17.1 C
New York
Wednesday, September 22, 2021
Home US News ലാമ്പ് അന്താരാഷ്ട്ര ചെറുകഥാ മത്സരം: മൂല്യ നിർണ്ണയത്തിന് അർഹത നേടി ഇരുപത്തി രണ്ട് കഥകൾ

ലാമ്പ് അന്താരാഷ്ട്ര ചെറുകഥാ മത്സരം: മൂല്യ നിർണ്ണയത്തിന് അർഹത നേടി ഇരുപത്തി രണ്ട് കഥകൾ

(പി.ഡി. ജോർജ് നടവയൽ)

ഫിലഡൽഫിയ: ഫിലഡൽഫിയാ മലയാള സഹിത്യ വേദി (ലാമ്പ്- ലിറ്റററി അസ്സോസിയേഷൻ ഓഫ് മലയാളം, ഫിലഡൽഫിയാ) നടത്തിയ അന്താരാഷ്ട്ര ചെറുകഥാ മത്സരത്തിൽ ഇരുപത്തി രണ്ട്  കഥകൾ മൂല്യ നിർണ്ണയത്തിന് അർഹത നേടി. ആണ്ടവൻ സൊൽറേൻ, അലമ്നൈ കൂത്ത്, അത്ഭുതബാലൻ, ജെം, കമല, കടൽ നഗരം,  കാത്തിരിപ്പിനൊടുവിൽ, കുപ്പച്ചീര, കുരിശിൻ്റെ വഴിയേ രണ്ടു പേർ, ലോക് ഡൗൺ സുന്ദരി, ലൂക്കാച്ചൻ, മഞ്ഞൊഴിയാത്ത വീട്,  മിഴി, മുരുകൻ,  ഓർമ്മച്ചെപ്പ്, ഊക്കനെന്ന ഭീകരൻ, പീനൽ കോഡ്, രണ്ടാം ഇന്നിങ്സ്,  സോഫി, സുനന്ദദീദി,  വാനപ്രസ്ഥം, വേരുകൾ തേടി എന്നീ കഥകളാണ് അന്തിമ മൂല്യ നിർണ്ണയത്തിനർഹമായത്.

അഭിഷേക് എസ് എസ്, എസ് അനിലാൽ, അനിൽ നാരായണ, അനീഷ് ചാക്കോ, ആൻ്റണി കെ വി, ബാജി, ബിജോ ജോസ് ചെമ്മാന്ത്ര, ജൈസൺ ജോസഫ്, ജയന്ത് കാമിച്ചേരിൽ, ജോമോൻ ജോസ്, ജോസഫ് എബ്രഹാം, ജ്യോതിലക്ഷ്മി നമ്പ്യാർ, നിഷാ എലിസബത്ത്, പി ടി പൗലോസ്, സോയാ നായർ, പ്രൊഫ.ശ്രീദേവീ കൃഷ്ണൻ, ശ്രീലേഖാ എൽ കെ, ശ്രീജിത്ത് കോമത്ത്, ശ്രീപ്രസാദ് വടക്കേപ്പാട്ട്, സാം ജീവ്, കെ ജി വിനോജ്, വീണ എസ് ഉണ്ണി താഴൂട്ട് എന്നീ കഥാകൃത്തുക്കളാണ് ഈ സ്ഥാനം നേടിയ സാഹിത്യരചയിതാക്കൾ. കേരളത്തിൽ നിന്നാണ് കൂടുതൽ എഴുത്തുകാർ പങ്കെടുത്തത്. അമേരിക്കയിലും കേരളത്തിലുമുള്ള സാഹിത്യ നിരൂപകരാണ് മൂല്യ നിർണ്ണയം നിർവഹിക്കുന്നത്.

ട്രൈസ്റ്റേറ്റ് കേരളാഫോറം നേതൃത്വം നൽകുന്ന അമേരിക്കൻ ദേശീയ ഓണാഘോഷത്തിൻ്റെ ഭാഗമായാണ്  അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിച്ചത്. അവാർഡിന് അർഹരായ കഥാകൃത്തുക്കളുടെ പേരുവിവരം ആഗസ്റ്റ് 15 ന്  പ്രഖ്യാപിക്കും. ആഗ്സ്റ്റ് 21 ന്  ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷ വേദിയിൽ (ഫിലഡൽഫിയ) വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിക്കും. ക്യാഷ് അവാർഡുകൾ മൂന്നു കഥകൾക്കായി പങ്കു വയ്ക്കും. ഫിലഡൽഫിയയിൽ വന്നു സ്വീകരിക്കാൻ അസൗകര്യമുള്ളവർക്ക് ക്യാഷ് അവാർഡുകൾ വെസ്റ്റേൺ യൂണിയൻ മുഖേന അയച്ചു കൊടുക്കും. കഥാകൃത്തുക്കൾ ചുമതലപ്പെടുത്തുന്ന പ്രതിനിധികൾക്ക്  ഓഗസ്റ്റ് 21 ന് അമേരിക്കൻ ദേശീയ ഓണാഘോഷത്തിൽ ആദരം സ്വീകരിക്കുവാൻ വേദിയിൽ അവസരമൊരുക്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഫസ്സർ കോശി തലയ്ക്കൽ 267 212 6487 (പ്രസിഡൻ്റ്), നീനാ പനയ്ക്കൽ 215 722 6741, അശോകൻ വേങ്ങശ്ശേരി (വൈസ് പ്രസിഡൻ്റ്), ജോർജ് നടവയൽ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കർ കടമ്പിൻതറ 516 205 21 46(ജോയിൻ്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ 215 605 7310 (ട്രഷറാർ). ലൈലാ അലക്സ്, നിമ്മിദാസ്, ഡോ. ആനി എബ്രഹാം,  ജോർജ് ഓലിക്കൽ, രാജൂ പടയാറ്റി, ജോർജുകുട്ടി ലൂക്കോസ് എന്നിവരാണ്   ഫിലഡൽഫിയാ മലയാള സാഹിത്യവേദി പ്രവർത്തക അംഗങ്ങൾ.

(പി.ഡി. ജോർജ് നടവയൽ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: