17.1 C
New York
Thursday, August 11, 2022
Home Special ലോക പുസ്തകദിനം - ഏപ്രിൽ 23

ലോക പുസ്തകദിനം – ഏപ്രിൽ 23

ഷീജ ഡേവിഡ്✍

അറിവിന്റെ കലവറയാണ് പുസ്തക
ങ്ങൾ. അറിവ് വെളിച്ചമാണ്. അജ്ഞ
തയാകുന്ന അന്ധകാരത്തിൽ നിന്നും
അറിവിന്റെ വെളിച്ചത്തിലേക്കു നമ്മെ
കൈ പിടിച്ചു നടത്തുന്ന അദൃശ്യശക്തി
യാണത്. അറിവിന്റെ വാതായനങ്ങൾ
മലർക്കെ തുറന്നിട്ടിരിക്കുകയാണ്
പുസ്തകങ്ങളിൽ. ആർക്കു വേണമെ
ങ്കിലും അതിലൂടെ കടന്നുപോകാനും
അറിവ് നേടാനും സാധിക്കും. അറിവ്
നേടണമെന്ന ആഗ്രഹം മാത്രം മതി.

ഏപ്രിൽ 23 ലോകപുസ്തകദിനമായി
ആചരിക്കുകയാണ്. വിശ്വപ്രസിദ്ധ
സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്റെയും മറ്റു സുപ്രസിദ്ധ സാഹിത്യകാരൻമാരുടയും
ചരമദിനമാണിത്. അതുപോലെമറ്റു ചില സാഹിത്യകാരൻമാരുടെ
ജന്മദിനവും.ലോകസാഹിത്യത്തിലെ
ഒരു പ്രതിരൂപാത്മകദിനം കൂടിയാണി
ത്. അതുകൊണ്ടാണ് യുനെസ്കോ
ഏപ്രിൽ 23 ലോകപുസ്തകദിന
മായി തെരഞ്ഞെടുത്തത്. എഴുത്തുകാർക്കുള്ള ആദരമായി ഈ ദിനം
കൊണ്ടടുന്നു.

വായനാശീലം വളർത്തുക, സൃഷ്ടിപരവും
സർഗാത്‌മകവുമായ കഴിവുകൾ വികസിപ്പിക്കുക, അനുഭവ സമ്പത്തു വർധിപ്പിച്ചു മനുഷ്യരെ വിശാലമനസ്ക്കരാക്കുക തുടങ്ങിയവയാണ്ലോകപുസ്തക ദിനചാരണത്തിന്റെ ലക്ഷ്യം.ധാരാളം പുസ്തകങ്ങളിലൂടെ വൈവിദ്ധ്യ
മാർന്ന അറിവുകൾ സ്വീകരിക്കുന്ന
തിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് പുസ്തകദിനാ ചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

കഥ, കവിത, നിരൂപണം, യാത്രാവിവ
രണം, ജീവചരിത്രം, ആത്മകഥ, വിവർത്തനം, ചരിത്രപഠനങ്ങൾ,
വേദങ്ങൾ, പുരാണങ്ങൾ,ഇതിഹാസ
ങ്ങൾ തുടങ്ങി എത്രയോ സാഹിത്യ
ശാഖകളാണ് നമുക്കുള്ളത്. മനസ്സി
ന്റെ അടിത്തട്ടിൽ ചാരം മൂടിക്കിടക്കുന്ന ചിന്തകളാകുന്ന കനലുകളെ ഉജ്വ
ലിപ്പിക്കുവാനും ഉദ്ധീപിപ്പിക്കുവാനും
വായനക്കാരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വിമർശിക്കാൻ
പ്രാപ്തനാക്കുവാനും വായനസഹായിക്കുന്നു.

എഴുത്തുകാർ, പ്രസാധകർ, വിതരണ
ക്കാർ തുടങ്ങിയവരുടെ പ്രവർത്തന
ത്തിനുള്ള സമർപ്പണദിനം കൂടിയാണി
ത്. ഓരോ വർഷവും യുനെസ്കോയും മറ്റു അന്തർദ്ദേശീയ സംഘടനകളും
ഒരു രാജ്യത്തെ ലോകപുസ്തക തല
സ്ഥാനമായി തെരഞ്ഞെടുക്കാറുണ്ട്.
കുലാലംപുർ ആയിരുന്നു 2020ലെ
ലോകപുസ്തകതലസ്ഥാനം.

ദൃശ്യ മാധ്യമങ്ങളുടെ ഈ കാലഘട്ടത്തിൽ വായന മരിക്കുന്നതായി
വിമർശനങ്ങളുണ്ട്. യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവർക്ക് വായ
നാശീലം കുറവാണെന്നത് ശരിയാണ്.
ദൃശ്യമാധ്യമങ്ങളുടെ ബാഹുല്യം,
സമയക്കുറവ്, ഇന്റർനെറ്റ്‌, മൊബൈൽ തുടങ്ങിയവ കുട്ടികളെയും വായന
യിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഈ വസ്തുത നാം അംഗീകരിച്ചേ മതി
യാവൂ. എന്നാൽ വായനയിലൂടെ ലഭിക്കുന്ന അനുഭവവും അനുഭൂതി
യും മറ്റൊന്നിലൂടെയും ലഭിക്കുന്നില്ല എന്ന വസ്തുത മറക്കാനാവില്ല.
വിജ്ഞാന ദാഹികളായ ഒരു കൂട്ടം
വായനക്കാർ നമുക്കുണ്ട് എന്നത് ആശാവഹമാണ്. പുസ്തകവായന കുറവാണെങ്കിലും പ്രഭാതങ്ങളിലെ
പത്രവായനയിൽ ജനങ്ങൾ ഉൽസു
കരാണ്.
പ്രസിദ്ധ കവി കുഞ്ഞുണ്ണി മാഷ്
പറഞ്ഞതുപോലെ..

« വായിച്ചാലും വളരും
വായിച്ചല്ലേലും വളരും
വായിച്ചാലോ വിളയും
വായിച്ചില്ലെങ്കിൽ വളയും.»

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: