17.1 C
New York
Saturday, January 22, 2022
Home Special ലോക ഭക്ഷ്യദിനം - ഒക്ടോബർ 16 (ലേഖനം)

ലോക ഭക്ഷ്യദിനം – ഒക്ടോബർ 16 (ലേഖനം)

✍ഷീജ ഡേവിഡ്

ഭക്ഷണം -മനുഷ്യന്റെ ജീവനും ആരോഗ്യവും നിലനിർത്തുന്നതിനു അനിവാര്യമായ ഘടകം. എന്തു കഴിക്കണം, എത്ര കഴിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ്.എന്നാൽ ആരോഗ്യത്തിനു ഹാനികരമായതൊന്നും കഴിക്കരുത്, ആവശ്യമായ അളവിൽ മാത്രം കഴിക്കുക എന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം ഓർമ്മപ്പെടുത്തുന്നു. 1945 ഒക്ടോബർ 16 ന്ആണ് ലോക ഭക്ഷ്യ കാർഷിക സംഘടന ( എഫ്. എ.ഒ) സ്ഥാപിതമായത്. «എല്ലായിടത്തും ഭക്ഷണമുണ്ടാകട്ടെ »എന്നതാണ് ഈ സംഘടനയുടെ ആപ്ത വാക്യം. ഈ സംഘടന രൂപീകൃതമായതിന്റെ ഓർമ്മയ്ക്കാണ് എല്ലാ വർഷവും ഒക്ടോബർ16 ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത് ഒക്ടോബർ17ദാരിദ്ര്യനിർമാർജന ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ ഏജൻസി ആയ ഭക്ഷ്യ കാർഷിക സംഘടനയുടെ ലക്ഷ്യം വിശപ്പില്ലാത്ത ഒരു ലോകമാണ്.എന്നാൽ കാലമേറെയായിട്ടും മതിയായ ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുവാൻ കഴിഞ്ഞിട്ടില്ല.2019 ൽ 690 മില്യൻ ജനങ്ങൾ പട്ടിണിയിലായിരുന്നുവെന്ന്‌ യൂ
ണിസെഫ് റിപ്പോർട്ട്‌ ചെയ്യുന്നു. എന്നാൽ കോവിഡ് 19 മഹാമാരി ആഗോളഭക്ഷ്യ വിതരണത്തെ ഗുരുതരമായി
ബാധിച്ചതിനാൽ യഥാർത്ഥ കണക്ക് അറിയാൻ ഇനിയും സമയമെടുക്കും എന്നും യൂണിസെഫ് ഓർമ്മിപ്പിക്കുന്നു.

ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 200 കോടിയിലേറെ ടൺ ധാന്യങ്ങൾ ആഹാരമായി ഉപയോഗിക്കപ്പെടുന്നു. 90 കോടി ടൺ പച്ചക്കറികൾ, 50 കോടി ടൺ പഴങ്ങൾ എന്നിവയും പ്രതിവർഷം ഉപയോഗിക്കുന്നു എന്നാണ് കണക്ക്.ചോളമാണ് ലോകത്ത് ഏറ്റവും അധികം ഉൽപ്പാദിപ്പിക്കുന്ന ധാന്യം.എന്നാൽ ജനങ്ങൾ ഏറ്റവും അധികം ആഹാരമാക്കുന്നത് അരിയാണ്. ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പി ക്കുന്ന കിഴങ്ങു ഉരുളക്കിഴങ്ങാണ്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ലോകത്തിലെ ആകെ ഭക്ഷ്യോൽപ്പാദനത്തിന്റെ അറുപതു ശതമാനത്തിലേറെയും ഈ രണ്ട് രാജ്യങ്ങളിലാണ്. അതിനാൽ ഈ രണ്ട് ജ്യങ്ങളെ ലോകത്തിന്റെ ധാന്യപ്പുരകൾ എന്ന് വിളിക്കുന്നു. ജനങ്ങൾക്ക്‌ മതിയായ അള വിലുള്ള ഭക്ഷ്യ പദാർത്ഥങ്ങൾ ലഭ്യമാക്കുന്നതിനും ഭക്ഷ്യ പോഷണ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി ഇന്ത്യൻ പാർലമെന്റ് 2013 ജൂലൈ
അഞ്ചിന് പാസ്സാക്കിയ നിയമമാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം. «മുഴുവൻ ആളുകൾക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിനുതകും വിധം ഹാനികരമല്ലാത്തതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുന്നതിലേക്കുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്യത ഉണ്ടാകുന്ന സ്ഥിതിയാണ് ഭക്ഷ്യസുരക്ഷ ».നാലു ഘടകങ്ങളാണ് ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാനശിലകളായി വിലയിരുത്തുന്നത്. ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ഉണ്ടായിരിക്കുക. (Availability of food )സമൂഹത്തിലെ എല്ലാവർക്കും ഭക്ഷ്യ വസ്തുക്കൾ എളുപ്പത്തിൽലഭ്യമാവുക.(Access to food ) എല്ലാവർക്കും അവരവരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും ഉതകും വിധം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കാൻ കഴിയുക. (Utilization ) എല്ലാക്കാലത്തും ഉപയയോഗിക്കാനാവും വിധം ഭക്ഷ്യ വസ്തുക്കൾ ലഭ്യമായിരിക്കുക. (Stability) ഭക്ഷ്യ സുരക്ഷ എന്ന ആശയം
രൂപപ്പെട്ടുവന്നത് 1970-കളിലാണ്.ഈ ഘട്ടത്തിൽ ഭക്ഷ്യ സുരക്ഷ നിലകൊണ്ടിരുന്നത് ഭക്ഷ്യോൽപ്പാദനം, വിതരണം, അവയുടെ ലഭ്യത എന്നിവയിലായിരുന്നു. 1974 ൽ ആദ്യത്തെ ആഗോള ഭക്ഷ്യ സമ്മേളനം റോമിൽ നടന്നു «താന്താങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വികസിപ്പിക്കുന്നതിലേക്കായി ഒരോ പുരുഷനും സ്ത്രീക്കും കുട്ടികൾക്കും പട്ടിണിയിൽനിന്നും പോഷണ ശോഷണത്തിൽനിന്നും മോചിതരാവാനുള്ള പൂർണമായ അവകാശമുണ്ട് » എന്നതായിരുന്നു ആഗോളഭക്ഷ്യ സമ്മേളനത്തിന്റെ മുദ്രാവാക്യം. ഭക്ഷ്യോൽപ്പാദനത്തിന്റെ വർദ്ധനവിൽ നാം കടപ്പെട്ടിരിക്കുന്ന വ്യക്തി ഡോ. നോർമൻ ബോർലോഗാണ്. ഹരിത വിപ്ലവത്തിന്റെ പിതാവാണ് അദ്ദേഹം. നൂറു കോടി ആളുകളുടെ ജീവൻ രക്ഷിച്ച വ്യക്തി എന്ന അപര
നാമത്തിൽ അദ്ദേഹം അറിയപ്പെടുന്നു. 1970 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹം നേടൂകയുണ്ടായി.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും പട്ടിണി ഇല്ലാതാക്കി മനുഷ്യന്റെ അന്തസ്സ് ഉയർത്തുന്നതിലും അദ്ദേഹം ഏറെ സംഭാവനകൾ നൽകി. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവാണ് എം.എസ്.സ്വാമിനാഥൻ.
ആദ്യത്തെ ആഗോള ഭക്ഷ്യ സമ്മാനം 1987 ൽ ആദ്ദേഹത്തിനു ലഭിച്ചു. പ്രസ്തുത സമ്മാനത്തുക ഉപയോഗിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന ഗവേഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഇന്ത്യയിൽ എം. എസ്.സ്വാമിനാഥൻ ഗവേഷണ നിലയംസ്ഥാപിച്ചു. ലോക ഭക്ഷ്യ ദിനം ആചരിക്കുമ്പോഴും സമൂഹത്തിൽ നടമാടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ കാണാതിരിക്കാനാവില്ല. കോവിഡ് 19 തകർത്തെറിഞ്ഞ ജീവിതത്തിൽ നിന്നുംസമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ ഇതുവരെ മോചിതരായിട്ടില്ല. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മമാരുടെ കദന കഥകൾ പത്രങ്ങളിലൂടെ ഇപ്പോഴും നാം കേട്ടു കൊണ്ടിരിക്കുന്നു. വീടോ കിടപ്പാടാമോ ഇല്ലാതെ തെരുവോരങ്ങളിലും റോഡരികിലും ഉറങ്ങുന്ന പാവങ്ങളെ നഗരത്തിൽ കാണാം. കുറച്ചു കൂടി പുറകിലോട്ട് തിരിഞ്ഞു നോക്കിയാൽ നമ്മുടെയെല്ലാം മനസ്സുകളെ അസ്വസ്തമാക്കുന്ന പല ചിത്രങ്ങളും കാണാൻ സാധിക്കും. ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിൽ ഒട്ടിയ വയറും കുഴിഞ്ഞു താണ കണ്ണുകളും ഉന്തിയ എല്ലുകളുമായി ഒരു പിടി ചോറിനുവേണ്ടി പട്ടികളെപ്പോലെ കടിപിടി കൂടുന്ന
അനാഥക്കുഞ്ഞുങ്ങൾ. ആ കാലം മാറിയിരിക്കുന്നു എന്നതു ആശ്വാസം തരുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റും അവികസിത രാജ്യങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കഴിയുന്ന ജനതയെയും കുട്ടികളെയും ഈ ദിനത്തിൽ നമുക്കു കാണാൻ കഴിയണം. ലോകം ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമത്താൽ ബുദ്ധിമുട്ടുമ്പോഴും ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്റെ മൂന്നിൽ ഒരു ഭാഗവും ഉപയോഗിക്കപ്പെടാതെ നശിച്ചു പോവുകയാണ്. ഏതാണ്ട് 400 കോടി ടൺ ഭക്ഷ്യവസ്തുക്കൾ പ്രതിവർഷം ഇത്തരത്തിൽ നശിച്ചു പോകുന്നു. ലോകത്തിലെ പോഷകാഹാരങ്ങളുടെ 60 ശതമാനത്തിലേറെയും ഉപയോഗിക്കുന്നത് ജനസംഖ്യയിൽ 30 ശതമാനത്തിലും താഴെയുള്ള സമ്പന്നരാജ്യങ്ങളാണ്. നമുക്കു നമ്മുടേതായ ഒരു ഭക്ഷണസംസ്കാരമുണ്ട്. നമ്മുടെ വീടുകളിൽ ഭക്ഷണം എത്രമാത്രം നഷ്ടപ്പെടുത്തുന്നു എന്ന് ഈ സമയം ചിന്തിക്കുന്നത് നന്നായിരിക്കും. പുതിയ രുചി ഭേദങ്ങൾ പരീ
ക്ഷിക്കുന്നവരാണ് നാം. ജീവിക്കാൻ വേണ്ടി കഴിക്കുന്നവരും കഴിക്കാൻവേണ്ടി ജീവിക്കുന്നവരുമുണ്ട്. ആരോഗ്യം നിലനിർത്തുന്നതിനു വേണ്ടിയുള്ള സമീകൃതഹാരമാണ് അനുയോജ്യം. എന്നാൽ ഇന്നത്തെ മാതാപിതാക്കൾ
കുട്ടികൾക്ക് ഹോട്ടൽ വിഭവങ്ങൾ ധാരാളമായി നൽകാറുണ്ട്.

വിഷലിപ്തമായ പച്ചക്കറികളും മായം ചേർത്ത ഭക്ഷ്യവസ്തുക്കളും ജനങ്ങളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങൾ,ജനസംഖ്യാ വർദ്ധന, ജല ദൗർലഭ്യം, മഹാമാരികൾ തുടങ്ങിയവ ഭക്ഷ്യ സുരക്ഷയ്ക്ക് വെല്ലുവിളികളാണ്. ഭക്ഷണത്തിന്റെ വില മനസ്സിലാക്കാനുള്ള അവസരം കൂടിയാകട്ടെലോക ഭക്ഷ്യ ദിനാചരണം.


✍ഷീജ ഡേവിഡ്

COMMENTS

2 COMMENTS

 1. ഒരു നേരത്തെ ഭക്ഷണം…..

  ജീവജാലങ്ങൾക്ക് അതിനോളം ആവശ്യം മറ്റൊന്നുമില്ല. ഇവിടെ മനുഷ്യൻ എന്നോ മൃഗം എന്നോ വകഭേദമില്ല!

  ജാതിയും, മതവും, വർഗ്ഗവും, വർണ്ണവും രാഷ്ട്രീയവും ഒക്കെ തിന്ന് കൊഴുത്ത് കഴിയുമ്പോൾ അവന് തോന്നുന്ന അഹങ്കാരം ആണ്!

  ഭക്ഷണം പാഴാക്കരുത്!

  കഴിയുമെങ്കിൽ, ഇന്ന് വിശക്കുന്ന ഒരു വയറിനെങ്കിലും (അത് മനുഷ്യനോ മൃഗമോ ആകാം) ഒരു പൊതി ചോറ് മേടിച്ചു കൊടുക്കാൻ മറക്കരുത്!

  ലോക ഭക്ഷ്യ ദിനത്തിൽ….
  വളരെ നല്ല ലേഖനം.അഭിനന്ദനങ്ങൾ

  സ്നേഹപൂർവ്വം
  -ദേവു-

 2. പ്രതിഭകളെ അടുത്തറിയാൻ കഴിയുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. നല്ല അവതരണ ശൈലിയിലൂടെ പ്രതിഭകളെ പരിചയപ്പെടുത്തിത്തരുന്ന മിനിച്ചേച്ചിക്ക് ആശംസകൾ💐💐

Leave a Reply to Devu Cancel reply

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: