17.1 C
New York
Monday, November 29, 2021
Home US News ലാനാ സാഹിത്യ അവാർഡുകൾക്ക് കൃതികൾ ക്ഷണിക്കുന്നു.

ലാനാ സാഹിത്യ അവാർഡുകൾക്ക് കൃതികൾ ക്ഷണിക്കുന്നു.

(പി.ഡി. ജോർജ് നടവയൽ)

ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്കയുടെ (ലാന)  പന്ത്രണ്ടാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ച്  ലാനാ സാഹിത്യ അവാർഡുകൾ സമ്മാനിയ്‌ക്കുമെന്ന് ലാനാ പ്രസിഡൻ്റ്  ജോസെൻ ജോർജ് പ്രസ്താവിച്ചു.  ലാനാ സാഹിത്യ അവാർഡ് നിർണ്ണയത്തിലേക്ക്  കൃതികൾ ക്ഷണിച്ചു.

നോവൽ, കഥാസമാഹരം, കവിതാ സമാഹാരം എന്നീ വിഭാഗങ്ങളിലുള്ള രചനകൾക്കാണ് ലാനാ അവാർഡുകൾ സമ്മാനിക്കുന്നത്. അവാർഡിനു സമർപ്പിക്കുന്ന പുസ്തകങ്ങൾ 2019, 2020, 2021 വർഷങ്ങളിലേതിലെങ്കിലും ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം.  ലാനാ 2021 കൺ വെൻഷനിൽ പങ്കെടുക്കുന്ന ലാനാ അംഗങ്ങളുടെ കൃതികൾ മാത്രമാണ് പരിഗണിക്കുക. 2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ച രാത്രി 12 മണിയ്കൂള്ളിൽ ( അമേരിക്കൻ സെൻട്രൽ  ഡേ ലൈറ്റ് ടൈം) സമർപ്പിക്കുന്ന കൃതികളേ പരിഗണിയ്ക്കാൻ നിർവാഹമുള്ളൂ.

സാഹിത്യ  നിരൂപകർ മാത്രമുള്ള വിധികർതൃസമിതിയാണ്  (ജഡ്ജിങ്ങ് പാനൽ) അവാർഡിന്നർഹരെ നിശ്ചയിക്കുക. ലാനാ അഡ്വൈസറി കമ്മിറ്റി ( ഉപദേശക സമിതി)യാണ് ജഡ്ജസ് പാനലിനെ തിരഞ്ഞെടുക്കുക.  ലാനയുടെ ഏതെങ്കിലും കമ്മിറ്റികളിൽ അംഗങ്ങളായുള്ളവരുടെ രചനകൾ അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. ജഡ്ജിങ്ങ്പാനലിൻ്റെ വിധി അന്തിമമായിരിക്കും.

കൃതികൾ അയക്കേണ്ടത് ലാനാ അഡ്വൈസറി കമ്മിറ്റി പ്രസിഡൻ്റും മുൻ ലാനാ പ്രസിഡൻ്റും സാഹിത്യകാരനുമായ ജോൺ മാത്യുവിൻ്റെ മേൽവിലാസത്തിലേക്കാണ്. John Mathew, 17907 Adobe Trace Lane, Houston, TX 77084-3993, Phone: 281 815 5899. പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം അയയ്ക്കണം.

ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കൺവെൻഷൻ, ഒക്ടോബർ 1 വെള്ളി, 2 ശനി, 3 ഞായർ തീയതികളിൽ, ചിക്കാഗോയിൽ, ‘സുഗതകുമാരി നഗറിലാണ്’ നടക്കുക. ലാനാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം ഒരുക്കുന്നത് ഫോർ പോയിൻ്റ്   ഷെരട്ടോൺ, ഒഹേർ ഹോട്ടലിലാണ്. (Four Points by Sheraton Mount Prospect O’Hare,  2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909). സമ്മേളനങ്ങൾ ക്രമീകരിക്കുന്നത് ചിക്കാഗോ ക്നാനായ കാത്തലിക് സെൻ്ററിലാണ് (1800 E Oakton Street, Des Plaines, IL 60018).

ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: ലാനാ പ്രസിഡൻ്റ്   ജോസൻ ജോർജ് (469 767 3208), ജനറൽ സെക്രട്ടറി അനിലാൽ  ശ്രീനിവാസൻ (630 400 9735, ട്രെഷറർ കെ. കെ. ജോൺസൺ (lanalit.org), വൈസ്പ്രസിഡൻറ് ജെയിൻ ജോസഫ് (lanalit.org), ജോയിന്റ് സെക്രട്ടറി ജോർജ്ജ് നടവയൽ (lanalit.org) .

(പി.ഡി. ജോർജ് നടവയൽ)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: