17.1 C
New York
Tuesday, September 21, 2021
Home US News ലാമ്പ് രാജ്യാന്തര ചെറുകഥാ വിജയികൾക്ക് ദേശീയ ഓണാഘോഷത്തിൽ അവാർഡുകൾ സമ്മാനിച്ചു

ലാമ്പ് രാജ്യാന്തര ചെറുകഥാ വിജയികൾക്ക് ദേശീയ ഓണാഘോഷത്തിൽ അവാർഡുകൾ സമ്മാനിച്ചു

(പി.ഡി. ജോർജ് നടവയൽ)

ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ), രാജ്യാന്തര ചെറുകഥാ മത്സരജേതാക്കൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സംഘടിപ്പിച്ച ദേശീയ ഓണാഘോഷത്തോടു സഹകരിച്ച് നടത്തിയ തായിരുന്നു രാജ്യാന്തര ചെറുകഥാമത്സരം. അമേരിക്കൻ മലയാളികളുടെ സാഹിത്യ വ്യക്തിത്വപ്പത്രമായ ജനനി  മാസികയുടെ ചീഫ് എഡിറ്ററർ ജെ മാത്യൂ സാറും എഡിറ്റോറിയൽ ബോർഡും, പ്രൊഫസ്സർ കോശി തലയ്ക്കൽ, ഫിലഡൽഫിയയിലെ സാമൂഹ്യ പ്രവർത്തകനായ ജോർജ് ജോസഫ്, നോവലിസ്റ്റ് നീനാ പനയ്ക്കൽ എന്നിവരുമാണ് ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത്. അഭിഷേക് എസ് എസ് എഴുതിയ ‘ജെം’ എന്ന ചെറുകഥ ഒന്നാം സ്ഥാനവും (IRS 10001), ബിജോ ജോസ് ചെമ്മാന്ത്രയുടെ  ‘മഞ്ഞൊഴിയാത്ത വീട് ‘ രാണ്ടാം സ്ഥാനവും(IRS 7501), ജോമോൻ ജോസ് രചിച്ച ‘ലൂക്കാച്ചൻ’ മൂന്നാം സ്ഥാനവും (IRS 5001), അനിൽ നാരായണയുടെ ‘കടൽ നഗരം’ നാലാം സ്ഥാനവും (IRS 2501) നേടി.

ചെറുകഥാ കൃത്ത് ബിജോ ചെമ്മാന്ത്ര പ്രൊഫസർ കോശി തലയ്ക്കലിൽ നിന്ന് പ്രശംസാ ഫലകവും നോവലിസ്റ്റ് നീനാ പനയ്ക്കലിൽ നിന്ന് ക്യാഷ് അവാർഡും ഏറ്റുവാങ്ങി. മറ്റു ജേതാക്കൾക്ക് ക്യാഷ് അവാർഡുകകൾ  വെസ്റ്റേൺ യൂണിയനിലൂടെയും പ്രശംസാഫലകങ്ങൾ മെയിൽ മാർഗവും നൽകി. ലാമ്പ് സെക്രട്ടറി ജോർജ് നടവയൽ, ജോയിൻ്റ് സെക്രട്ടറി അനിതാ പണിക്കർ എന്നിവർ നേതൃത്വം നൽകി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർ മാൻ സുമോദ് നെല്ലിക്കാലാ, ദേശീയ ഓണാഘോഷ ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ,  ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി സാജൻ വർഗീസ്സ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയർമാൻ ജോർജ് ഓലിക്കൽ, ജോയിൻ്റ് സെക്രട്ടറി റോണി വർഗീസ്സ് എന്നിവർ അനുമോദന പ്രസംഗം നടത്തി.

പ്രൊഫസ്സർ കോശി തലയ്ക്കൽ (പ്രസിഡൻ്റ്), നീനാ പനയ്ക്കൽ, അശോകൻ വേങ്ങശ്ശേരി (വൈസ് പ്രസിഡ ൻ്റുമാർ), ജോർജ് നടവയൽ (സെക്രട്ടറി), അനിതാ പണിക്കർ കടമ്പിൻതറ (ജോയിൻ്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ് , ഡോ. ആനി എബ്രഹാം, ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ് എന്നിവരാണ്  ഫിലഡൽഫിയാ മലയാള സാഹിത്യവേദി പ്രവർത്തക അംഗങ്ങൾ.

കണ്ണൻ നായർ എന്ന പേരിൽ അനേകം ചെറുകഥകൾ ബ്ളോഗിൽ  ( ചെന്നൈ കുറിപ്പുകൾ) എഴുതാറുള്ള സാഹിത്യ കാരനാണ് അഭിഷേക് എസ് എസ്.  ‘നമ്പർ പെൻഡിങ്ങ് ‘ എന്ന പേരിലുള്ള ചെറുകഥാ സമാഹാരം കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിജോ ജോസ് ചെമ്മാന്ത്ര അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ താമസിക്കുന്നു. ഐ‌ടി മേഖലയില്‍ ജോലിചെയ്യുന്ന അദ്ദേഹം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ പോര്‍ട്ടറുകളിലും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥക്കുള്ള നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയായ ജോമോൻ ജോസ് ഓൺലൈനിൽ കഥകളും കവിതകളും എഴുതുന്നു. സംസ്ഥാന തലത്തിൽ രചനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിടുണ്ട്.

ചെങ്ങമനാടു സ്വദേശിയായ അനിൽ നാരായണ സൗദി അറേബ്യയിൽ  27 വർഷമായി ജോലി ചെയ്യുന്നു.  കഥാകൃത്തും നാടക രചയിതാവുമാണ്.  മാതൃഭൂമിയിൽ  ആദ്യ കഥ 1999ൽ വന്നു. നാടകത്തിനു കൈരളിഅറ്റ്ലസ് ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നൂറിലധികം സ്റ്റേജ് ഷോകൾ സംവിധാനം ചെയ്തു.

(പി.ഡി. ജോർജ് നടവയൽ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...
WP2Social Auto Publish Powered By : XYZScripts.com
error: