17.1 C
New York
Thursday, August 18, 2022
Home US News ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഓസ്റ്റിന്‍: ലൈസെന്‍സ് ഇല്ലാതെ തോക്കുകൈവശം വയ്ക്കാവുന്ന നിയമം ടെക്‌സസ് നിയമസഭ പാസ്സാക്കിയിട്ടുണ്ടെങ്കിലും, ടെക്‌സസ് സെനറ്റില്‍ പാസാക്കുവാന്‍ കഴികയില്ലെന്ന് ടെക്‌സസ് ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബില്‍ ചര്‍ച്ചക്കുശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. വ്യാഴാഴ്ച 56 നെതിരെ 84 വോട്ടുകള്‍ക്ക് നിയമസഭ ബില്‍ അംഗീകരിച്ചിരുന്നു. ടെക്‌സസ് സെനറ്റില്‍ ബില്‍ പാസ്സാക്കുന്നതിനാവശ്യമായ വോട്ട് ലഭിക്കുകയില്ലെന്ന് തിങ്കളാഴ്ച (ഏപ്രില്‍ 19) ലഫ്. ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വോട്ടു ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ബില്‍ ഞാന്‍ സെനറ്റില്‍ അവതരിപ്പിക്കും – പാട്രിക് കൂട്ടിചേര്‍ത്തു.

മുപ്പത്തിഒന്ന് സെനറ്റ് അംഗങ്ങളില്‍ 18 പേരുടെ പിന്തുണ ബില്‍ പാസ്സാക്കണമെങ്കില്‍ ആവശ്യമുണ്ട്. നിലവില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എണ്ണം പതിനെട്ടാണ്. ഇവരെല്ലാവരും ബില്ലിനെ അനുകൂലിച്ചെങ്കില്‍ മാത്രമേ ബില്‍ ചര്‍ച്ചക്ക് എടുക്കുകയുള്ളൂവെന്നും ഡാന്‍ പാട്രിക് പറഞ്ഞു.

പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന നിയമ പാലകരുമായും, നാഷനല്‍ റൈഫിള്‍ അസോസിയേഷനും, ഗണ്‍ ഓണേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്തു ബില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡാന്‍ പാട്രിക് പറയുന്നു. അമറില്ലൊയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്‍ സെലിഗര്‍ ഇതിനകം തന്നെ ബില്ലിനെ പിന്തുണക്കുകയില്ലെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്.

അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങള്‍ ദൈനംദിനം വര്‍ധിച്ചുവരുന്നതിനിടയില്‍ സ്വയ രക്ഷക്ക് ഹാന്‍ഡ് ഗണ്‍ കൈവശം കരുതേണ്ടതുണ്ടെന്നാണ് അനുകൂലമായി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വാദമുഖം.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: