17.1 C
New York
Thursday, October 28, 2021
Home Health ലോക ഹൃദയദിനം - സെപ്റ്റംബർ 29

ലോക ഹൃദയദിനം – സെപ്റ്റംബർ 29

✍ഷീജ ഡേവിഡ്

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഇത് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്രയധികം ജോലി ചെയ്യൂന്ന മറ്റൊരു അവയവമില്ല. എന്നാൽ
ഇത്രയധികം പണി എടുക്കുന്ന ഹൃദയത്തിന്റെ ആരോഗ്യത്തിന് നാം വേണ്ട ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം.

അതുകൊണ്ടു തന്നെ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരുന്നു. ഇന്ത്യയിലെ ജനസംഖ്യയിൽ 52 ശതമാനം പേർക്ക് ഹൃദയസംബന്ധമായ രോഗമുണ്ട് എന്നാണ് കണക്ക്.ഇത് മനസ്സിലാക്കിയാണ് ലോകാരോഗ്യ സംഘടനയും വേൾഡ് ഹാർട്ട്‌ ഫൗണ്ടേഷനും
ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്.ഹൃദ് രോഗത്തെക്കുറിച്ചും അവയുടെ പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഹൃദയദിനം ആചരിക്കുന്നത്.

നെഞ്ചിനു പിറകിലായി ഇടതുഭാഗത്ത് മുന്നിൽ വാരിയെല്ലുകളും പിന്നിൽ നട്ടെല്ലും ചേർന്നാണ് ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നത്. പ്രായ പൂർത്തിയായ ഒരു സ്ത്രീയുടെ ഹൃദയത്തിന് 250 ഗ്രാമും പുരുഷന്റെ ഹൃദയത്തിന്300 ഗ്രാമും ഭാരമുണ്ടായിരിക്കും. എപ്പികാർഡിയം, മയോകാർഡിയം, എൻഡോ കാർഡിയം എന്നിങ്ങനെ മൂന്നു തരം മാംസപാളികളായാണ് ഹൃദയം നിർമ്മിച്ചിരിക്കുന്നത്. ഇവയെ പൊതിഞ്ഞ് പെരികാർഡിയം എന്ന സഞ്ചിയുമുണ്ട്. ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ ധർമ്മം.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തം കൊണ്ടുവരുന്ന കുഴലുകളാണ് സിരകൾ. ഈ അശുദ്ധ രക്തത്തെ ശുദ്ധീകരിക്കുന്നതിനായി പൾമിനറി ധമനി വഴി ശ്വാസകോശത്തിലേയ്ക്ക് കൊണ്ട് പോകുന്നു. അവിടെ നിന്ന്‌ ദ്ധീകരിച്ച രക്തം പൾമിനറി സിര വഴി ഹൃദയത്തി
ലേയ്ക്ക് തിരിച്ചെത്തുന്നു. തുടർന്ന് ധമനിവഴി ഹൃദയം ശുദ്ധരക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും എത്തി
ക്കുന്നു. ഒരാളുടെ ഹൃദയം മിനിറ്റിൽ 72 പ്രാവശ്യം സ്പന്ദി ക്കുന്നു. രക്തം ഒഴുകുമ്പോൾ ഹൃദയ വാൽവുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദമാണ് ഹൃദയസ്പന്ദനം. ഹൃദയ സ്പന്ദനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമാണ് മെഡുല ഒബ്ലാംഗേറ്റ.

നമ്മുടെ ആരോഗ്യസ്ഥിതി മോശമാകുന്ന അവസരത്തിൽ നമ്മുടെ ശരീരം തന്നെ അത് ഓർമ്മിപ്പിക്കാറുണ്ട്. കാലിൽ അല്പം നീരുണ്ട്, നെഞ്ചിനു അല്പം വേദനയുണ്ട്, ഹൃദയമിടിപ്പ് അല്പം കൂടുതലാണ്…ഇങ്ങനെ പലതും. പക്ഷെ സാധാരണ ഗതിയിൽ പലരും ഇത് ഗൗരവമായി പരിഗണിക്കാറില്ല, പ്രത്യേകിച്ച് സ്ത്രീകൾ. ഏതെങ്കിലും നല്ല ഡോക്ടറെ എത്രയും വേഗം കണ്ടു
പരിശോധന നടത്തുക എന്ന് ഈ സിഗ്നലുകൾ നമ്മെ ഓർമ്മപ്പിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തിനാവശ്യമായ രക്തം ഹൃദയപേശികളിൽ എത്തിക്കുന്ന ചെറു ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സമുണ്ടാകുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്.

ചെസ്റ്റ് എക്സ്റെ, ട്രഡ്മിൽ ടെസ്റ്റ്‌, ഇലക്ട്രോ കാർഡിയോഗ്രാം, ഇക്കൊ കാർഡിയോഗ്രാഫി എന്നിവയിലൂടെ ഹൃദയത്തിന്റെ താളപ്പിഴകൾ കണ്ടെത്താനാവും. ഹൃദയ രോഗങ്ങൾ സംഭവിക്കു
ന്നതിനു കാരണങ്ങൾ പലതാണ്.അപകട സാധ്യത കൂടിയ ചില കാരണങ്ങൾപ്രായം, ലിംഗം, കുടുംബപാരമ്പര്യം ,പുകവലി, മോശമായ ആഹാരരീതി, ശാരീരിക ക്ഷമത, കൂടിയ
രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഡയബെറ്റിക്സ്, വ്യായാമം ഇല്ലായ്മ, നിയന്ത്രിക്കാനാവാത്ത ഭാരം തുടങ്ങിയവയാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നിരവധി കാര്യങ്ങൾ നമുക്കു ചെയ്യാൻ കഴിയും. കുറഞ്ഞത് മുപ്പതു മിനിറ്റെങ്കിലും വ്യായാമം ചെയ്യണം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം, ഉപ്പു കുറയ്ക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, പുകവലി അവസാനിപ്പിക്കുക, ഒരു നിശ്ചിത ഭാരം നിലനിർത്തുക തുടങ്ങിയവയാണ് അവയിൽ ചിലത്. ഭക്ഷണത്തിൽ പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.

1967ൽ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുള്ള ഡോക്ടർ ക്രിസ്റ്റ്യൻ ബർണാർഡ് ആണ് ആദ്യ ഹൃദയ ശസ്ത്രക്രീയ നടത്തിയത്.1816ൽ ഹൃദയ സ്പന്ദനം അറിയുന്ന സ്റ്റെതസ്കോപ്പ് പ്രൊഫസർ റെനെ ലെന്നക്ക്‌ കണ്ടുപിടിച്ചു. രക്ത സമ്മർദ്ദം അളക്കുന്ന സ്പിഗ് മോ മാനോമീറ്റർ 1881ൽസാമൂവൽ സിഗ് ഫ്രിഡ്‌ കണ്ടുപിടിച്ചു. നാം ഇന്ന് പിന്തുടരുന്ന ഫാസ്റ്റ്ഫുഡും വിഷലിപ്തമായ പച്ചക്കറികളും ഹോർമോൺ ചിക്കനും എണ്ണയിൽ വറുത്ത ഭക്ഷണവസ്തുക്കളും ചെറിയ കുട്ടികളിൽപ്പോലും ഹൃദയാഘാതത്തിനു കാരണമാകുന്നു എന്നതു ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഏതു തരത്തിലുള്ള ചികിത്സകളും കയ്യെത്തും ദൂരത്തു ലഭിക്കുന്ന ശാസ്ത്രപുരോഗതിയുടെ ഇക്കാലത്തു തക്ക സമയത്ത് അത് ലഭ്യമാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. ഹൃദയം മാറ്റിവെച്ചു രോഗികളുടെ ജീവൻ നിലനിർത്തുക എന്നത് ആശ്വാ
സകരമാണ്. അപകടത്തിൽ മരിക്കുന്നവരുടെ ഹൃദയം ഉൾപ്പെടെയുള്ളഅവയവങ്ങൾ മറ്റുള്ളവരുടെ ജീവൻ
നിലനിർത്താൻ സാധിക്കുന്നത് എത്രയോ പേർക്ക് അനുഗ്രഹമാണ്. ഇന്ന് നമ്മുടെ ജനങ്ങൾ അതിനെക്കുറിച്ചു ബോധവാന്മാരാണ്. അപകടത്തിൽ മരിക്കുന്നവരുടെ ബന്ധുക്കൾ അവയവദാനം നടത്തുന്നതിന് സന്നദ്ധരാണ്. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങൾക്ക് വേണ്ടി ബുക്ക്‌ ചെയ്‌തു കാത്തിരിക്കുന്ന നിരവധിപേർക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കുമെങ്കിൽ അത് വലിയ അനുഗ്രഹമാണ്.
ആരോഗ്യമുള്ള ഹൃദയം നിലനിർത്താൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

✍ഷീജ ഡേവിഡ്

COMMENTS

3 COMMENTS

  1. നമ്മുടെ ഹൃദയം! നമ്മുടെ ആരോഗ്യം! അതിനെ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം നഷ്ടം തന്നെയാണ്. നല്ല ലേഖനം

  2. ലോക ഹൃദയദിനത്തിൽ ഇത്ര മനോഹരമായ് ഹൃദയത്തെക്കുറിച്ച് അതിന്റെ പരിപാലനം, രോഗം, രോഗ പ്രതിരോധം എന്നിവയെക്കുറിച്ച് വളരെ മനോഹരമായ് എഴുതിയ ഷീജ ഡേവിഡിന് ഹൃദയംഗമായ നന്ദി

  3. ലോക ഹൃദയ ദിനത്തിൽ ഹൃദയത്തെക്കുറിച്ചും അതിൻ്റെ പ്രാധാന്യത ,പരിപാലനം എന്നിവയെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ച ലേഖന കർത്താവിന് അനുമോദനങ്ങൾ.. ഈ അറിവുകൾ നമ്മുടെ ആരോഗ്യവും ആയുസും നിലനിർത്താൻ സഹായിക്കട്ടെ”’…

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: