ലോകപൈതൃകദിനം എന്നത് മാനവരാശിയുടെ ആകെ പൈതൃകമാണ്. പൈതൃകമെന്നാൽ പിതാവിൽ നിന്നും ലഭിച്ചത്,
പാരമ്പര്യമായി ലഭിച്ചത് എന്നൊക്കെഅർത്ഥം.
ഓരോ ഗ്രാമത്തിനും അതിന്റേതായ പൈതൃകമുണ്ട്. വ്യസ്ത്യസ്ഥ പ്രദേ
ശങ്ങളിലെ ജനതയുടെ പൈതൃകങ്ങളുടെ ആകെത്തുകയാണത്. നമ്മുടെ പൂർവികരുടെ അഗാധമായ അറിവും അനുഭവവും ശില്പ വൈദഗ്ധ്യവും ചിത്ര
കലാപാടവവും സംസ്കാരവും ഒക്കെ പ്രകടമാക്കുന്ന നൂറകണക്കിന് സാംസ്കാരിക കേന്ദ്രങ്ങളുണ്ട് ലോകത്തിൽ. ഈ അമൂല്യപൈതൃകങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. ഈ കടമ നമ്മെ ഓർമിപ്പിക്കുന്നതിനുവേണ്ടിയാണു യുനെസ്കോ ലോകപൈതൃക കമ്മി
റ്റിക്കു രൂപം നൽകിയത്.
സാംസ്കാരികവും പ്രകൃതിദത്തവുമായ ഇടങ്ങൾ കണ്ടെത്തുകയും അവയുടെ സംര ക്ഷണപ്രവർത്തനത്തിന് സഹായം നൽകുകയുമാണ് 1972 നവംബർ 16ന്
രൂപം കൊണ്ട ഈ കമ്മിറ്റിയുടെ പ്രധാന ചുമതല.
2021 ജൂൺ വരെ വിവിധ രാജ്യങ്ങളിൽ നിന്നായി 1121 സ്ഥാനങ്ങൾ ലോകപൈതൃകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 38
എണ്ണമാണ് ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി സംരെക്ഷിച്ചു വരുന്നത്.
കാലപ്പഴക്കം, കാലാവസ്ഥാ വ്യതിയാനം, അഗോളതാപനം, മനുഷ്യരുടെ ഇടപെടൽ തുടങ്ങിയവ മൂലം അവയിൽപലതും അപകടഭീഷണിയിലാണ്.
ലോകപൈതൃകപ്പട്ടികയിൽപ്പെട്ട ചില സ്ഥാനങ്ങൾ ചുവടെ ചേർക്കുന്നു.
താജ്മഹൽ
മുഗൾ ഭരണാധികാരി ആയിരുന്ന ഷാജഹാൻ ചക്രവർത്തി തന്റെ മൂന്നാമത്തെ ഭാര്യ ആയിരുന്ന മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച,
വാക്കുകളാൽ വർണിക്കാൻ ആവാത്ത വിധം മനോഹരമായ വെണ്ണക്കൽ കൊട്ടാരം.2000 ജോലിക്കാർ 22വർഷം കൊണ്ടാണ് ഉത്തർ പ്രദേശിലെ യമുനാ
നദിക്കരയിൽ ഈ സൗധം പണി തീർത്തത്.
മലയോര തീവണ്ടിപ്പാതകളായ – ഹിമാലയൻ -ഡാർജിലിങ് – 86 കി മീ , നീലഗിരി റെയിൽവേ – 46കി. മീ,
കൽക്ക – ഷിംല റെയിൽവേ – 96കി. മീ
102 ടണലുകളിലൂടെയാണ് ഈ തീവണ്ടിപ്പാതയിൽ തീവണ്ടി കടന്നുപോകുന്നത്.
മുഗൾ വാസ്തു ശില്പ കലയുടെ മകുടോദാഹരണമായ ന്യൂ ഡൽഹിയിലെ ഹുമയൂണിന്റെ ശവ കുടിരം.
ദ്രാവിഡ ശിൽപകലയ്ക്കു ഉദാഹരണമായ,
ചോള സാമ്രാജ്യത്തിലെ രാജാക്കന്മാർനിർമിച്ച ചോള ക്ഷേത്രങ്ങൾ
ബി സി ഇ രണ്ടാം നൂറ്റാണ്ടിൽ കല്ലിൽ കൊത്തി നിർമിച്ച ബുദ്ധകലയുടെ
ഉദാഹരണങ്ങളായ, മഹാരാഷ്ട്രയിലെ അജന്താ -എല്ലോറ ഗുഹകൾ.
ആദികാല ദ്രാവിഡ തച്ചു ശാസ്ത്രത്തിന്റെ സ്പർശമുള്ള ഗുഹാ ക്ഷേത്രങ്ങളും ഒറ്റക്കൽ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയ
മഹാബലിപുരത്തെ സ്മാരകങ്ങൾ.
മധ്യപ്രദേശിലെ സാഞ്ചി എന്ന ചെറു ഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്ന
ബുദ്ധമത സ്മാരകങ്ങൾ.
ഒഡിഷയിലെ കോണാർക് സൂര്യക്ഷേത്രം
ഡൽഹിയിലെ കുത്തബ്മിനാർ
കാഞ്ചൻ ജംഗ നാഷണൽ പാർക്ക് – സിക്കിം
ആഗ്രഫോർട് – യൂ. പി
ഹൗവ മഹൽ – ജയ് പുർ
വിക്ടോറിയമെമ്മോറിയൽ – കൽക്കട്ട
ഗോൾഡൻ ടെംപിൾ – അമൃതസർ
ഇന്ത്യ ഗേറ്റ് -ഡൽഹി
അമീർഫോർട് -രാജസ്ഥാൻ
ഗേറ്റ് വേ ഓഫ് ഇന്ത്യ -മുംബൈ
ഹംപി -മദ്യപ്രദേശ്
കാശിരംഗ -അസം
ഘജുരാഹോ -എം പി
ബുദ്ധഗയ -ബീഹാർ
റെഡ്,ഫോർട് -ഡൽഹി
സുന്ദർബൻ നാഷണൽ പാർക്ക് -വെസ്റ്റ്ബംഗാൾ
ജന്തർമന്ദിർ -ജയ്പൂv ർ
ഫത്തെപുർസിക്രി -യൂ.പി തുടങ്ങിയവയും ലോക പൈതൃക പട്ടികയിൽ പെട്ടവയാണ്.,
ഷീജ ഡേവിഡ് ✍