ചെന്നൈ: കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടി ജൂൺ 14 വരെയാണ് നീട്ടിയത്. തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ലോക ഡോൺ നീട്ടാൻ തീരുമാനമെടുത്തത്. തുടർച്ചയായ 11-ാം ദിവസവും തമിഴ്നാട്ടിൽ 450 ന് മുകളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴും പ്രതിദിനം ശരാശരി 20,000 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേ സമയം ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ചില ഇളവുകൾ അനുവദിക്കും . മറ്റു ജില്ലകളായ കോയമ്പത്തൂർ, മധുര, തിരുപ്പൂർ, നീലഗിരി, സേലം, കരൂർ, നാമക്കൽ , ഈറോഡ്, തഞ്ചാവൂർ, തിരുവരൂർ , നാഗപട്ടണം എന്നീ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമായിരിക്കും.