വാഷിംഗ്ടൺ: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിൻ്റെ ഭാഗങ്ങൾ ഈ ആഴ്ച ഭൂമിയിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിൻ്റെ ഭാഗങ്ങളാണ് ഭീതിയ്ക്ക് വഴിയൊരുക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിൻ്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210 – 250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷൻ്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടത്. ഇതു ഭൂമിയിൽ പതിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാകുയെന്നാണ് വാനനിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.
ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിൻ്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല. എന്നാൽ ചൈനയുടെ ബഹിരാകാശ ഏജൻസി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിൻ്റെ ആദ്യപടിയാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. വ്യാഴാഴ്ച 11. 23 ഓട് കൂടിയായിരുന്നു വിക്ഷേപണം. ആദ്യശ്രമം തന്നെ പരാജയപ്പെട്ടത് ചൈനയ്ക്ക് വലിയ നാണക്കേട് ആണ് ഉണ്ടായിരിക്കുന്നത്.റോക്കറ്റ് യുഎസ് സൈന്യം വെടിവെച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
: