17.1 C
New York
Tuesday, September 21, 2021
Home US News ലോകമനഃസാക്ഷിയെ നടുക്കിയ ദുരന്തത്തിന് ഇന്ന് രണ്ടു പതിറ്റാണ്ട്

ലോകമനഃസാക്ഷിയെ നടുക്കിയ ദുരന്തത്തിന് ഇന്ന് രണ്ടു പതിറ്റാണ്ട്

നിഷ എലിസബത്ത്, ഫിലാഡൽഫിയ

ഇന്ന് സെപ്റ്റംബർ 11, ലോകം മുഴുവൻ ഞെട്ടിത്തരിച്ചു പകച്ചുപോയ ആ കറുത്ത ദിവസത്തിന്റെ ഓർമ്മദിനം. ആർക്കും ഒരിക്കലും ഒന്നിനും സാധ്യമല്ല എന്ന് ലോകം വിശ്വസിച്ചിരുന്ന അമേരിക്കയുടെ സുരക്ഷാ സംവിധാനങ്ങളെ തകിടം മറിച്ചുകൊണ്ട് ഇസ്ലാമിക തീവ്രവാദിയുടെ തലവൻ ബിൻ ലാഡൻ ആസൂത്രണം ചെയ്ത ഭീകരാക്രമണത്തിൽ തകർന്നടിഞ്ഞത് മാനംമുട്ടെ ഉയർന്നു നില്കുന്ന അമേരിക്കയുടെ അഭിമാനഗോപുരമായ വേൾഡ്ട്രേഡ് സെന്ററും ഏകദേശം മൂവായിരത്തിലധികം ആളുകളുമാണ്.

അമേരിക്കയുടെ ശക്തി തകർത്ത് അമേരിക്ക ദുർബലമാണെന്ന ഒരു ചിന്ത ലോകത്തിലാകമാനം പടർത്തിയാൽ പല പ്രബല രാജ്യങ്ങളും തങ്ങളുടെ കാൽക്കീഴിൽ വരും എന്ന ബിൻ ലാഡന്റെ കണക്കുകൂട്ടലാണ് ബിൻ ലാദന്റെ നേതൃത്വത്തിൽ 2001 സെപ്റ്റംബർ 11 നടന്ന ഈ ഭീകരരാക്രമണത്തിന് വഴിവച്ചത്.

എക്കാലവും ലോകത്തിനു മുന്നിൽ തകർക്കാനാവാത്ത ശക്തിയായി നിലകൊണ്ടിരുന്ന അമേരിക്ക ഈ ആക്രമണത്തിലൂടെ ഗ്രൗണ്ട് സീറോയിലെത്തിയത് അമേരിക്കൻ അഭിമാനത്തെ മുറിവേൽപിച്ചു. എന്നാൽ ഈ ആക്രമണം മൂലം ഇസ്ലാമിക ഭീകരവാദത്തിനെതിരെ വെറുപ്പും പകയും മറ്റു രാജ്യക്കാർക്കിടയിൽ ഉടലെടുക്കുവാൻ കാരണമായി.

പക്ഷെ , ഈ ആക്രമണം കൊണ്ടൊന്നും ലോക രാജ്യങ്ങൾക്കിടയിൽ, പ്രത്യേകിച്ച് അറേബ്യൻ രാജ്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് ഉണ്ടായിരുന്ന വിലയും സ്വാധീനവും കുറയ്ക്കാൻ ഒട്ടും കഴിഞ്ഞില്ല എന്നതായിരുന്നു സത്യം. ബിൻ ലാദൻ എന്ന ഭീകവാദിയുടെ കേവല ബുദ്ധിക്കുമപ്പുറമായിരുന്നു അമേരിക്കയുടെ ശക്തമായ യുദ്ധതന്ത്രങ്ങൾ. ആ യുദ്ധ തന്ത്രങ്ങളിൽ ഉരുത്തിരിഞ്ഞ കനത്ത വ്യോമാക്രമണം മൂലം വെറും രണ്ടുമാസം കൊണ്ട് അൽകൈ്വദയും അവരെ പിന്തുണച്ചിരുന്ന താലിബാനും അമേരിക്കയുടെ വൻ സന്നാഹങ്ങൾക്കു മുന്നിൽ മുട്ടുമടക്കി.

എങ്കിലും, അഫ്ഗാനിലെ താലിബാൻ ഭരണവും 9/11 വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നടന്ന ആക്രമണവും ഇനിയുമുള്ള ദിവസങ്ങളിൽ രാജ്യത്ത് വീണ്ടും ആക്രമണമുണ്ടാകുന്നതിനുള്ള മുന്നറിയിപ്പാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വർഗ്ഗീയ തീവ്രവാദികളെ പൂർണ്ണമായും തുരത്താൻ ആയിട്ടില്ലെന്നാണ് 9/11 ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരമേറുന്ന വാർത്ത നമ്മെ പഠിപ്പിക്കുന്നത്.

നിഷ എലിസബത്ത്, ഫിലാഡൽഫിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: