17.1 C
New York
Monday, November 29, 2021
Home Special ലാളിത്യത്തിന്റെ സൗന്ദര്യം..(ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ”)

ലാളിത്യത്തിന്റെ സൗന്ദര്യം..(ദേവു എഴുതുന്ന “ചിന്താ ശലഭങ്ങൾ”)

ലാളിത്യം എന്ന വാക്ക്, അനാഡംബരവും, അകൃതിമത്വവും, എന്നാൽ ഏറ്റവും ലാഘവത്തോടെ കാണേണ്ട ഒന്നാണ്. എന്നിരുന്നാലും, ലാളിത്യത്തിൽ സംതൃപ്തി കണ്ടെത്തുകയെന്നുള്ളത്, ഇന്നേറ്റവും കഠിനമേറിയ ഒരവസ്ഥയായി മാറിയിരിക്കുകയാണ്.

ലാളിത്യം എന്നാൽ ആവശ്യമില്ലാത്തതിനെ കുറയ്ക്കുകയും, അർത്ഥവത്തായതിൻ്റെ പൂർണമായൊരു പ്രകടനവും ആണ്.

ഒരു ചെറിയ കാര്യത്തെ സങ്കീർണ്ണമാക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ കുഴപ്പം പിടിച്ച കാര്യത്തെ ലളിതമാക്കാൻ ചുരുക്കം ചിലർക്കേ കഴിയൂ!

ഒരു ടീനേജർ എന്ന നിലയ്ക്ക് എന്തൊക്കെയോ നേടാനുള്ള ഉള്ള ഒരു പൊള്ളയായ യാത്രയിൽ ആണ് നാം. നാം ആഗ്രഹിക്കുന്നത് കിട്ടിയാൽ മാത്രമേ നമ്മുക്ക് സന്തോഷം ഉണ്ടാകുകയുള്ളൂ എന്ന ചിന്താഗതി ആണ് അപ്പോൾ.

പ്രായപൂർത്തി ആകുമ്പോഴേക്കും, നമ്മുടെ ചുറ്റുമുള്ള ലോകം, നമ്മുടെ വീക്ഷണത്തിൽ, ഗൗരവമേറിയതായി മാറുന്നു. എത്രയൊക്കെ നേടിയാലും, ഇനിയും എന്തൊക്കെയോ നേടാനുള്ള മരണപ്പാച്ചിൽ ആണ്. ഈ അവസരത്തിൽ, ചുറ്റുമുള്ള ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നത് അസാധ്യതയായി മാറുന്നു. കാരണം, വലിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഈ ചെറിയ കാര്യങ്ങൾക്കൊന്നും, ഒട്ടും കാമ്പില്ലാതെ പോകുന്നു.

എന്നാൽ നിങ്ങൾ കുട്ടികളുടെ നിഷ്കളങ്കതയെ ശ്രദ്ധിച്ചിട്ടുണ്ടോ?

അവർക്ക് ഇഷ്ടം സാഹസികത നിറഞ്ഞ ജീവിതം ആണ്. അവരെ അടുത്ത് നിന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും, അവരുടെ ചെറിയ കളി ചിരികളിൽ പോലും സന്തോഷവും, സംതൃപ്തിയും അവർ കണ്ടെത്തുന്നു.
ഏത് ആനകാര്യങ്ങളെയും, അത്രയും തന്നെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു എന്ന ലാളിത്യത്തിന്റെ മഹത്വമേറിയ പാഠമാണ്, കുട്ടികൾ, മുതിർന്നവരായ നമ്മളെ പഠിപ്പിക്കുന്നത്!

കുട്ടികളുടെ പോലെ, തങ്ങളുടെ ഭാവനകളെ ഉപയോഗിക്കാൻ മുതിർന്നവർ പലപ്പോഴും മറക്കുന്നു. അതിനാൽ, ലാളിത്യം ഏകുന്ന സന്തോഷം കണ്ടെത്താനും, ലോകത്തിനെ ഒരു കുട്ടിയുടെ കണ്ണുകളിൽ കൂടി പര്യവേക്ഷണം നടത്താനും, മുതിർന്നവർക്ക് സാധിക്കാതെ പോകുന്നു. ചിലപ്പോൾ എങ്കിലും, കുട്ടികളെ പോലെ, ജീവിതം ഇങ്ങനെ കളിച്ചും, ചിരിച്ചും, രസിച്ചും, ഉല്ലസിച്ചും ജീവിക്കേണ്ടിയതാണ്.

ലാളിത്യത്തിന്റെ സന്തോഷം നമ്മൾ കണ്ടെത്തണമെങ്കിൽ; നമ്മുടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതി. കുറഞ്ഞ പക്ഷം, ഒരു കോടിയോളം കാരണങ്ങൾ നമ്മുക്ക് കണ്ടെത്താൻ കഴിയും. പക്ഷേ അതിന് ആദ്യം വേണ്ടിയത്, കണ്ണ് തുറന്ന്, തൻ്റെ ചുറ്റുപ്പാടും കാണാൻ ഉള്ള നിന്റെ മനസ്സ് ആണ്. ലളിതവും, അകൃതൃമത്വവും, സത്യസന്ധമായ ഓർമ്മകൾക്ക് എന്നും നിങ്ങളുടെ ജീവിതത്തിന് അർത്ഥവും, സംതൃപ്തിയും സമ്മാനിക്കാൻ പ്രാപ്തമായവയാണ്. സന്തുഷ്ടി ഉണ്ടാക്കേണ്ടത് ഭാവന മൂലമാണ്. അത് കൊണ്ട് ചെറിയ കാര്യങ്ങളെ സ്നേഹിക്കാൻ പഠിയ്ക്കുക!

ആഡംബരത്തിനേയും, നുണകളെയും സംരക്ഷിച്ച്, നിലനിർത്തി പോകാൻ വളരെയധികം ചിലവുകൾ ഉണ്ട്. എന്നാൽ ലാളിത്യവും സത്യസന്ധതയേയും കാത്ത് സൂക്ഷിക്കാൻ ഒരു ചിലവുമില്ല!

ലാളിത്യത്തിന്റെ ഗുണങ്ങൾ

ലാളിത്യത്തിൻ്റെ അർത്ഥം മനസ്സിലാക്കി, അതിനെ വിലമതിച്ചാൽ, സന്തോഷത്തിൻ്റെ യഥാർത്ഥ പൊരുൾ രുചിയ്ക്കുകയും, ഒരിക്കലും നഷ്ടപ്പെടാത്ത സംതൃപ്തിയടയുകയും ചെയ്യുന്നു.

ആവശ്യത്തിലധികം സ്വത്തുക്കൾ കുമിഞ്ഞു കൂടുമ്പോൾ, അതേ പോലെ തന്നെ നിന്റെ സമയവും, ഊർജ്ജവും അതിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്നു. ജീവിതത്തിൽ അർത്ഥവത്തായ എത്രയും കുറച്ചു സ്വത്തുക്കൾ നീ കൈവശം വെയ്ക്കുന്നുവോ, നിന്റെ അത്രയും സമയവും, ഊർജ്ജവും, ജീവിതത്തെ അർത്ഥപൂർണ്ണമായി ആസ്വദിക്കാനും, ജീവിയ്ക്കുവാനും നിനക്ക് കഴിയുന്നു.

ലാളിത്യത്തെ കൈവശമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം!

ആ ചുമടേറിയ, ചിലവേറിയ, ആഡംബരമേറിയ, വലിയ കാര്യങ്ങളെ ഒരു വശത്തേക്ക് ഒതുക്കി നിർത്തിയിട്ട്, സരളമായ, സത്യസന്ധമായ കാര്യങ്ങളെ ഒന്നെണ്ണി നോക്കുവാൻ ശ്രമിച്ചു നോക്കൂ!
നിന്റെ ദ്രുതഗതിയിൽ ഉള്ള പോക്കിനെ, മന്ദഗതിയിലാക്കി, ഒപ്പം; നീ ചെയ്യുന്നതായ കാര്യങ്ങളെ വിവേച്ചിച്ചറിഞ്ഞ്, അവയിൽ ഉല്ലാസം കണ്ടെത്താൻ ശ്രമിക്കുക! നീയിപ്പോൾ ജീവിക്കുന്നതായ ജീവിതശൈലിയെ, ലളിതമായ ഭാഷയിൽ തിരുത്തി എഴുതിയൊന്ന് നോക്കുക!

ലാളിത്യത്തിന്റെ ജീവിതം നയിക്കുന്നതിന് തുടക്കം കുറിയ്ക്കണം എന്നുണ്ടെങ്കിൽ, ഈ വരുന്ന പുതിയ ആഴ്ച മുതൽ, ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങുക.

ഉദാഹരണമായി:-

 1. സൂര്യാസ്തമയത്തിൽ, ആകാശത്തിലെ വിവിധ നിറങ്ങളെ തിരിച്ചറിഞ്ഞ് ആസ്വദിക്കുക.
 2. ആർക്കെങ്കിലും ഒരു സഹായഹസ്തം നീട്ടുക. അവർ നിങ്ങളുടെ സഹായത്തിന് പകരം നിങ്ങളോട് പറയുന്ന നന്ദിയുടെ വാക്കുകളെ ആസ്വദിക്കുക.
 3. സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുക.
 4. നിങ്ങൾ ആസ്വദിക്കും വിധം നൃത്തം ചവിട്ടുക.
 5. നിന്റെ പങ്കാളിയുടെ ഒപ്പമോ, നിന്റെ വളർത്ത് നായയോടൊപ്പമോ, കെട്ടി പിടിച്ചു കിടക്കുന്ന നിമിഷങ്ങളെ ആസ്വദിക്കുക.
 6. നക്ഷത്രങ്ങളെ നോക്കി ഇരിക്കുക.
 7. ഒന്ന് ചുറ്റി നടക്കുക. ആ ഉലാത്തലിൽ, ആ ദിവസത്തിന്റെ സൗന്ദര്യം ആസ്വദിക്കുക!
 8. മഴ നനയുക.
 9. ഏകാന്തതയേ ആഘോഷമാക്കുക! ആ നിമിഷങ്ങളുടെ സ്വാദറിയുക!
 10. നിന്റെ ഭാവനാത്മകതയെ വളർത്തുക. സാഹസങ്ങൾക്ക് മുതിരുക.
 11. പരസഹായം കൂടാതെ നിനക്ക് സുബോധത്തോടെ ഉണരാൻ കഴിയുന്ന ഓരോ പ്രഭാതത്തിനും, പ്രദോഷത്തിനും നിന്റെ സൃഷ്ടാവിന് നന്ദി പറയുക!
 12. ഏത് വിഷമമേറിയ ഘട്ടത്തിലും നന്മ കണ്ടെത്തുക!

ഒന്നും കൂട്ടിച്ചേർക്കാൻ ഇല്ലാത്തപ്പോൾ അല്ല പൂർണ്ണത കൈവരുന്നത്; മറിച്ച്, അതിൽ നിന്നും ഒന്നും മായിച്ച് കളയാൻ ഇല്ലാത്തപ്പോൾ ആണ്!!

എന്തിന്റെയും കളങ്കമില്ലാത്ത മൂർദ്ധന്യാവസ്ഥ ആണ് ലാളിത്യം!

പ്രകടനത്തിൻ്റെ മഹത്വം ആണ് ലാളിത്യം!

ലാളിത്യത്തിന്റെ മൂർദ്ധന്യാവസ്ഥയാണ് ചാരുത!

ലാളിത്യത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ, നിങ്ങളീ നിമിഷം മുതൽ തന്നെ ആരംഭിക്കട്ടെ എന്ന ആശംസകളോടെ…..

സ്നേഹപൂർവ്വം
-ദേവു-

COMMENTS

28 COMMENTS

 1. Nice one Devu! We gotta remind ourselves that true happiness lies in the little things that matter in life 👍

 2. Well written, you should try to the people and their conditions and their illness, their age and physical conditions. thank you 👌🌹🌹.

 3. പ്രത്യേകിച്ച് ഇന്ന് കേരള സമൂഹത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ജീവിത ശൈലി . ഒരു നല്ല സന്ദേശം. Thank you Devu 👌

  • അതേ! എല്ലായിടത്തും ലളിതമായ ഒന്നിനെ സങ്കീർണമാക്കാൻ ഉള്ള ശ്രമത്തിലാണ്. ഈ പോക്കിൽ, നഷ്ടപ്പെടുന്നത് ഒരുവൻ്റെ മനസമാധാനം ആണ് എന്ന വസ്തുത ഇവർ മറന്നു പോകുന്നു. സ്നേഹപൂർവ്വം
   ദേവു

 4. നല്ല ചിന്തകളാൽ ചിന്താ ശലഭങ്ങൾ
  മികച്ച നിലാവാരം പുലർത്തുന്നു.
  ആശംസകൾ.🙏🌹

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: