17.1 C
New York
Thursday, October 28, 2021
Home Special ലോക തപാൽദിനം - ഒക്ടോബർ 9

ലോക തപാൽദിനം – ഒക്ടോബർ 9

✍ഷീജ ഡേവിഡ്

തപാൽ എന്ന വാക്ക് ഇന്നത്തെ തലമുറയ്ക്കു അത്ര പരിചയമുണ്ടാവില്ല. വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകത്താണ് അവർ. വാട്സ് ആപ്പും ഫേസ്ബുക്കും ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ബാധിച്ചിരിക്കുമ്പോൾ തപാൽ എന്ന വാക്കു കേൾക്കാൻ പോലും സമയം
കിട്ടിയിട്ടുണ്ടാവില്ല. തപാലിന്റെ ചരിത്രവും തപാൽ ദിനാചരണവും പുതു തലമുറയ്ക്ക് പുതുമയുള്ളതായിരി
ക്കും.

1874 ൽ സ്വിറ്റ്സർലണ്ടിലെ ബേ ണിൽ ചേർന്ന സമ്മേളനത്തിലാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ സ്ഥാപിതമായത്. (യു. പി. യു )ആരംഭത്തിൽ 55 രാഷ്ട്രങ്ങളാണ് ഉണ്ടായിരുന്നത്. 1969ൽ ജപ്പാനിലെ ടോക്യോയിൽ ചേർന്ന യു. പി. യു സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഒക്ടോബർ 9
അന്താരാഷ്ട്ര തപാൽ ദിനമായി ആചരിച്ചു വരുന്നത്. 1876ൽ ഇന്ത്യ യു.പി.യു വിൽ അംഗമായി ചേർന്നു.1964 മുതൽ
ഇന്ത്യ ഏഷ്യൻ പസഫിക് യൂണിയനിലും. (എ. പി. പി. യു ). ഒക്ടോബർ 10 ആണ്നാം ദേശീയ തപാൽ ദിനമായി ആചരി
ക്കുന്നത്.

ആദ്യ കാലത്ത് കത്ത് ലഭിക്കുന്ന വ്യക്തിയിൽ നിന്നാണ് കൂലി ഈടാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവിധ തരത്തിലുള്ള തപാൽ സ്റ്റാമ്പുകളും നിലവിൽ വന്നു.1840 മെയ്‌ 6 ന് ജെയിംസ് ചാമേഴ്‌സ് എന്ന വ്യക്തി രൂപകല്പന ചെയ്‌ത് ഇംഗ്ലണ്ടിൽ നിലവിൽ വന്ന സ്റ്റാമ്പ്‌ ആണ് ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ്‌. ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രം അച്ചടിച്ച ആ സ്റ്റാമ്പിന്റെ പേര് പെനി ബ്ലാക്ക് എന്നാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽതപാൽ ഓഫീസുകൾ ഉള്ളത് ഇന്ത്യയിലാണ്. എന്നാൽ തപാൽ ജീവനക്കാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക്രണ്ടാം സ്ഥാനമേയുള്ളു. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിലെ ആദ്യകാല പോസ്റ്റ്‌ മാനെ അഞ്ചൽ
ഓട്ടക്കാരൻ എന്നാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോസ്റ്റ്‌ഓഫീസുകൾ ഉള്ളത്, ഏറ്റവും കുറവ് വയനാട്ടിലും.

1852 മുതലാണ് ഇന്ത്യയിൽ തപാൽമുദ്രകൾ നിലവിൽ വന്നത്. സിന്ധിലെ ഗവർണർ ആയ സർ ബാർട്ടിലിഫെറി സിന്ധ് ഡാർക്ക്‌ എന്ന തപാൽമുദ്രകൾ ആദ്യമായി പ്രചരിപ്പിച്ചു. 1926
വരെയും നമ്മുടെ തപാൽ മുദ്രകൾ ലണ്ടനിൽ ആയിരുന്നു അച്ചടിച്ചിരുന്നത്. 1926 ൽ ഇന്ത്യ നാസിക്കിൽ സെക്യൂരിറ്റി
പ്രസ്സ് സ്ഥാപിച്ച് തപാൽ മുദ്രകൾ അച്ചടിക്കാൻ തുടങ്ങി.1972 മാർച്ച്‌ മാസത്തോടെ ഇവിടെ ബഹുവർണ സ്റ്റാമ്പുകൾ അച്ചടിച്ചു തുടങ്ങി. 1947 നവംബർ 21ന് ആയിരുന്നു സ്വതന്ത്ര ഭാരതത്തിലെ ആദ്യ തപാൽ മുദ്ര പുറത്തിറക്കിയത്. ദേശീയ പാതകയുടെ ചിത്രമാണ് അതിൽ ഉണ്ടായിരുന്നത്. 1948 ഓഗസ്റ്റ്
15 നായിരുന്നു ഗാന്ധിജിയുടെ ചിത്രത്തോടു കൂടിയ ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങി യത്.ഏറ്റവും കൂടുതൽ രാജ്യ
ങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ മഹാത്മജിയാണ്. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ
മലയാളി ശ്രീനാരായണ ഗുരുവും. 1879 ജൂലൈ ഒന്നിനാണ് ഇന്ത്യയിൽ ആദ്യമായി പോസ്റ്റ്‌ കാർഡ് പുറത്തിറ
ക്കിയത്.

1972 ൽ ഇന്ത്യയിൽ പിൻ കോഡ് സംപ്രദായം നിലവിൽ വന്നു. ഇന്ത്യയെ എട്ടു തപാൽ മേഖലകളായി തിരിച്ചിരിക്കുന്നു. അതോടൊപ്പം ഇന്ത്യൻ ആർമിക്കു വേണ്ടി ഒൻപതാമതായി ഒരു
തപാൽ മേഖല കൂടി നൽകിയിട്ടുണ്ട്.ഇന്ത്യയിലെ എല്ലാ പോസ്റ്റ്‌ ഓഫീസുകൾക്കും ആറു അക്കങ്ങളോടുകൂടിയ പോസ്റ്റൽ ഇൻഡക്സ് നമ്പർ ഉണ്ട്. പിൻകോഡിലെ ആദ്യത്തെ അക്കം സംസ്ഥാനത്തേയും രണ്ടാമത്തെ അക്കം ഉപമേഖലയെയും മൂന്നാമത്തെ അക്കം സോർട്ടിങ് ജില്ലയെയും സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്നു അക്കങ്ങൾ കത്ത് എത്തിച്ചേരേണ്ട റൂട്ടിനേയും പോസ്റ്റ്‌ ഓഫീസിനെയുംസൂചിപ്പിക്കുന്നു.

തപാൽ സേവനമെന്നു കേൾക്കുമ്പോൾ കത്തുകൾ അയയ്ക്കുന്ന
കാര്യമാണ് നമുക്കു പെട്ടെന്ന് ഓർമ്മവരുന്നത്. എന്നാൽ മറ്റ് അനേകം സേവനങ്ങളും തപാൽ വകുപ്പ് ചെയ്തു വരുന്നു. സ്പീഡ് പോസ്റ്റ്‌, ഇ പോസ്റ്റ്‌, പാഴ് സൽ, മണി ഓർഡർ, ലൈഫ് ഇൻഷുറൻസ്, ബാങ്കിംഗ് സേവനങ്ങൾ ഇവയെല്ലാം തപാൽ ഓഫീസിൽ നിന്നും ലഭിക്കുന്നു.അതുപോലെ ഉപഭോക്താവിന്റെ ഇഷ്ടമനുസരിച്ചുള്ള ചിത്രം തപാൽ മുദ്രയിൽ ഉൾപ്പെടുത്തി നൽകുന്ന «മൈ സ്റ്റാമ്പ്‌ » നിലവിൽ കൊണ്ടു
വന്നു. 12 സ്റ്റാമ്പുകൾ ഉൾപ്പെടുന്നഒരോഷീറ്റിനും 300 രൂപയാണ് വില.

വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകത്താണ് ഇന്നത്തെ തലമുറ. വിദ്യാഭ്യാസം, വാർത്താവിനിമയം വാണിജ്യം തുടങ്ങി നിരവധി രംഗങ്ങളിൽ വലിയ സേവനങ്ങൾ നൽകാൻ പോന്ന അത്ഭുതകരമായ കമ്പ്യൂട്ടർ ശൃoഖലയാണ് ഇന്റർനെറ്റ്‌.ടെലി
ഫോൺ, ടെലക്സ്, ടെലിവിഷൻ, പോസ്റ്റൽ സർവീസ് എന്നിവയിലൂടെകഴിയുമായിരുന്നതെല്ലം ഇന്റർ നെറ്റ് എന്ന മാധ്യമത്തിലൂടെ ഇന്ന് സാധിത പ്രായമാക്കാം.

✍ഷീജ ഡേവിഡ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: