17.1 C
New York
Tuesday, May 17, 2022
Home US News ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനെ പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനെ പ്രഖ്യാപിച്ചു

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച നഴ്സിനെ പ്രഖ്യാപിച്ചു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് ജേതാവായി കെനിയന്‍ സ്വദേശി അന്ന ഖബാലെ ദുബയെയാണ് തിരഞ്ഞൈടുത്തത്. ആഗോളതലത്തില്‍ ആഘോഷിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായാണ് മികച്ച നഴ്സിനെ തിരഞ്ഞെടുത്തത്.

അഭിമാനകരമായ കിരീടം നേടിയതിന് അന്നയ്ക്ക് 250,000 ക്യാഷ് പ്രൈസ് ലഭിച്ചു.
കെനിയയിലെ ഖബാലെ ദുബ ഫൗണ്ടേഷന്റെ സ്ഥാപകയായ അന്ന വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനൊപ്പം സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദം, നേരത്തെയുള്ള/നിര്‍ബന്ധിത വിവാഹം എന്നിവ പോലുള്ള സ്ത്രീകള്‍ക്കെതിരായ ഹാനികരമായ സാംസ്‌കാരിക ആചാരങ്ങള്‍ക്കെതിരെ പോരാടുന്നു. കൂടാതെ സമാധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും വാദിക്കുന്നു.

തന്റെ ഗ്രാമത്തില്‍ നിന്ന് ബിരുദം നേടിയ ആദ്യത്തെ സ്ത്രീയാണ് അന്ന. രാവിലെ കുട്ടികള്‍ക്കും ഉച്ചതിരിഞ്ഞ് മുതിര്‍ന്നവര്‍ക്കും സേവനം നല്‍കുന്ന ഒരു സ്‌കൂള്‍ തുറന്നിട്ടുണ്ട്. അന്ന മുന്‍ മിസ് കെനിയ പീസ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ആണ്. കൂടാതെ 2020ല്‍ ഏറ്റവും സ്വാധീനമുള്ള 100 യുവ ആഫ്രിക്കക്കാരിലൊരാളായി അവര്‍ അംഗീകരിക്കപ്പെട്ടു.

പാം ജുമൈറയിലെ അറ്റ്ലാന്റിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെയും ഗ്രൂപ്പിന്റെയും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് വേള്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമില്‍ നിന്ന് അന്ന അവാര്‍ഡ് ഏറ്റുവാങ്ങി.

റിപ്പോർട്ടർ,
രവി കൊമ്മേരി.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: