17.1 C
New York
Friday, January 21, 2022
Home Special ലോകത്തെ ഭീതിയിലാഴ്ത്തി "ഒമിക്രോൺ"…

ലോകത്തെ ഭീതിയിലാഴ്ത്തി “ഒമിക്രോൺ”…

ലോകത്താകെ ദശലക്ഷകണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കൊറോണ ഏകദേശം നിയന്ത്രണാധിനമായപ്പോൾ അതിലും അപകടകാരിയായ പുതിയ വകഭേദം ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തി എന്നത് വീണ്ടും ജനങ്ങളിൽ ഭീതി നിറച്ചു. കൊറോണയുടെ രണ്ടാം തരംഗമായ ഡെൽറ്റ ലക്ഷകണക്കിന് മനുഷ്യരെഭൂമിയിൽ നിന്നും തുടച്ചുനീക്കി. എന്നാൽ അതിലും എത്രയോ മടങ്ങു ശക്തിയിൽ ആണ് ഈ വകഭേദം ആഞ്ഞടിക്കുകഎന്ന്‌ പ്രവചിക്കാൻ കഴിയില്ല.

ദക്ഷിണാഫ്രിക്ക, നാംബിയ, ലേസോത്തോ, എസ്വാടിനി, ബോട്സ്വാന എന്നീ രാജ്യങ്ങളിൽ ആണ് പുതിയ വൈറസ് കണ്ടെത്തിയത്.ഇസ്രായേലിൽ വൈറസ് വകഭേദം കണ്ടെത്തി എന്നും വാർത്തയുണ്ട്. ജനങ്ങൾക്ക് മൂന്ന് ഡോസ് വാക്‌സിൻ നൽകിയ രാജ്യമാണ് ഇസ്രായേൽ. കൂടാതെ കുട്ടികൾ ക്ക് പോലും വാക്‌സിൻ നൽകി. എന്നിട്ടും അവിടെ വൈറസ് വകഭേദം കണ്ടെത്തിയെങ്കിൽ വാക്‌സിനേഷനിൽ പിന്നോക്കം നില്കുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വൈറസിനെ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

ഡെൽറ്റ എന്നപേരിൽ അറിയപ്പെട്ട വൈറസ് ആണ് ഏറ്റവും കൂടുതൽ മരണം വിതച്ചത്. വാക്‌സിൻ നൽകിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കഠിനമായ പ്രതിരോധ യജ്ഞത്തിലൂടെ പലരാജ്യങ്ങളും കൊറോണയുടെ മാരമായ പിടിയിൽ നിന്നും മുക്തമായി കൊണ്ടിരിക്കുന്നു.

ഇന്ത്യയിലും വാക്‌സിനേഷൻ നല്ല രീതിയിൽ പുരോഗമിക്കുന്നതുകൊണ്ട് രോഗം വന്നാലും അത് മാരകമാകാതെ സുഖമാകുന്നു. ജനജീവിതം സാധാരണ നിലയിലേക്ക് എത്തിച്ചേർന്നു എന്ന്‌ പറയാം. ഇപ്പോൾ കണ്ടെത്തിയ വൈറസ്‌ 50 ഓളം ജനിതകമാറ്റം വന്നതാണ്. ഇതിൽ 30 എണ്ണം വൈറസിന്റെ സ്പയ്ക്ക് പ്രോട്ടീനിലാണ് സംഭവിച്ചിരിക്കുന്നത്. B1.1.529 ഒമിക്രോൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ വൈറസ് ആശങ്കപ്പെടേണ്ട വകഭേദങ്ങൾ (Varients concern )എന്ന വകഭേദമാണ്. ഏറ്റവും വിനാശകാരിയായ വൈറസ് എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെക്കുറിച്ചു പറയുന്നത്. സാധാരണ കൊറോണ വൈറസിന്റെ മാരകശക്തിയേക്കാൾ പതിന്മടങ്ങു വിനാശകാരിയാണ് പുതിയ വകഭേദം. അതുപോലെ അതിതീവൃ വ്യാപനശേഷിയും ഉണ്ടാകും.

യാത്ര നിയന്ത്രണങ്ങൾ ഒരു പരിധി വരെ വ്യാപനം കുറച്ചേക്കാം. പല യൂറോപ്യൻ രാജ്യങ്ങളും പുതിയ വൈറസ്കണ്ടെത്തിയ രാജ്യത്തേക്കുള്ള വിമാന സർവീസുകൾ നിർത്തി വച്ചു. ഇന്ത്യയും നിർത്തിവച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെകുറിച്ച് വീണ്ടും ആലോചിക്കുകയാണ്.

മഹാമാരി തകർത്തെറിഞ്ഞ ആഗോള സാമ്പത്തികമേഖല പതിയെ കരകയറാൻ തുടങ്ങിയിട്ടേയുള്ളൂ. വീണ്ടും ഒരു ലോക്‌ഡോൺ ഉണ്ടായാൽ അത് സാമ്പത്തിക രംഗത്ത് ചെറുതല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പുതിയ വൈറസിനെക്കുറിച്ച് വാർത്തവന്നു ഒരുദിവസത്തിനകം ഇന്ത്യൻ ഓഹരി സൂചികകൾ വൻ നഷ്ടത്തിലായി. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഓഹരിവിലയിടിഞ്ഞു. ജർമ്മനി, ഓസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് കേസുകൾ കൂടിയതോടെ വീണ്ടും ലോക്കഡൗണിൽ ആയി. പുതിയ വകഭേദം വന്ന വൈറസിന്റെ വാർത്ത വന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയുടെ തിരിച്ചു കയറ്റംവൈകുമെന്ന ആശങ്കയും ഓഹരി വില ഇടിയാൻ കാരണമായി. വിദേശ ധന കാര്യസ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റഴിക്കുന്നു.

വാക്‌സിൻ ഏകദേശം 40%വരെ പുതിയ വൈറസിനെ ചെറുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാക്‌സിൻ എടുക്കുന്നവരിൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ല എന്ന്‌കരുതുന്നു. വാക്‌സിനേഷൻ ഫലപ്രദമായി പൂർത്തിയാക്കാനുള്ള തത്രപ്പാടിലാണ് രാജ്യം. വിദേശത്ത് നിന്നു വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കും. നിരീക്ഷണം ശക്തമാക്കും. ജാഗ്രതയോടെ പ്രവർത്തിക്കാൻ പ്രാധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്ത്യയിൽ കേസുകൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല എങ്കിലും ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടിവരും. അഹിതമായതൊന്നും സംഭവിയ്ക്കാതെ കരുതലോടെ മുന്നോട്ട് പോകാം. പേടിയല്ല ജാഗ്രതയാണ് വേണ്ടത്.

ജിത ദേവൻ ✍️

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: