17.1 C
New York
Monday, September 20, 2021
Home Kerala ലോക്ക്ഡൗണ്‍ കാലത്ത് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണ; കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയില്‍ വേറിട്ട...

ലോക്ക്ഡൗണ്‍ കാലത്ത് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണ; കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയില്‍ വേറിട്ട പ്രതിഷേധവുമായി റിയാസ്

മലപ്പുറം: അന്യായമായി ഫൈൻ ഈടാക്കുന്നുവെന്നാരോപിച്ച് ടിപ്പർ ലോറി ഡ്രൈവറുടെ വ്യത്യസ്ത പ്രതിഷേധം. ലോക്ക്ഡൗണ്‍ കാലത്ത് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്ബതിലേറെ തവണ. മലപ്പുറം പുല്‍പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നല്‍കേണ്ടി വന്നത്.

കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിലെത്തിയതോടെ വേറിട്ട പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് റിയാസ്. പിഴ ഈടാക്കിയ ഇനത്തില്‍ ലഭിച്ച രസീതുകള്‍ മാലയാക്കി കഴുത്തില്‍ അണിഞ്ഞാണ് റിയാസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്ബോള്‍ കുടുംബം പട്ടിണിയിലാണെന്ന് റിയാസ് പറയുന്നു.

ഒന്നര വര്‍ഷത്തിനിടയിലാണ് 150 ലേറെ തവണയാണ് റിയാസിന് പിഴ നല്‍കേണ്ടി വന്നത്. പൊലീസ് പിടിച്ചാല്‍ 500 രൂപയാണ് വാങ്ങുന്നത്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അയ്യായിരം മുതല്‍ പന്ത്രണ്ടായിരം രൂപ വരെ പിഴ ഈടാക്കും. ജിയോളജി വകുപ്പിന്റെ പിഴ പതിനായിരം മുതല്‍ 25000 വരെയാണ്. ഇതുകൂടാതെ ഒരു മാസം ലോറി പിടിച്ചു വെക്കുകയും ചെയ്യും.

500, 10,000 രൂപകളാണ് പലപ്പോഴും പിഴയായി നല്‍കേണ്ടി വരുന്നതെന്ന് റിയാസ് പറയുന്നു. ഓരോ ചെറിയ കാരണത്തിന്റെ പേരിലും പൊലീസും ഉദ്യോഗസ്ഥരും പിഴ ഈടാക്കാകുകയാണ്. പ്രവാസിയായ തനിക്ക് അന്യ രാജ്യത്ത് വാഹനമോടിക്കാന്‍ ഇത്രയും പ്രയാസമുണ്ടായിരുന്നില്ലെന്നും റിയാസ് പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: