17.1 C
New York
Thursday, June 30, 2022
Home US News വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സംഭവം നടന്നതിന് സമീപത്തുള്ള ബാറിന്റെ ഉടമ ജാക്കിയെയും ഭർത്താവിനെയുമാണ് വാക്കേറ്റത്തിനൊടുവിൽ ജെയിംസ് ബോഡേ ഇറക്കിവിട്ടത്.

ഡ്രൈവറായ ജെയിംസ് യാത്രക്കാരെ അഭിവാദ്യം ചെയ്യുന്നതും പിന്നാലെ ജാക്കി എന്ന സ്ത്രീ കാറിലേക്ക് കയറി ഇരിക്കുന്നതുമാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങൾ. താങ്കളെ കാണുമ്പോൾ ഒരു വെളുത്ത വർഗക്കാരനെപ്പോലെ ആണല്ലോ എന്ന ചോദ്യം ജാക്കിയിൽ നിന്നും ഉണ്ടായതോടെ ആണ് രംഗം വഷളായത്.

എന്താണ് പറഞ്ഞതെന്ന് തിരിച്ചു ചോദിച്ച ഡ്രൈവർ പരാമർശത്തിലുള്ള അതൃപ്തി പരസ്യമാക്കി. പിന്നാലെ ഡ്രൈവറുടെ തോളിൽ തട്ടി രംഗം ശാന്തമാക്കാൻ ജാക്കി ശ്രമിച്ചെങ്കിലും ക്ഷുഭിതനായ ഡ്രൈവർ ജെയിംസ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വെളുത്തയാൾ അല്ല തൊട്ടടുത്ത് ഇരുന്നതെങ്കിലും എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ജെയിംസ് ജാക്കിയോട് ഇറങ്ങിപ്പോകാൻ ആവർത്തിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

പിന്നാലെ അസഭ്യ വർഷം നടത്തിയ ജാക്കിയുടെ പങ്കാളിയോട് എല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ജെയിംസ് ഓർമിപ്പിക്കുന്നു. ഈ മാസം പതിമൂന്നിന് രാത്രി പത്തേ കാലോടെ നടന്ന സംഭവത്തിന്റെ രണ്ട് മിനിറ്റിൽ താഴെയുള്ള വീഡിയോ ജെയിംസ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തെ കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും ജെയിംസ് ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിലെ വീഡിയോ മറ്റ് സാമൂഹിക മാധ്യമങ്ങളിലെത്തി വൈറലായതോടെ കാറിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നത് ബാറുടമയായ ജാക്കി ഹാർഫോഡിനും പങ്കാളിക്കുമെന്ന വിവരം പരസ്യമായി. നിലവിൽ ജാക്കിയുടെ ഫേസ്ബുക്ക് പേജും ബാറിന്റെ വെബ്സൈറ്റും ഡൗൺ ചെയ്ത നിലയിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാത്ത ജാക്കി ഫോണിൽ പ്രതികരിക്കാനും തയ്യാറായിട്ടില്ല. അതേ സമയം ജെയിംസിനെ അഭിനന്ദിച്ച് നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: