17.1 C
New York
Monday, August 2, 2021
Home Special ലെഗ്ഗിൻസ് തരംഗം (ലേഖനം)

ലെഗ്ഗിൻസ് തരംഗം (ലേഖനം)

മേരി ജോസ്സി മലയിൽ തിരുവനന്തപുരം.✍

162 വർഷംമുമ്പ് കൃത്യമായി പറഞ്ഞാൽ 1859 ജൂലൈ 26 നാണ് ആയില്യം തിരുനാൾ മഹാരാജാവ് എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്‍ക്കും മാറുമറയ്ക്കാനുള്ള അവകാശം കൊടുത്തു കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഇന്നത്തെ മെട്രോ മനോരമയിൽ ഇനി മുതൽ ലേസ് ലെഗ്ഗിൻസും പ്രിൻറ്ഡ് ലെഗ്ഗിൻസും ആണ് യൂണിസെക്സ് ഫാഷൻ എന്ന നിലയിൽ തരംഗം ഉയർത്താൻ പോകുന്നത് എന്ന വാർത്ത വായിച്ചപ്പോൾ ഇത്രയും പറയാതെ വയ്യ എന്നു തോന്നി.

“സ്ത്രീകൾ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണം എന്ന് ഞാൻ ഉപദേശിക്കുന്നു.” (തിമോത്തി 2:9) ഇങ്ങനെയാണല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്.

സ്ത്രീകളുടെ മോശമായ വസ്ത്രധാരണം കൊണ്ടാണ് ഇവിടെ പീഡനങ്ങൾ കൂടുന്നത് എന്ന് പറയുന്നില്ല. എന്നാലും കഴിഞ്ഞദിവസം ഒരു ആധുനിക സൂപ്പർമാർക്കറ്റിൽ കണ്ട കാഴ്ച ഒരു അശ്ലീല ചിത്രത്തേക്കാൾ അറപ്പുളവാക്കുന്നതായി തോന്നി. തടിച്ചുകൊഴുത്ത 90 കിലോ എങ്കിലും ഭാരമുള്ള ഒരു സ്ത്രീ ട്രോളി ഉന്തി ഓരോ സാധനങ്ങൾ പെറുക്കി കൂട്ടുകയാണ്. സ്കിൻ കളറിലുള്ള ലെഗ്ഗിൻസും ഷോർട്ട് ടോപ്പും ആണ് വേഷം.ഒറ്റനോട്ടത്തിൽ ഒരു മദാമ്മ അരയ്ക്കുതാഴെ വസ്ത്രം ഇല്ലാതെ നിൽക്കുകയാണെന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് ആളു മദ്‌ദാമ്മയല്ല നാടൻ ആണെന്ന് മനസ്സിലായത്. ദൈവമേ!! ഇതിനാണോ നമ്മുടെ പൂർവികർ വലിയ സമരം ഒക്കെ നടത്തി മാന്യമായി വസ്ത്രം ധരിക്കാനുള്ള അവകാശം നേടിയെടുത്തത് എന്ന് തോന്നി.

വസ്ത്രധാരണം ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ഉള്ളതാണ്. തികച്ചും വ്യക്തിപരം. അതിൽ ഇടപെടാൻ ആർക്കും ഒരു അവകാശവുമില്ല. ധരിക്കുന്നവരുടെ കംഫർട്ട് ആണ് പ്രധാനം. എന്നാലും ഈ കോക്രി വേഷങ്ങൾ കെട്ടി പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് കണ്ണാടിയിൽ തൽസ്വരൂപം ഒന്ന് നോക്കുന്നത് നല്ലത് തന്നെയായിരിക്കും.
ഞാൻ ഒരു ദോഷൈകദൃക്കല്ല. ലഗിൻസ് ഒരു മോശം വേഷവുമല്ല. മെലിഞ്ഞ് കൊലുന്നനെയുള്ള പെൺകുട്ടികൾ ധരിച്ചാൽ നല്ല ഭംഗിയായിരിക്കും. ഫാഷന്റെ പുറകെ അന്ധമായി പരക്കം പായാതെ അവരവരുടെ ശരീരത്തിന് ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുത്താൽ കാഴ്ചക്കാർക്കും അത് നയനാനന്ദകരം ആയിരിക്കും.

പള്ളിയിൽ പലതവണ പ്രസംഗത്തിൽ വൈദികൻ വിളിച്ചുപറഞ്ഞു ഏറ്റവും നന്നായി വസ്ത്രധാരണം നടത്തി വേണം നിങ്ങൾ പള്ളിയിലേക്ക് എങ്കിലും എത്താൻ എന്ന്. കുറഞ്ഞ പക്ഷം കുർബാന സ്വീകരിക്കാൻ വരുന്ന ദിവസമെങ്കിലും പുരുഷന്മാർക്കു ഉതപ്പുളവാക്കുന്ന വസ്ത്രധാരണം ഒഴിവാക്കാൻ.

സ്വന്തം തെറ്റ് അംഗീകരിക്കുന്നത് മഹത്വത്തിന്റെ അടയാളമാണ്. തിരുത്തുന്നത് ഔന്നത്യത്തിലേക്കുള്ള ചവിട്ടുപടിയും. ഇതു വായിച്ചിട്ട് 90 കിലോയിൽ കൂടുതൽ ഭാരം ഉള്ളവർക്ക് ലെഗിൻസ് ഉപേക്ഷിക്കാൻ തോന്നിയാൽ നന്ദി. നമസ്കാരം!!


മേരി ജോസ്സി മലയിൽ
തിരുവനന്തപുരം.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com