ്ക്കോപ്പായുടെ അദ്ധ്യക്ഷതയിൽ ചേർന്ന വികാരനിർഭരമായ ലഘു അനുസ്മരണ സമ്മേളനത്തിൽ വൈദിക ശ്രേഷ്ഠരായ ഫാ.കെ .കെ. ജോൺ, ഫാ. പൗലോസ് പീറ്റർ, ഫാ. സുജിത് തോമസ്, ഇടവകയെ പ്രതിനിധീകരിച്ച് റോസ്മേരി യോഹന്നാൻ, സന്ധ്യാ തോമസ്, ജോർജ്ജ് മാത്യു, അലക്സ് എബ്രഹാം, എന്നിവരും, കുടുംബത്തെ പ്രതിനിധീകരിച്ച് ജിനു പീറ്റർ, മക്കളായ മാത്യു യോഹന്നാൻ, തോമസ് യോഹന്നാൻ എന്നിവരും ഹൃദയ സ്പർശിയായ വാക്കുകളിൽ സംസാരിച്ചപ്പോൾ സദസ്യരിൽ കണ്ണുനീർ നിറഞ്ഞൊഴുകുകയായിരുന്നു. അവസാനം പ്രിയ പത്നി എൽസി യോഹന്നാൻ ശങ്കരത്തിൽ തൻറെപ്രിയ കാന്തനു വേണ്ടി കണ്ണുനീരിൽ വിരചിച്ച വിലാപകാവ്യം ‘ദിവ്യ ദീപമേ ,നയിച്ചാലും’ ബാഷ്പാർച്ചനയായി ശ്രുതി മധുരവും താളബദ്ധവുമായി ആലപിച്ചു സമർപ്പിച്ചത് ഏവരെയും കണ്ണീർക്കടലിലാഴ്ത്തി. അനുസ്മരണ സമ്മേളനത്തിൽ തോമസ് യോഹന്നാൻ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു,

ദേവാലയത്തിലെ ശുശ്രൂഷകൾക്കും അനുസ്മരണ സമ്മേളനത്തിനും ശേഷം ഉച്ച ഭക്ഷണം, നേർച്ച ഇവയോടു കൂടി കൂടി 41ാം അടിയന്തിരവും മറ്റു ചടങ്ങുകളും സമാപിച്ചു. പിന്നീട് ഭവനത്തിൽ നടന്ന ധൂപ പ്രാർത്ഥനയിലും, വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തിലും വൈദികശ്രേഷ്ഠരടക്കം നിരവധി ബന്ധു മിത്രാദികൾ പങ്കെടുത്തു.

അഭിവന്ദ്യ ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പായോടുള്ള ആദര സമർപ്പണമായി $15,000, പുത്രന്മാരായ മാത്യുയോഹന്നാനും തോമസ് യോഹന്നാനും ദേവാലയ ട്രസ്റ്റി സണ്ണിമോൻ ജോർജ്ജിനെ ഏൽപ്പിച്ചു.


പരേതൻറെ ആത്മാവ് ഇമ്പങ്ങളുടെ പറുദീസയിൽ ആനന്ദിക്കട്ടെ !!

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: