17.1 C
New York
Monday, November 29, 2021
Home Kerala ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ്

ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ്

തിരുവനന്തപുരം ∙ പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്.

അടുത്ത ബുധനാഴ്ച കാലാവധി തീരുന്ന 493 റാങ്ക് പട്ടികകളിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികളുള്ളത് എൽജിഎസിലാണ്. 3 വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി. അതനുസരിച്ച് എൽജിഎസ് പട്ടികയുടെ കാലാവധി തീരുന്നത് ജൂൺ 29ന് ആയിരുന്നു. കോവിഡ് കാലത്തു നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ‌ പ്രതിഷേധം ഉയർത്തിയതോടെയാണ് ഇതുൾപ്പെടെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് 493 പട്ടികകളുടെ കാലാവധി 6 മാസം നീട്ടാൻ തീരുമാനിച്ചത്.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നുണ്ടെങ്കിൽ കുറഞ്ഞത് 3 മാസത്തേക്കായിരിക്കണമെന്നാണു പിഎസ്‌സി ചട്ടം. എൽജിഎസ് പട്ടികയുടെ കാര്യത്തിൽ ഫലത്തിൽ 36 ദിവസം മാത്രമാണ് നീട്ടിക്കിട്ടിയത്.

ഇതു ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ ട്രൈബ്യൂണലിനെ സമീപിച്ചത്. സമാന സാഹചര്യം നേരിടുന്ന വനിതാ പൊലീസ് റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ ഹർജിയും ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തു വൻ പ്രതിസന്ധി സൃഷ്ടിച്ച സമരമാണ് എൽജിഎസ് പട്ടികയിലുൾപ്പെട്ടവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയത്. 36 ദിവസം നീണ്ട സമരം കൂടുതൽ നിയമനം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിൻവലിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: