17.1 C
New York
Tuesday, June 22, 2021
Home India ലോകം കാത്തിരിക്കുന്ന യൂറോപ്പ്യൻ ഫുട്ബോൾ മാമാങ്കത്തിന് ഇന്നു തുടക്കം: ആദ്യ മത്സരം ഇറ്റലിയും തുർക്കിയും തമ്മിൽ

ലോകം കാത്തിരിക്കുന്ന യൂറോപ്പ്യൻ ഫുട്ബോൾ മാമാങ്കത്തിന് ഇന്നു തുടക്കം: ആദ്യ മത്സരം ഇറ്റലിയും തുർക്കിയും തമ്മിൽ

യൂറോപ്പിലെ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്തുന്ന യൂറോ കപ്പിന് ഇന്നു തുടക്കം. ലോക ചാമ്പ്യൻമാരായ ഫ്രാൻസ്, ബെൽജിയം, നിലവിലെ യൂറോ ജേതാക്കളായ പോർച്ചുഗൽ, താരനിബിഡമായ ഇംഗ്ലണ്ട് എന്നീ ടീമുകളുടെ പേരുകളാണ് സ്വാഭാവികമായും ആദ്യം ഉയർന്നുവരുന്നത്. റോമിലെ വിഖ്യാതമായ ഒളിമ്ബിക്സ് സ്റ്റേഡിയത്തിൽ തുർക്കിയും ഇറ്റലിയും തമ്മിൽ രാത്രി 12.30 മുതൽ നടക്കുന്ന എ ഗ്രൂപ്പ് മത്സരത്തോടെയാണു പോരാട്ടങ്ങൾ തുടങ്ങുക. കഴിഞ്ഞ വർഷം നടക്കേണ്ട യൂറോ കപ്പ് കൊവിഡ് മഹാമാരിയെ തുടർന്നാണു നീട്ടിവച്ചത്.

മാഞ്ചിനി വന്നതു മുതൽ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിൽ ഉള്ള ഇറ്റലി തുടർച്ചയായ എട്ടു വിജയങ്ങളുമായാണ് യൂറോ കപ്പിന് എത്തുന്നത്. ഈ എട്ടു മത്സരങ്ങളിലും ഒരു ഗോളു പോലും ഇറ്റലി വഴങ്ങിയിട്ടില്ല. ഇറ്റലിയുടെ ഡിഫൻസിൽ പ്രായം കൂടുതൽ ഉള്ളവരാണ് എന്ന പരാതി ഉണ്ട് എങ്കിലും മധ്യനിരയിലെ യുവ രക്തങ്ങൾ ആ പരാതി പരിഹരിക്കും. ബരെല്ലയും ലൊകടെല്ലിയും ജോർഗീഞ്ഞോയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഇറ്റലിയുടെ കരുത്ത്. പരിക്ക് കാരണം വെറട്ടി ഇന്ന് ഇറ്റലിക്ക് ഒപ്പം ഉണ്ടാകില്ല.

പുതുനിരയുടെ പിൻബലത്തിൽ വർധിത വീര്യവുമായി എത്തുന്ന അസൂറികൾക്കെതിരെ അവരുടെ നാട്ടിൽ ഒരു സമനിലയെങ്കിലും പിടിക്കാനായാൽ തുർക്കി ഹാപ്പിയാകും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap