17.1 C
New York
Wednesday, September 22, 2021
Home Special ലോക നഴ്സസ് ദിനം - മെയ്‌ 12

ലോക നഴ്സസ് ദിനം – മെയ്‌ 12

ഷീജ ഡേവിഡ്

ദൈവത്തിന്റെ സ്വന്തം കയ്യൊപ്പോടുകൂടി വിണ്ണിൽ നിന്നും പറന്നിറങ്ങിയ
മാലാഖമാർ, തൂവെള്ളവസ്ത്രത്തിന്റെ പരിശുദ്ധിയോടെ ആത്മാർതയോടും അർപ്പണബോധത്തോടുംകൂടി സേവനമനുഷ്ടിക്കുന്ന വെള്ളരിപ്രാവുകൾ, പത്തരമാറ്റു മൂല്യത്തോടെ അംഗീകരിക്കപ്പെട്ട വ്യക്തിത്വങ്ങൾ,
ദുരിതലോകത്തെ ആശ്വാസത്തിന്റെ മാലാഖമാർ,-ആതുരസേവനരംഗത്ത് ഇവർനൽകുന്ന സേവനത്തിന് അതിരുകളില്ല.പ്രത്യേകിച്ച് ലോകമെമ്പാടും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സന്ദർഭത്തിൽ.

May12 ലോകനേഴ്സസ് ദിനമാണ്. എല്ലാ രാജ്യങ്ങളും മെയ്‌12 ലോകനേഴ്സസ് ദിനമായി ആചരിക്കുകയാണ്. ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്ക്‌ , നിസ്വാർത്ഥസ്നേഹത്തോടും തികഞ്ഞ കാരുണ്യത്തോടും കൂടി നൽകിയ സേവനമാണ് ഫ്ലോറൻസ് നൈറ്റിങ്ഗേലിനെ ആതുരസേവനരംഗത്തു പ്രശസ്തയാക്കിയത്.

ഈജിപ്റ്റിലെ നഴ്സിംഗ് ജീവിതവും ജർമ്മനിയിലെ ഉപരിപഠന ജീവിതവും അവരുടെ ജീവിതത്തിൽ വഴിത്തിരിവായി.1860 ൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ഒരു നഴ്സിംഗ് സ്കൂൾ ആരംഭിച്ചു കൊണ്ട് ആധുനിക നഴ്സിങ്ങിന് അവർ തുടക്കംകുറിച്ചു.ഫ്ലോറൻസ് നൈറ്റിങ്ഗേലിനോടുള്ള ആദരസൂചകമായാണ് നഴ്സുമാർ നൈറ്റിങ് ഗേൽ പ്രതിജ്ഞ ചൊല്ലുന്നത്. നഴ്സുമാർക്കുള്ള ഉന്നതഅന്താരാഷ്ട്ര ബഹുമതിയായ ഫ്ലോറൻസ് നൈറ്റിങ് ഗേൽ മെഡലും അവർക്ക് നൽകിവരുന്നു. അതിപ്രധാനമായ ഈ ദിവസത്തെ
ഇന്റർനാഷണൽ കൗൺസിൽഓഫ് നഴ്സസ് എല്ലാവർഷവും ലോകനഴ്സസ് ദിനമായി ആഘോഷിക്കുന്നു.

നഴ്സുമാരും ആരോഗ്യസംരക്ഷണ പ്രവർത്തകരും ആരോഗ്യസേവന രംഗത്തെ മുൻനിരപ്പോരാളികളാണ്. ഇന്ത്യയിലെ ദാരിദ്ര്യനിർമാർജ്ജന പ്രവർത്തനത്തിലും സുചിത്വ പ്രവർത്തനത്തിലും അനിർവചനീയമായ പ്രകടനം അവർ കാഴ്ചവെച്ചു. ഇത് ഇന്ത്യാക്കാർക്കിടയിൽ അവരെ അനശ്വരരാക്കി. വളരെ തുച്ഛമായ വേതനത്തിൽ രാവും പകലും കഠിനാധ്വാനം ചെയ്തവർ, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടും അതിജീവിച്ചും സേവനരംഗത്ത് ഉറച്ചുനിന്നവർ, രോഗികൾക്ക്‌ സഹായഹസ്തം, സാന്ത്വനസ്പർശം.

ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരുമഹാമാരിയിലൂടെ നാം കടന്നു പോവുകയാണ്. ഓരോ ദിവസവും രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു, മരണസംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്നു, ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളോ മരുന്നുകളോ ഇല്ലാത്ത അവസ്ഥ, മൃതശരീരങ്ങൾ ദഹിപ്പിക്കാൻ ശ്മശാനങ്ങളിൽ ദിവസങ്ങളോളം കാത്തു നിൽക്കേണ്ട അവസ്ഥ, ശ്വാസത്തിനുവേണ്ടി അലമുറയിടുന്ന രോഗികൾ, എത്രയോ ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടു, എത്രയോ പേർ നമ്മോടു വിടപറഞ്ഞു,.അക്ഷരാർത്ഥത്തിൽ ലോകം പകച്ചുനിൽക്കുന്നു.

ആരോഗ്യമേഖലയുടെ അടുത്തഘട്ടംഎന്തായിരിക്കുമെന്നും ഭാവി എന്തായിരിക്കുമെന്നും ഉറ്റുനോക്കുകയാണ് ആരോഗ്യവിദഗ്ധർ. ആരോഗ്യമേഖലയെ എങ്ങനെ തിരികെ കൊണ്ടുവരാം എന്ന ചിന്തയിലാണവർ.

ജീവൻ ബലിയർപ്പിച്ചും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന മാലാഖമാർക്ക് മലയാളി മനസ്സിന്റെ
നഴ്സസ് ദിനാശംസകൾ.

COMMENTS

2 COMMENTS

  1. വളരെ നല്ല ഒരു പോസ്റ്റ്! ഈ വാക്കുകൾക്ക് വളരെ അധികം നന്ദി.

    സ്നേഹപൂർവ്വം
    ദേവു

  2. സ്നേഹത്തിൻ്റെ കരുതലും കവലും കൊതിക്കാത്തത് ആരാണ് .വിശേഷിച്ച് രോഗാവസ്ഥയിൽ ലോകമെങ്ങും ആശ്വാസത്തിൻ്റെ കൈത്താങ്ങായ മാലാഖമാരെക്കുറിച്ചുള്ള ഓർമകൾ ‘ ഉണർത്തിയ ഷീജയ്ക്ക് അഭിവാദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: