17.1 C
New York
Saturday, June 25, 2022
Home India ലോക സന്തോഷ സൂചിക: 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 139

ലോക സന്തോഷ സൂചിക: 149 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 139

റിപ്പോർട്ട്: വിവേക് പഞ്ചമൻ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ ‘വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2021’ല്‍ ഇന്ത്യ 139-ാമത്. 149 രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ഫിന്‍ലന്‍ഡ് ആണ്. കോവിഡ് 19ന്റെ പ്രത്യാഘാതങ്ങളെ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ എങ്ങനെ തരണം ചെയ്തു എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഹാപ്പിനസ് റിപ്പോര്‍ട്ട്.

149 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ജനങ്ങള്‍ സ്വന്തം അവസ്ഥകളില്‍ എത്രത്തോളം സന്തോഷവാന്‍മാരാണ് എന്നായിരുന്നു പരിശോധിച്ചത്. രണ്ടുതലങ്ങളിലാണ് ഈ പരിശോധന നടന്നത്. ഒന്നാമതായി, കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതത്തിന്റെ ഘടനയിലും നിലവാരത്തിലും ഏതുതരത്തിലുള്ള ഫലങ്ങളാണുണ്ടാക്കിയതെന്ന് പരിശോധിച്ചു. രണ്ടാമതായി, ലോകത്തെ വ്യത്യസ്ത സര്‍ക്കാരുകള്‍ മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്തു എന്നും പരിശോധിച്ചു. ചില രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളേക്കാള്‍ മികച്ച രീതിയില്‍ എങ്ങനെ കോവിഡ് സാഹചര്യത്തെ മറികടന്നു എന്നതും പഠനത്തിന്റെ ഭാഗമായിരുന്നു.

പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 139-ാമത് ആണ്. 2019ല്‍ ഇന്ത്യയുടെ സ്ഥാനം 140 ആയിരുന്നു. നേരിട്ടും ടെലഫോണ്‍ മുഖേനയുമായിരുന്നു ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയത്. ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡിനെ പിന്തുടര്‍ന്ന് ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താന്‍ 105-ാം സ്ഥാനത്തും ബംഗ്ലാദേശ് 101, ചൈന 84 എന്നിങ്ങനെയുമാണ് പട്ടികയിലുള്ളത്.

അഫ്ഗാനിസ്താന്‍ ആണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്. സിംബാബ്‌വേ, റുവാണ്ട, ബോട്‌സ്വാന, ലസോതോ എന്നിവയാണ് അവസാന സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍. പട്ടികയില്‍ അമേരിക്കയുടെ സ്ഥാനം 19 ആണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: