17.1 C
New York
Thursday, October 28, 2021
Home Special വടക്കുംനാഥന്റെ മുന്നിൽ (ഓർമ്മകുറിപ്പ്)

വടക്കുംനാഥന്റെ മുന്നിൽ (ഓർമ്മകുറിപ്പ്)

✍ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ
തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ…

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു (ഈ) കണ്ണുകളാലർച്ചന മൌനങ്ങളാൽ കീർത്തനം എന്നാമെല്ലാമറിയുന്നീ ഗോപുരവാതിൽ

നിൻ‌റെ നീലരജനികൾ നിദ്രയോടുമിടയവേ ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ

1987ൽ ” ഉദകപ്പോള “എന്ന തന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി പദ്മരാജൻ സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ്‌ മലയാള സിനിമകളിലൊന്നായ “തൂവാനത്തുമ്പികൾ” എന്ന സിനിമയിലെ

ഈ ഗാനം ഇഷ്ടപെടാത്ത മലയാളി ഉണ്ടാകുമോ

ഈ ഗാനം കേട്ട് വടക്കും നാഥനെ ഒന്ന് കാണാൻ ആഗ്രഹിച്ചവർ ഏറെയാണ്….

അതിൽ യഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനി
കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയുമുണ്ടായിരുന്നു….

സ്വരാജ് റൗണ്ട് ലൂടെ കോളേജിൽ പോകുന്ന കാലത്തിനും മുമ്പേ…

അമ്മയുടെ കൂടെ ഫാഷൻ ഫാബ്രിക്സ് എന്ന വസ്ത്ര വ്യാപാരഷോപ്പിൽ,..

വിവിധ ജുവെലറികളിൽ വരുമ്പോൾ…

പൂരം എക്സിബിഷൻ കാണാൻ വരുമ്പോൾ

പുത്തൻ പള്ളിയിൽ പെരുന്നാളിന് വരുമ്പോൾ…

അച്ഛന്റെ മഞ്ഞിലാസ് ട്രെഡേഴ്‌സ് ൽ വരുമ്പോൾ,

ഒളരിക്കര യിലെ അമ്മ വീട്ടിൽ പോവുമ്പോൾ

അവൾ വടക്കും നാഥനെ നോക്കി മന്ദ സ്മിതo തൂകി…
ഒരിക്കൽ ഉള്ളിൽ കയറി കാണാൻ മോഹിച്ചു.
പുരാണ കഥകൾ പറഞ്ഞു തരുന്ന മുത്തശ്ശൻ പോലും ഉള്ളിൽ കയറി കണ്ടിട്ടില്ലത്രെ..

എല്ലാ കൊല്ലവും തൃശൂർ പൂരo കാണാൻ പോവുന്ന അച്ഛന് കുടമാറ്റവും പൂരത്തിന്റെ വെടിക്കെട്ടിനേയും പറ്റിയല്ലാതെ ഒന്നുമറിയില്ല…

മുത്തശ്ശി ക്ക് അറിയാവുന്നത് പൂരത്തിന്റെ വെടിക്കെട്ട്‌ ശബ്ദം ഭയങ്കരമാണ് … അത് “ഗർഭാലസി ” എന്നാണ് അറിയപ്പെടുന്നത് .ഗർഭിണികൾ സൂക്ഷിക്കണത്രെ…

അമ്മയ്ക്കും പറയാനുണ്ട് ചിലത്..

അമ്മയുടെ മുത്തശ്ശി യുടെ പിതൃ സഹോദര പുത്രനായിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ മകന്റെ കറന്റ്‌ ബുക്സ് ഷോപ്പ് നടുവിലാൽ അമ്പലത്തിന്റെ മുന്നിലാണ്…അത്രക്കേ അമ്മയ്ക്ക്‌ അറിയൂ

പിന്നെ അവൾ അറിഞ്ഞത് നാട്ടിലെ അവളുടെ സ്കൂളിലെ ഹിന്ദു കുട്ടികളിൽ നിന്നും അതൊരു ശിവന്റെ അമ്പലമാണ്..
ശരിയാണ്
അവിടെ ഓം നമഃ ശിവായ എന്ന് എഴുതിയിട്ടുണ്ട്…. നാട്ടിലെ കോക്കുളങ്ങര ക്ഷേത്രത്തിലോ വേട്ടക്കാരൻ ക്ഷേത്രത്തിലോ പോവുന്ന പോലെ അല്ല.. ഹിന്ദുക്കൾ അല്ലാത്തവർക്ക് പോവാൻ പാടില്ല…ഉള്ളിൽ ശിവനാണ് ഭയങ്കര ശക്തിയാണ് എന്നൊക്കെ അവരും പറഞ്ഞു…

എന്നെങ്കിലും ഒന്ന് കയറി കാണണം എന്ന് അവളും കരുതി..
പ്രീഡിഗ്രി ക്ക് സെന്റ്.അലോഷ്യസ്സ് കോളേജിൽ പഠിക്കുന്ന കാലം…അവളുടെ മോഹങ്ങൾ പൂവണിഞ്ഞു…..

തൃശൂർ നിന്നും ഏഴു കിലോമീറ്റർ അകലെ എൽത്തുരുത്ത് എന്ന പ്രകൃതി രമണീയമായ
ഗ്രാമം.
. അവിടെ സെന്റ് അലോഷ്യസ് കോളേജ്,അവൾ പ്രീഡിഗ്രി സെക്കന്റ്‌ ഗ്രൂപ്പ്‌ പഠിച്ചത് ഈ കോളേജിൽ ആയിരുന്നു
ചാവറ കുര്യാക്കോസ് അച്ചനാണ് കോളേജ് സ്ഥാപിച്ചത്

തൊട്ടടുത്ത് പണ്ടുക്കാലത്തെ പേരുക്കേട്ട എൽത്തുരുത്ത് പള്ളി.
ചാവറ കുര്യാക്കോസ് അച്ചൻ സ്ഥാപിച്ച ഒരു നൂറ്റാണ്ട് മുമ്പ് എല്‍തുരുത്ത് കൊവേന്തയിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കരകൗശല അച്ചുകൂടത്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ‘ഗൃഹസഖി’ എന്ന പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനാണ് ‘ചാവറ ദര്‍ശന്‍’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുള്ളത്

അടുത്ത് അലോഷ്യസ് സ്കൂൾ
സി.എം.ഐ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ 150 വർഷങ്ങൾക്കുമുൻപ് എൽത്തുരുത്തിൽ വന്ന് ആശ്രമദേവാലയവും പള്ളിക്കൂടവും സ്ഥാപിച്ചു. ദൈവത്തിൻെ സ്വന്തം തുരുത്ത്” ഇലവുമരങ്ങൾ നിറഞ്ഞ എലവതുരുത്തിനെ ‘എൽത്തുരുത്’ എന്ന് നാമകരണം ചെയ്‌തത് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചനാണ്.1869-ൽ നാനാജാതി മതസ്ഥർക്കായി ഇവിടെ വിദ്യാലയം ആരംഭിച്ചു . തൃശ്ശൂരിലെ സവർണരായ പട്ടന്മാരും വൈദീകരുമാണ് ആദ്യകാല അദ്ധ്യാപകർ. 1913 ഡിസംബർ 12 ന് കൊച്ചി രാജാവായ സർ.രാമവർമതമ്പുരാൻ ശിലാസ്ഥാപനകർമം നിർവഹിച്. വന്ദ്യവൈദികരുടെയും ഗുരുക്കന്മാരുടെയും പരിലാളനയിൽ ഒരു വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ വിദ്യാലയം 1933 ൽ ഹൈസ്കൂളായി ഉയർത്തി

കാര്യങ്ങൾ ഇങ്ങനെ വലിയ വർണ്ണനാതീതമെങ്കിലും തേർഡ് ഗ്രൂപ്പും ഫോർത് ഗ്രൂപ്പും അടിച്ചു പൊളിക്കുന്ന പോലെ സെക്കന്റ്‌ ഗ്രൂപ്പ്‌ ക്കാർക്ക് പറ്റില്ല.. റെക്കോർഡ്സും എൻട്രൻസ് കോച്ചിംഗും ട്യൂഷനും പ്രാക്ടിക്കലുമായി അവരുടെ കോളേജ് ജീവിതം കട്ടപ്പൊകയായിരുന്നു .
കോളേജിൽ സെക്കന്റ്‌ ഗ്രൂപ്പിൽ ടീച്ചേർസ് ൽ വിരലിൽ എണ്ണാവുന്നവർ മാത്രമേ കുട്ടികളുടെ മനസ്സറിഞ്ഞു പഠിപ്പിച്ചിരുന്നുള്ളു.

ബോട്ടണി എടുത്തിരുന്ന രാജു ജോൺ സർ, ഇംഗ്ലീഷ് എടുത്തിരുന്ന മുരളി സർ പിന്നെ ഹിന്ദി എടുത്തിരുന്ന വര്ഗീസ് സർ, കെമിസ്ട്രി എടുത്തിരുന്ന പോൾസൺ സർ ഇവരൊക്കെ നന്നായി ക്ലാസുകൾ എടുത്തിരുന്നു..

മറ്റു ചില ടീച്ചേർസ് നൂറു കുട്ടികൾ ഉള്ള ക്ലാസ്സിൽ ഉണ്ടായിരുന്ന അഞ്ചോ പത്തോ cbse കുട്ടികളെ മാത്രം ശ്രദ്ധിക്കുമായിരുന്നുള്ളു… അതുകൊണ്ട് തന്നെ അവർക്കു ക്ലാസ്സിൽ ആരൊക്ക വരുന്നു പോവുന്നു… ഇതൊന്നും വലിയ കാര്യമായിരുന്നില്ല…ക്ലാസ്സിൽ ഉത്തരം പറയാൻ ശ്രമിച്ചാൽ പോലും അത് കേൾക്കാനോ ശ്രദ്ധിക്കാനോ അവർക്കു സമയമില്ലായിരുന്നു

കോൺവെന്റ് സ്കൂളിൽ സിസ്റ്റേഴ്സ് ന്റെ സ്നേഹ ലാളനം ഏറ്റു പത്തു വർഷം പഠിച്ച അവൾക്ക് വല്ലാത്ത വിഷമം ആയിരുന്നു അച്ചന്മാരുടെ കോളേജിലെ പഠനം.
അന്ന് ഫിസിക്സ്‌ പ്രാക്ടിക്കൽ ക്ലാസ്സ്‌ നടക്കുമ്പോൾ അവളോട് കൂടെ യുള്ള സിന്ധു നായർ ഒരു രഹസ്യം പറഞ്ഞു …

നാളെ രശ്മി പൊതുവാളിന്റ ബെർത് ഡേ ആണ് സിമി വാര്യരും രശ്മി പൊതുവാളും സിന്ധു നായരും കൂടി രാവിലെ 7.30 ക്ക് വടക്കും നാഥൻ അമ്പലത്തിൽ പോയി പുഷ്പാഞ്ജലി കഴിച്ചു 9.30 നു ക്ലാസ്സിൽ വരും.. ഞങ്ങളുടെ കൂടെ വരുന്നോ എന്ന്.

പിറ്റേന്ന് കാലത്ത് zoology ആണ് സർ നന്നായി ക്ലാസ്സ്‌ എടുക്കും. പക്ഷേ കരുതുന്നത് cbse ക്കാർക്ക് മാത്രമേ സർ പറയുന്നത് മനസിലാവുന്നുള്ളൂ എന്നാണ്.. അതുകൊണ്ട് മറ്റാരെയും ശ്രദ്ധിക്കാറില്ല….

അവൾ തന്റെ നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായ മറ്റു ക്രിസ്ത്യൻ കുട്ടികളെ കൂടെ കൂട്ടട്ടെ എന്ന് ചോദിച്ചപ്പോൾ സിന്ധു നായർ പറഞ്ഞു.. ഇരു ചെവി അറിയരുത്. കൂടുതൽ ആളുകൾ വന്നാൽ കുഴപ്പമാണ്… പൂജാരിക്ക് സംശയം തോന്നിയാൽ പിന്നെ ആകെ പ്രശ്നം ആവും. പോലീസ് കേസ് വരെ ആവും. അതിനാൽ ആരോടും പറയരുത്..

അവളുടെ മനസ് പെരുമ്പറ കൊട്ടി. എന്തു വേണം.. വീട്ടിലറിഞ്ഞാൽ ഭൂകമ്പം തന്നെ ആയിരിക്കും. പക്ഷേ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ പോവാൻ പറ്റും. തന്റെ കുടുംബത്തിൽ പെട്ട ആരും തന്നെ വടക്കും നാഥൻ അമ്പലത്തിന്റെ ഉള്ളിൽ കൊണ്ട് പോവില്ല അതുറപ്പാണ്.. ഈ അവസരം ഉപയോഗിക്കണം അവൾ തീരുമാനിച്ചു.

9 മണിക്ക് ആണ് കോളേജിൽ ക്ലാസ്സ്‌ ആരംഭിക്കുക ഫസ്റ്റ് അവർ zoology ആണ്. അത് പകുതിയാകുമ്പോൾ നമ്മൾ ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചു എത്തും.7.30 നു നീ ജില്ലാശുപത്രിയുടെ മുന്നിൽ കുളിച്ചു ശുദ്ധിയായി നല്ലൊരു ലോങ്ങ്‌ ബ്ലൗസും പാട്ടുപാവാടയുമണിഞ്ഞു വരണം ഞങ്ങൾ അവിടെ ഉണ്ടാവും സിന്ധുനായർ പ്ലാൻ വിശദീകരിച്ചു. ആദ്യം പാറമേക്കാവിലമ്മയെ തൊഴുതു പിന്നെ വടക്കും നാഥൻ..

വീട്ടിലെത്തി അമ്മയോട് പറഞ്ഞാലോ എന്ന് കരുതി… പക്ഷേ അമ്മ സമ്മതിക്കില്ല. അച്ഛനും… മുത്തശ്ശി മരണപെട്ടു രണ്ടു കൊല്ലമായി. മുത്തശ്ശനു ചെവി കേൾക്കാൻ പ്രയാസം. അനുജത്തി ആണെങ്കിൽ അമ്മയുടെ അതേ സ്വഭാവം.. ഇത്തരം ചാപല്യങ്ങളില്ലാത്ത സുന്ദരിക്കുട്ടി…അവൾ പാര വെച്ചാൽ പിന്നെ ഒന്നും നടക്കില്ല. മൂന്നു അനുജന്മാർ ചെറുതുകളാണ്… ആരോടും പറയേണ്ട..അവൾ തീരുമാനിച്ചു.

സാധാരണ തൃശൂർ നിന്നും മുക്കാട്ടുകരയിലേക്ക് വരുന്ന ബസ് മണ്ണുത്തി സെന്റർ വരെ പോയി വീണ്ടും മുക്കാട്ടുകര വഴി തൃശൂർ ക്ക് പോവും.. അവളും കൂട്ടുകാരും മണ്ണുത്തിയിലേക്ക് പോവുമ്പോൾ തന്നെ കയറിയിരിക്കും തിരിച്ചു വരുമ്പോൾ ബസ് ഫുൾ ആവും. കയറി കൂടാൻ പ്രയാസപ്പെടേണ്ടി വരും.. കാലത്തു ആണ് ഏറ്റവും പ്രയാസം. ഇതൊഴിവാക്കാൻ 7 മണിക്കേ വീട്ടിൽ നിന്നും ഇറങ്ങി മണ്ണുത്തിയിൽ പോയി തൃശ്ശൂർക്ക് പോവുകയാണ് പതിവ്. പക്ഷേ ആ ബസിൽ പോയാൽ 8മണിക്ക് എത്തുകയുള്ളു.

അന്നവൾ മണ്ണുത്തിക്കു പോവാതെ മുമ്പേയുള്ള ബസിൽ 7മണിക്ക് തൃശൂർക്കു തിരിച്ചു. പറഞ്ഞത് പോലെ സിന്ധു നായരും രശ്മി പൊതുവാളും സിമി വാര്യരും കാത്തു നിന്നിരുന്നു. അച്ഛൻ തൃശൂർ ക്കു കട തുറക്കാൻ പത്തു മണിക്ക് എത്തും. അതിനും മുമ്പേ കോളേജ് ൽ എത്തണം. അല്ലെങ്കിൽ ആപത്താണ് പാറമേക്കാവിൽ അധിക നേരം തങ്ങരുത്. അവൾ പറഞ്ഞു

. അവൾക്ക് വടക്കും നാഥനെ ആണ് കാണേണ്ടത്.. സിമി അമ്പലത്തിൽ അവൾക്ക് ചെയ്യേണ്ട രീതി കാണിച്ചു കൊടുത്തു.. അമ്പലത്തിൽ നീ മറന്നു കുരിശ് വച്ചാൽ പുലിവാലാണ്.. കൈ നെറുകയിലും നെഞ്ചിലും വെക്കാൻ അവൾ കാണിച്ചു കൊടുത്തു.

പേര് ചോദിച്ചാൽ ഗൗരി… ജാതി ചോദിച്ചാൽ കർത്താ എന്ന് പറയണം നീ കർത്താവിന്റെ ആളല്ലേ…രശ്മി പറഞ്ഞു

ഉള്ളു വിറച്ചാണെങ്കിലും അവൾ എല്ലാo അനുസരിച്ചു… അവർ പാറമേക്കാവിൽ പോയി അവൾ അവരുടെ പുറകിൽ നിന്ന് അവർ കാണിക്കുംപോലെ ഒക്കെ അനുകരിച്ചു….
പാറമേക്കാവിൽ നിന്നും ഇറങ്ങി സ്വരാജ് റൗണ്ട് ക്രോസ്സ് ചെയ്തു പൂരപ്പറമ്പിലൂടെ വടക്കും നാഥന്റെ നാലമ്പലത്തിലെത്തി അവരുടെ പുറകിലൂടെ നടന്നു… അവരു ചെയ്യുമ്പോലെ എല്ലാം ചെയ്തു.. പിന്നെ ഒരു വെളുത്ത മല പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് ചൂണ്ടി അവർ പറഞ്ഞു വടക്കും നാഥൻ നെയ്മല യുടെ അകത്താണ്… നെയ്യും ജലവും കരിക്കും അഭിഷേകം ചെയ്യും… എന്നൊക്കെ….അവർ പുഷ്പാഞ്ജലി കഴിച്ചു..നാലുപേർക്ക് ഒരാളുടെ പേര് ഗൗരി. അവൾക്ക് . മോഹ സാക്ഷാൽ ക്കാരം

അവർ സമയം നോക്കി 8.30 ഇനിയും വൈകാതെ പോകണം.. പുറത്തിറങ്ങി നടക്കുമ്പോൾ ആരോ പുറകിൽ വിളിച്ചു
തിരിഞ്ഞു നോക്കുമ്പോൾ അവളുടെ നാട്ടിലെ മൂന്നു പേർ…

എല്ലാവരും ക്രിസ്ത്യൻസ്…. നിനക്കെന്താ അമ്പലത്തിൽ പരിപാടി… അവൾ ഞെട്ടി തരിച്ചു വിറച്ചു പോയി…. പിന്നെ വിക്കി പറഞ്ഞു… ഒരു പുഷ്പാഞ്ജലി… ബർത്തഡേ അപ്പോഴേക്കും സിന്ധു നായർ അവളെ പിടിച്ചു വലിച്ചു കൊണ്ട് പോയി.. അവൾ കരയാൻ തുടങ്ങി.. നാട്ടിലറിഞ്ഞാൽ വീട്ടിലറിഞ്ഞാൽ… അവൾ തിരിഞ്ഞു നിന്ന് പറഞ്ഞു ആരോടും പറയരുത് പ്ലീസ്‌

ബസ് കാത്തു നിൽക്കാതെ മുന്നിൽ വന്ന ഓട്ടോ യെ കൈകാണിച്ചു നിർത്തി അവർ കോളേജിൽ എത്തി…. സമയം 9.15ആയിരുന്നു. ക്ലാസ്സ്‌ തുടങ്ങി പതിനഞ്ച് മിനിറ്റ് മാത്രമേ ആയിട്ടുള്ളു..

എങ്ങനെയോ 3.30 വരെ ക്ലാസ്സിൽ ഇരുന്നു. അന്ന് ട്യൂഷൻ ഇല്ലാത്ത ദിവസം ആയിരുന്നു 4.30 ക്കു മുക്കാട്ടുകര പള്ളിക്കു മുമ്പിൽ ബസ് ഇറങ്ങി… നടന്നു വീട്ടിലേക്കു പോകുമ്പോൾ ഗ്രൗണ്ടിൽ നിന്നും കുറെ ആൺകുട്ടികൾ അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി എന്ന് പറഞ്ഞു കളിയാക്കുന്നു… തല ചുറ്റുന്നു തൊണ്ട വരളുന്നു… കണ്ണിൽ ഇരുട്ട് നിറഞ്ഞു നടക്കാൻ ആവുന്നില്ല..കൈകാൽ കുഴയുന്നു ….

പെട്ടെന്ന് അമ്മ യുടെ ഉറക്കെയുള്ള ശബ്ദം നീ ഇത്‌ വരെ എണീറ്റില്ലേ… ഇന്ന് കോളേജിൽ പോവണ്ടേ… വടക്കും നാഥനെ കണ്ടത് എന്റെ സ്വപ്നത്തിൽ ആയിരുന്നോ🌻🌻

✍ലൗലി ബാബു തെക്കേത്തല, കുവൈറ്റ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: