17.1 C
New York
Wednesday, September 22, 2021
Home US News ലോകത്തെ ഭയപ്പെടുത്തുന്ന വീഡിയോയുമായി താലിബാൻ; ഹെലികോപ്റ്ററിൽ തൂങ്ങിയാടുന്ന മനുഷ്യശരീരം

ലോകത്തെ ഭയപ്പെടുത്തുന്ന വീഡിയോയുമായി താലിബാൻ; ഹെലികോപ്റ്ററിൽ തൂങ്ങിയാടുന്ന മനുഷ്യശരീരം

കാണ്ഡഹാര്‍: അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ യു.എസ്. ഹെലിക്കോപ്റ്ററുമായി കാണ്ഡഹാറില്‍ താലിബാന്‍ നടത്തിയ പട്രോളിങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകം. പട്രോളിങ് നടത്തുന്ന കോപ്റ്ററില്‍ നിന്ന് കയറില്‍ ഒരു ശരീരം തൂങ്ങിയാടുന്ന ശരീരമാണ് ലോകത്തെ ഭയപ്പെടുത്തിയിരിക്കുന്നത്.

ഇസ്​ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്താന്റെ ഇംഗ്ലീഷ് ഭാഷ ഔദ്യോഗിക അക്കൗണ്ട് എന്ന് വിശേഷിപ്പിക്കുന്ന താലിബ് ടൈംസും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.’ നമ്മുടെ വ്യോമസേന. ഇസ്​ലാമിക് എമിറേറ്റ്‌സിന്റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു.’ എന്നാണ് അതിൽ കുറിച്ചിരിക്കുന്നത്

വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ മനുഷ്യശരീരം തന്നെയാണോ, ഡമ്മിയാണോ, സുരക്ഷയെ കരുതി ആരെയെങ്കിലും താഴേക്കിറക്കാനുളള ശ്രമമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ താലിബാന്റെ ക്രൂരതകളിലൊന്നായാണ് ലോകം ഈ വീഡിയോയെ നോക്കിക്കാണുന്നത്.

താലിബാൻ സേന യുഎസ് സൈനിക ഉപകരണങ്ങൾ തിരിച്ചുപിടിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതാദ്യമായാണ് പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുകൾ പറത്തുന്ന താലിബാൻ വിഡിയോ പുറത്തുവരുന്നത്. അതേസമയം, താലിബാൻ സംഘത്തിൽ യുഎസിന്റെ ഹെലികോപ്റ്ററുകൾ പറത്താൻ ശേഷിയുള്ള പൈലറ്റുമാരില്ല. അഫ്ഗാൻ വ്യോമസേനയിലെ പൈലറ്റുമാരെ താലിബാൻ ഭീഷണിപ്പെടുത്തി കൂടെ നിർത്തിയതാകാമെന്നും റിപ്പോർട്ടുകളുണ്ട്

റിപ്പബ്ലിക്കന്‍ സെനറ്ററായ ടെഡ് ക്രൂസും ജോ ബൈഡനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.’ ജോ ബൈഡന്റെ അഫ്ഗാനിസ്താന്‍ മഹാവിപത്തിന്റെ സംക്ഷിപ്തരൂപം താലിബാന്‍ ഒരാളെ അമേരിക്കന്‍ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുകയാണ്. ദുരന്തപൂര്‍ണം, ചിന്തിക്കാന്‍ പോലും സാധിക്കാത്തത്. ക്രൂസ് കുറിച്ചു.

ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ നാല് ബ്ലേഡുകളുള്ള, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ ആകാശത്തിലൂടെ പറക്കുന്നത് കാണാം. മികച്ച പരിശീലനമില്ലാതെ യുഎച്ച്-60 പോലെയുള്ള ഒരു ഹെലികോപ്റ്റർ എങ്ങനെ പ്രവർത്തിപ്പിക്കാൻ താലിബാൻ ഭീകരന് കഴിയുമെന്നാണ് മിക്കവരും ചോദിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: