17.1 C
New York
Sunday, June 13, 2021
Home Pravasi ലോക സമുദ്ര ദിനം - ജൂൺ 8 (ലേഖനം)

ലോക സമുദ്ര ദിനം – ജൂൺ 8 (ലേഖനം)

ഷീജ ഡേവിഡ്✍

അദ്‌ഭുത പ്രപഞ്ചത്തിലെ മഹാദ്‌ഭുതങ്ങളാണ് ഭൂമിയും വാനവും സാഗരവുമെല്ലാം. അവ നമ്മെ അതിശയിപ്പിക്കുന്നു, അദ്‌ഭുത പരതന്ത്രരാക്കുന്നു, കോപാകുലനായി ഭയപ്പെടുത്തുന്നു ഇനിയും പിടികിട്ടാത്ത രഹസ്യങ്ങൾ ഒളിപ്പിച്ച് നമ്മെ മോഹിപ്പിക്കുന്നു.എത്ര കണ്ടാലും മതിവരാത്ത അദ്‌ഭുത പ്രതിഭാസം.

ജൂൺ 8 ലോക സമുദ്ര ദിനമാണ്.ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും ജലവും ഒരു ഭാഗം കരയുമാണ്. ഭൂമിയുടെ ശ്വാസകോശങ്ങളാണ് സമുദ്രങ്ങൾ. മനുഷ്യന്റെ ശ്വാസകോശങ്ങൾക്ക് അസുഖം ബാധിച്ചാൽ ഉണ്ടാകുന്ന അപകടം ഏവർക്കും അറിയാവുന്നതാണ്. അതുപോലെ സമുദ്രങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും.

1992 ൽ റിയോ ഡി ജനീറോയിൽനടന്ന ഭൗമഉച്ചകോടിയിലാണ് സമുദ്ര ദിനം എന്ന ആശയം ഉടലെടുത്തത്. ഇതു പിന്നീട് യു. എൻ. അംഗീകരിക്കുകയും 2008 മുതൽ ലോകസമുദ്രദിനം ആചരിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമായി ബന്ധപ്പെട്ടു നടന്ന പഠനങ്ങളിൽ സമുദ്രത്തിന്റെ ഉപരിതല ഊഷ്മാവ് വർദ്ധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കരയുടെ ഉപരിതലത്തിൽ ദീർഘ കാലയളവിൽ ഉണ്ടായിട്ടുള്ള ശരാശരി താപവർദ്ധന ഒരു ഡിഗ്രിസെൽഷ്യസ്സ് ആണ്.ഇന്ത്യൻ മഹാസമുദ്രത്തിന്റെ ശരാശരി താപനം 1.2 ഡിഗ്രി സെൽഷ്യസ്സ് വരെയാണ്.
അതുകൊണ്ടു തന്നെ സമുദ്രങ്ങളിലെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.സമുദ്രങ്ങളുടെ സംരക്ഷണം, മത്സ്യങ്ങൾ അടക്കമുള്ള കടൽ വിഭവങ്ങളുടെ യുക്തിസഹമായ വിനിയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയാ
ണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

കരയിലുള്ളതു പോലെ തന്നെ അനേകം ജീവജാലങ്ങളുണ്ട് സമുദ്രത്തിലും. കടലിലെ മത്സ്യസമ്പത്ത് രാജ്യത്തിന്റെ വരുമാനമാർഗമാണ്. വാണിജ്യ, വ്യാപാര മേഖലകളിൽ സമുദ്രോത്പ്പന്നങ്ങളുടെ പങ്ക് വളരെ വലുതാണ്.മുത്തും പവിഴവുമെല്ലാം കടൽ വിഭവങ്ങളാണ്. കടൽ കൊണ്ടു മാത്രം ജീവിക്കുന്ന ഒരു കൂട്ടം സഹോദരങ്ങളുണ്ട് നമുക്കു ചുറ്റും., നമ്മുടെ പോരാളികൾ, സൈനികർ.

7500 കിലോമീറ്റർ നീണ്ട തീരമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കേരളത്തിൽ കാസറഗോഡ് മുതൽ തിരുവന്തപുരം വരെ 590 കിലോമീറ്റർ നീണ്ട തീരം.
പതിനാലു ജില്ലകളിൽ ഒൻപതെണ്ണത്തിനും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന
തീരപ്രദേശമുണ്ട്. ചുഴലിക്കാറ്റിന്റെയും സുനാമിയുടെയും പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളാണിവ. നമ്മുടെ രാജ്യത്തെ
ജനസംഖ്യയുടെ മൂന്നിൽ ഒന്നും ജീവിക്കുന്നത് തീരപ്രദേശത്താണ്.

ആഗോളതാപനം മൂലം ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു . ആഗോള താപനം കൊണ്ടു അധികമായി ഉണ്ടാകുന്ന 93 ശതമാനം ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്.കടലിലെ ഉഷ്ണ തരംഗങ്ങൾ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ നീണ്ടു നിൽക്കും. ആഗോള താപനം മൂലം
ഇവയുടെ എണ്ണവും വ്യാപ്തിയും തീവ്രതയും കൂടുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. തന്മൂലം വരൾച്ചയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത ഒരേ സമയം കൂടുകയാണ്. സമുദ്രവിധാനം പതുക്കെപ്പതുക്കെ ഉയർന്നു കൊണ്ടിരിക്കുന്നു. ദശകങ്ങൾകഴിയുമ്പോൾ ഇതിന്റെ സ്ഥിതി ഭീകരമാകും. ജനങ്ങളുടെ ജീവനും ഉപജീവനമാർഗവും ആരോഗ്യവും ഒക്കെ അപകടത്തിലാകും. സമുദ്രത്തിനു നടുവിലെ ദ്വീപുകൾ നമ്മെ അതിശയിപ്പിക്കും. ആന്തമാൻ – നിക്കോബാർ, ലക്ഷദ്വീപ സമൂഹങ്ങൾ എന്നിവയുടെ ഭൂമിശാസ്‌ത്രപരമായ ഉത്ഭവം സമാനമായിരുന്നെങ്കിലും
പിന്നീട് അത് വ്യത്യസ്തമായി. രണ്ടു ദ്വീപസമൂഹങ്ങളും സമുദ്രത്തിലേയ്ക്ക്
ഇരുന്നുപോയ അഗ്നിപർവത ശിഖരങ്ങളുടെ അവശേഷിക്കുന്ന ഭാഗമാണ്.


ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾ ക്കടലും സന്ധിക്കുന്ന കിഴക്കൻ ഭാഗ
ത്തെ ഏകദേശം മൂന്നൂറോളം ചെറുതുംവലുതുമായ ദ്വീപ സമൂഹമാണ് ആന്തമാൻ -നിക്കോബാർ ദ്വീപുകൾ. വടക്ക്മ്യാന്മാർ, അരാക്കൻ -യോമ പാർവത
നിരകളിൽ നിന്നും തുടർച്ചയായ വരമ്പായി രൂപപ്പെട്ട് തെക്ക് ഇൻഡോനേഷ്യയിലെ ജാവ സുമാത്രാ ഭാഗങ്ങളുമായി ഏകദേശം 5600 കിലോമീറ്റർ നീളത്തിൽ ഇവ ബന്ധപ്പെട്ടു കിടക്കുന്നു. സമുദ്രാന്തർഭാഗത്തെ അഗ്നിപർവത ശ്രുംഖലകളിൽ നിന്ന് രൂപപ്പെട്ട അവശിഷ്ടങ്ങളാണ് ഇവ.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ് ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാണ്. ജനവാസമുള്ള പത്തു ദ്വീപുകൾ ഉൾപ്പെട്ട മുപ്പത്തിയാറു ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. ഇവയുടെ ആകെ വിസ്തീർണം 32 ചതുരശ്ര കിലോമീറ്ററാണ്. ജനവാസമുള്ള ദ്വീപുകളുടെ വലുപ്പം 0.1 ചതുരശ്ര കിലോമീറ്റർ മുതൽ 4.8 ചതുരശ്ര കിലോമീറ്റർ വരെയാണ്. സമുദ്രനിരപ്പിൽ നിന്നും അഞ്ചു മീറ്റർ വരെ ഉയരത്തിൽ മാത്രം സ്ഥിതി ചെയ്യുന്നവയാണ് ഇവ. ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഇവ. പവിഴപ്പുറ്റുകൾ നിറഞ്ഞ ഇവിടുത്തെ അതിശയകരമായ
വസ്തുത ഇവിടെ ലഭിക്കുന്ന ശുദ്ധ ജലമാണ്. ഇത്തരത്തിലുള്ള നമ്മുടെ സമു
ദ്രങ്ങളെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ ജലം മുഴുവൻ ഒഴുകിയെത്തുന്നത് സമുദ്രത്തിലേയ്ക്കാണ്. സമുദ്രത്തെ മലിനപ്പെടുത്തുന്ന യാതൊരു പ്രവർത്തനങ്ങളും നടത്താൻ പാടില്ല.എന്നാൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷിക്കപ്പെടുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി ആഘാതങ്ങൾക്കു കാരണമാകുന്നു എന്ന് പഠനങ്ങൾ വെളിപ്പെ
ടുത്തുന്നു. നദികൾ, ആറുകൾ, തോടുകൾ, കായലുകൾ തുടങ്ങിയവയിലെ മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നും ഒഴുക്കുന്ന രാസമാലിന്യങ്ങൾ,പൊട്ടി
ത്തകർന്ന കപ്പലുകളുടെയും മറ്റും അവശിഷ്ടങ്ങൾ, തകർന്നു വീഴുന്ന
വിമാനങ്ങളുടെ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവയെല്ലാം സമുദ്രങ്ങളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. തീരങ്ങളിലെ അശാസ്ത്രീയമായ നിർമ്മാണങ്ങൾ കടലേറ്റത്തിനു കാരണമാകുന്നു. തന്മൂലം എത്രയോ മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുത്തു കഴിഞ്ഞു. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ജനജീവിതം ദുസ്സഹമായിത്തീരുന്നു.
കേരള തീരങ്ങളിൽ ഉണ്ടായ അതി രൂക്ഷമായ കടൽക്ഷോഭം എത്രയോ
പേരെ ഭവനരഹിതരാക്കി.

ദുരന്തങ്ങളുടേയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആക്കം കൂട്ടുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കിയേ പറ്റൂ.കടൽഭിത്തി ശാശ്വത പരിഹാരമ
ല്ല.അതിഭീകര തിരമാലകളെ തടഞ്ഞുനിർത്താൻ കടൽ ഭിത്തിക്കാവില്ല.
കാറ്റിന്റെ ഊർജം കുറയ്ക്കാനും തീരത്തെ സംരക്ഷിക്കാനും മണൽ
ത്തിട്ടയ്ക്കും ജൈവവേലിക്കും സാധിക്കും. ഒരു ദുരന്തം ഉണ്ടായതിനു ശേഷമല്ല ദുരന്ത നിവാരണം നടത്തേണ്ടത്.അതിനുള്ള ഡേറ്റയും ശാസ്ത്രവും മോഡലുകളുമെല്ലാം മുൻകൂട്ടി കണ്ട് വേണ്ട സജ്ജീകരണങ്ങൾ നടത്തുകയാണ് വേണ്ടത്. ചെല്ലാനം പോലെയുള്ള തീരങ്ങളിൽ ദുരന്ത സാദ്ധ്യതകൾ ഏറെയാണ് . വികസനചർച്ചകളിലൊക്കെ കടലിനുണ്ടാകുന്ന മാറ്റങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഓഖിയും സുനാമിയും ചുഴലിക്കാറ്റും പ്രളയവുമെല്ലാം നമ്മെ ഓർമ്മപ്പിക്കുന്നത്. കടൽത്തീരമേഖലയിലെ ഗുരുതര സാഹചര്യമാണ്. ഇവയെല്ലാം ഒഴിവാക്കാനുള്ള പരിശ്രമങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കണം

ഷീജ ഡേവിഡ്✍

COMMENTS

2 COMMENTS

  1. സമുദ്രം ഭൂമിയുടെ ശ്വാസകോശം തന്നെ ആണ്. ആർത്തി മൂത്ത മനുഷ്യൻ, എല്ലാം നശിപ്പിച്ചു. അതേ, ഒരു സമുദ്ര ഭിത്തിയും ശ്വാശതമായ പരിഹാരം അല്ല. മാറേണ്ടത് നമ്മൾ തന്നെ ആണ്. ഓരോ ദിനങ്ങളുടെയും പ്രത്യേകതകൾ വിവരിച്ച് എഴുതുന്ന തൂലികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  2. കരയുടെ നിലനിൽപ് കടലിനെ ആശ്രയിച്ചിരിക്കുന്നു. കരയിലുള്ളതിനേക്കാൾ ജീവജാലങ്ങർ കടലിലുണ്ട്.ഇവ രണ്ടിൻ്റെയും നിലനിൽപ് നിയന്ത്രിക്കുന്നത് മനുഷ്യൻ്റെ പ്രവർത്തനങ്ങളാണ്. സർവനാശം വിളിച്ചു വരുത്തുന്ന ഇത്തരം അപകടസൂചനകൾ എത്രയോ നമുക്കുണ്ട്. ഈ ലേഖന കർത്താവ് ചൂണ്ടിക്കാട്ടുന്ന സമഗ്രമായ കാഴ്ച്ചപ്പാട് വ്യക്തികളല്ല ലോക രാഷ്ട്രങ്ങൾ അംഗീകരിച്ച് നടപ്പാക്കട്ടെ.’ നല്ല ലേഖനം…….!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap