17.1 C
New York
Saturday, June 25, 2022
Home US News ലൈംഗിക പീഡനത്തിനിരയായ യുവതികൾക്ക് 1.1 ബില്യൺ ഡോളർ നഷ്ടപരിഹാരം

ലൈംഗിക പീഡനത്തിനിരയായ യുവതികൾക്ക് 1.1 ബില്യൺ ഡോളർ നഷ്ടപരിഹാരം

റിപ്പോർട്ട്: പി.പി. ചെറിയാൻ

കലിഫോർണിയ: അമേരിക്കൻ യൂണിവേഴ്സിറ്റികളുടെ ചരിത്രത്തിൽ ആദ്യമായി കലിഫോർണിയ യൂണിവേഴ്സിറ്റി 1.1 ബില്യൺ (72 ആയിരം കോടി രൂപ) നഷ്ടപരിഹാരം നൽകുന്നു. മാർച്ച് 25 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ചുള്ള ഒത്തുതീർപ്പുണ്ടായത്.

യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജിസ്റ്റ് ജോർജ് ടിൻണ്ടൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസ്സിലാണ് ഇത്രയും ഭീമമായ തുക നഷ്ടപരിഹാരം നൽകുന്നതിനു യൂണിവേഴ്സിറ്റി ഒത്തു തീർപ്പിലെത്തിയത്.

പരിശോധന നടത്തുന്നതിനിടയിലാണ് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്നും ഇതിനെ കുറിച്ചു യൂണിവേഴ്സിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്നും എന്നാൽ സ്ത്രീകളെ സംരക്ഷിക്കുന്നതിന് യൂണിവേഴ്സിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ലോ സ്യൂട്ടിൽ ആരോപിക്കപ്പെട്ടിരുന്നത്.

2019 ജൂണിൽ ജോർജ് ടിൻണ്ടൽ അറസ്റ്റിലായി. കേസ് കോടതിയിൽ എത്തിയപ്പോൾ നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവം കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല യൂണിവേഴ്സിറ്റി ഈ സംഭവങ്ങളിൽ അലംഭാവം കാണിച്ചുവെന്നും പരാതിക്കാർ ആരോപിച്ചു. സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തിൽ യൂണിവേഴ്സിറ്റി ഖേദിക്കുന്നതായും അവരുടെ വികാരത്തെ വൃണപ്പെടുത്തിയ ഗൈനക്കോളജിസ്റ്റിന്റെ പ്രവർത്തി അംഗീകരിക്കാനാവില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ പ്രസിഡന്റ് കരോൾ ഫോർട്ട് പറഞ്ഞു.

ലഭിച്ച നഷ്ടപരിഹാരം തങ്ങൾ അനുഭവിച്ച പീഡനങ്ങൾക്ക് പരിഹാരമാകുന്നില്ലെന്നു വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇരകളായ സ്ത്രീകൾ പറഞ്ഞു. 18,000 സ്ത്രീകളെയാണ് ഗൈനകോളജിസ്റ്റ് പരിശോധിച്ചിട്ടുള്ളത്. 30 വർഷമാണ് ഇയാൾ ഇവിടെ സേവനം അനുഷ്ഠിച്ചതെന്നും അധികൃതർ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: