17.1 C
New York
Sunday, September 19, 2021
Home US News ലഹരിപ്പൂക്കുന്നിടങ്ങൾ (2)(ഇന്നലെ -ഇന്ന്-നാളെ)

ലഹരിപ്പൂക്കുന്നിടങ്ങൾ (2)(ഇന്നലെ -ഇന്ന്-നാളെ)

✍സുബി വാസു, നിലമ്പൂർ

ലഹരിപ്പൂക്കിന്നിടങ്ങൾ തുടരുന്നു…

ലഹരിയുടെ നീരാളി പിടുത്തത്തിന്റെ ആഴമറിയാൻ താഴെ പറയുന്ന കണക്കുകൾ നോക്കിയാൽ മതി.

നാര്‍ക്കോട്ടിക്സ് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരം സംസ്ഥാന നര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വ്യാപനം ബോധ്യപ്പെടും. 2008ല്‍ 508 കേസുകളാണ് സംസ്ഥാനത്ത് ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തുവര്‍ഷം കഴിയുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 8700. മുന്‍പത്തേക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് ഇടപാടുകള്‍ കേരളത്തില്‍ നടക്കുന്നു എന്നതിന്റെ തെളിവ് എന്ന നിലയിലാണ് ഇതിനെ കാണാനാവുക. 2009ല്‍ 646 കേസുകളും 2010ല്‍ 769 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2011ല്‍ 693, 2012ല്‍ 696, 2013ല്‍ 974 എന്നിങ്ങനെ കേസുകളുടെ എണ്ണം കൂടി. കഴിഞ്ഞ അഞ്ചു വര്‍ഷമായി കേസുകളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചു. 2014ല്‍ 2,239 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2015ല്‍ 4,103, 2016ല്‍ 5,924. 2017ല്‍ ഇത് 9,244 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രമാണ് നേരിയ കുറവുണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ എല്ലാ മാസവും സംസ്ഥാനങ്ങളിലെ മയക്കുമരുന്നു കേസുകള്‍ അവലോകനം ചെയ്യാറുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം എക്സൈസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസുകള്‍ 7,785 ആണ്. 2018ല്‍ എക്സൈസ് 1941 കിലോ കഞ്ചാവും 53873 ഗ്രാം ഹാഷിഷും 61 ഗ്രാം ഹെറോയിനും 377 ഗ്രാം ബ്രൗണ്‍ ഷുഗറും 26163 ഗ്രാം എം.ഡി.എം.എയും പിടിച്ചു. ചരസ്, ഓപ്പിയം, മാജിക് മഷ്റൂം തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളെല്ലാം സംസ്ഥാനത്തേക്ക് നിര്‍ബാധമെത്തുന്നുണ്ടെന്നാണ് പൊലീസിന്റേയും എക്സൈസിന്റേയും ഈ രേഖകള്‍ വ്യക്തമാക്കുന്നത്. കൊഡെയ്ന്‍ ഫോസ്ഫേറ്റ്, ഡയസപാം, ബപ്രനോര്‍ഫിന്‍, പ്രൊമെത്താസിന്‍, ലോറസെപാം, മാക്സ്ഗോളിന്‍, നൈട്രാസെപാം, സ്പാസ്മോ പ്രോക്സിവോണ്‍ പ്ലസ്, അല്‍പ്രാസൊലം എന്നീ ഗുളികകളും എക്സൈസിന്റേയും പൊലീസിന്റേയും മയക്കുമരുന്നു വേട്ടകളില്‍ പിടിച്ചെടുത്തവയിലുണ്ട്. കഴിഞ്ഞ വര്‍ഷം എക്സൈസ് മാത്രം പിടിച്ചത് 36571 ഗുളികകളാണ്.

തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും മാത്രം കഴിഞ്ഞ വര്‍ഷം 1113 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ആന്റി നാര്‍ക്കോട്ടിക് സെല്‍ 1,148 പേരെ അറസ്റ്റു ചെയ്തു. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 295 കേസുകള്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ തിരുവനന്തപുരത്ത് 69 കേസുകളാണുള്ളത്. ഈ വര്‍ഷം അതേ മാസം 126 കേസായി വര്‍ധിച്ചു.
നോക്കു എങ്ങോട്ടാണ് ഈ കണക്കുകൾ കുതിച്ചു പായുന്നത്.?എവിടെയാണ് നമുക്ക് പിഴക്കുന്നത്?

ലഹരിയുടെ കാര്യത്തിൽ നാം ജാഗ്രത
കാണിക്കേണ്ടതെങ്ങനെയാണു?
എത്രയൊക്കെ ജാഗ്രതയും, ബോധവൽക്കരണങ്ങളും നടത്തിയിട്ടും ഈ കണക്കുകൾ പെരുകുന്നതെങ്ങനെ?
നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ ആണിതൊക്കെ.

ലഹരിയുടെ ഉപയോഗവും, വിതരണവും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. കാരണം മഫിയകൾ അതി ജാഗ്രതയോടെയാണു നീങ്ങുന്നത്. അതുകൊണ്ട് തന്നെ അധിസൂക്ഷമായി തന്നെ കാര്യങ്ങൾ വിലയിരുത്തി, പോലീസിന്റെയും, നർകോട്ടിക്കിന്റെയും, നാട്ടുകാരുടെയും വലിയൊരു കോർഡിനേഷൻ വേണ്ടി വരും.കാരണം വലിയൊരു നെറ്റ്‌വർക്കിന്റെ പുറത്താണ് ഇത്തരം മാഫിയകൾ കളിക്കുന്നത്. ഒരാളെ ലഹരികൈവശംവച്ചതിനു പിടിച്ചു എന്ന് പറയുമ്പോൾ അതൊരു കണ്ണി മാത്രമാണ്. അതിനപ്പുറത്തേക്ക് അന്താരാഷ്ട്ര ബന്ധങ്ങൾ വരെ ഉണ്ടാവും.

വെറും ബോധവൽക്കരണം കൊണ്ടോ, നിയമങ്ങൾ കൊണ്ടോ തടയാൻ പറ്റുന്ന ഒന്നല്ല ലഹരി. അതിന് ഓരോ കുടുംബങ്ങളിൽ, ഓരോ വ്യക്തികളിൽ നിന്നും തുടങ്ങണം.നമ്മുടെ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനം കുടുംബമാണ് അതുകൊണ്ട് തന്നെ ഓരോ കുടുമ്പങ്ങളിൽ നിന്നു തന്നെ അതിന്റെ പ്രവർത്തനം ആവശ്യമാണ്. ലഹരിയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക
എന്തൊക്കെ ആഘോഷങ്ങൾ ഉണ്ടായാലും അവിടെ ലഹരി ഇല്ലാതെ, കുടുംബമെന്ന ലഹരിയിൽ ആഘോഷങ്ങൾ നടക്കട്ടെ.
അതിനോടൊപ്പം തന്നെ പറയേണ്ടിവരുന്ന ഒരു കാര്യമുണ്ട്.കുടുംബചിദ്രങ്ങൾ ഏറി വരുന്നൊരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത് ഇതിന്റെ പരിണിത ഫലങ്ങൾ ഏറ്റവും കൂടുതൽ കുട്ടികളിൽ ആയിരിക്കും. പലതരത്തിൽ അതു കുട്ടികളുടെ മാനസിക അവസ്ഥയെ ബാധിക്കും. ചിലപ്പോൾ ലഹരികളിൽ ആയിരിക്കും അവർ അഭയം കണ്ടെത്തുന്നത്.അതുകൊണ്ട് കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം.

ആഴ്ചയില്‍ പത്തോ പതിനഞ്ചോ കുട്ടികളാണ് ലഹരി ഉപയോഗത്തില്‍ നിന്ന് കരകയറുന്നതിനായി ചികിത്സ തേടി എന്റെ അരികില്‍ എത്തുന്നത്. ഒരു ഡോക്ടറുടെ അടുത്ത് ഇത്രയും കുട്ടികള്‍ വരുന്നുണ്ടെങ്കില്‍ അത് വളരെ ഭീകരമായ ഒരു അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്.’ എറണാകുളം റിനൈ മെഡി സിറ്റിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. വിവേക് പറയുന്നു.
ലഹരിയുടെ ഉപയോഗം കണ്ടെത്താൻ പെട്ടന്ന് കഴിഞ്ഞൂന്നു വരില്ല. എന്നാൽ സസൂക്ഷ്മമം വീക്ഷിച്ചാൽ കണ്ടെത്താൻ കഴിയുകയും ചെയ്യും. അവരുടെ പെരുമാറ്റം, രീതികൾ, ദേഷ്യം, സങ്കടം, ഇങ്ങനെ ഓരേ വികാരങ്ങളിലും മാറ്റങ്ങൾ കാണാം.നമ്മളിൽ നിന്നോ എന്തൊമറക്കുന്നു എന്നൊരു തോന്നൽ ഉണ്ടായാൽ, ശ്രദ്ധിക്കുക അവരുടെ പോക്ക് വേറൊരു ലോകത്തേക്കാണ്‌കൂളില്‍ മുടങ്ങുക, സ്‌കൂളില്‍ പോവുകയാണെന്ന ഭാവത്തില്‍ മറ്റെവിടെയെങ്കിലും പോകുക, കുട്ടിയുടെ ശരീരത്തില്‍ നിന്നോ, വസ്ത്രങ്ങള്‍, മുറി എന്നിവിടങ്ങളില്‍ നിന്നോ സിഗററ്റിന്റെയോ പുകയുടെയോ മണം വരിക, പെട്ടെന്നുണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങള്‍. ദേഷ്യം, അമര്‍ഷം, പൊട്ടിത്തെറി, നിരാശ എന്നിവ അനിയന്ത്രിതമാവുക. വിക്കല്‍, സംസാരിക്കുമ്പോള്‍ തപ്പിത്തടയല്‍ എന്നിവ ഉണ്ടാവുക.

ആവശ്യങ്ങള്‍ ഏറിവരിക, ആവശ്യത്തിന് പണം കിട്ടിയില്ലെങ്കില്‍ ചോദിക്കാതെ എടുത്തുകൊണ്ടു പോകുക, പോക്കറ്റിലോ ബാഗിലോ മുറിയിലോ ആവശ്യത്തില്‍ കൂടുതല്‍ പണം കാണപ്പെടുക, ചോദിച്ചാല്‍ കള്ളം പറയുക.
മുറിയില്‍ കയറി അധികനേരം വാതിലടച്ചിരിക്കുക, മണിക്കൂറുകളോളം കുളിക്കുക, ശരീരഭാരം അമിതമായി കുറയുകയോ കൂടുകയോ ചെയ്യുക, മറ്റു വിനോദോപാധികള്‍ ത്യജിക്കുക, ഇഷ്ടപ്പെട്ട ഹോബീസ്, ഹാബിറ്റ്‌സ് എന്നിവയില്‍ താത്പര്യം ഇല്ലാതാവുക. ഉറക്കം, ഭക്ഷണം എന്നിവ ഒന്നുകില്‍ വളരെ കുറഞ്ഞു പോവുക, അല്ലെങ്കില്‍ വളരെ കൂടുക, വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വരിക, വീട്ടില്‍ ആര്‍ക്കും മുഖം നല്‍കാതെ ഒഴിഞ്ഞു മാറുക, പുതിയ കൂട്ടുകെട്ടുകള്‍ തുടങ്ങുക, പഴയ ചങ്ങാതിമാരെക്കുറിച്ച് ചോദിച്ചാല്‍ അവരെ കുറ്റം പറയുക, ദേഷ്യപ്പെടുക. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ താത്പര്യം കാട്ടുക. ഇതെല്ലാം ലഹരിയിലേക്ക് നടക്കുന്നതിന്റെ ലക്ഷണങ്ങൾ ആണ്.

അതുപോലെ കൂട്ടുകെട്ടുകൾ വളരെ ശ്രദ്ധിക്കണം. ഈ അടുത്ത് ഒരനുഭവം ഉണ്ടായി. പതിനേഴു വയസുള്ള ഒരു ആൺകുട്ടി 5വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചു. അവനെ നാട്ടുകാർ നന്നായി പെരുമാറി പോലീസിൽ ഏൽപ്പിച്ചു. ആ സമയം ആ കുട്ടി ലഹരിയിൽ ആയിരുന്നു. അവനെ കൗൺസിലിങ് നടത്തിയപ്പോൾ ആണ് അറിഞ്ഞത് അവന്റെ കൂട്ട് ഒരു മുതിർന്ന ആളുമായിട്ടായിരുന്നു അയാൾ കഞ്ചാവ് കൊടുത്തു ഇവനെ ഉപയോഗിച്ചു. ഇവിടെ ആ കുട്ടി ചൂഷണത്തിനിരയായതും, മറ്റൊരു കുട്ടിയെ ഉപയോഗിക്കാൻ ഉള്ള കാരണവും ലഹരിയാണു. ഇത്‌ സമപ്രായക്കാരായ കൂട്ടുകാരിൽ നിന്നും സംഭവിച്ചു കൂടെന്നില്ല.

ചിലപ്പോൾ പണത്തിനും, ലഹരിക്കും വേണ്ടി മറ്റു കൂട്ടുകാരെ കൂടി ഈ കണ്ണികളിൽ ചേർക്കാൻ അവർക്കു മടിയുണ്ടാകില്ല.
സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നഗരത്തിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. സ്‌കൂള്‍ യൂണിഫോമിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം വ്യാപകമാണ്. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ അതിന്റെ പേരില്‍ ബ്ലാക്‌മെയില്‍ ചെയ്ത് കൂട്ടുകാരെക്കൂടി സംഘത്തില്‍ പെടുത്താന്‍ നിര്‍ബന്ധിക്കും. വലയില്‍ പെട്ടു പോകുന്ന കുട്ടി, ആരോടും പറയാന്‍ കഴിയാതെ അനുസരിക്കുകയും ചെയ്യും.

ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അറിയാനുള്ള ആകാംക്ഷ, കിട്ടുമെന്ന് കേട്ടിട്ടുള്ള ഉന്മാദാവസ്ഥ, സമപ്രായക്കാരുടെ പ്രേരണ, ബോറടി മാറ്റാന്‍, വിഷാദം മാറ്റാന്‍, വീട്ടിലെ പ്രശ്‌നങ്ങള്‍ മറക്കാന്‍, ക്ഷീണം മാറ്റാന്‍, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍… എന്നിങ്ങനെ ലഹരിവസ്തുക്കളിലേക്ക് ശ്രദ്ധ മാറാന്‍ കാരണങ്ങള്‍ നിരവധിയാണ്. തുടക്കത്തിലേ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഈ ആപത്കരമായ ദുശ്ശീലത്തില്‍ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കാന്‍ സാധിക്കും.

ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ ഇത്തരത്തിലുള്ള ശീലം മാറ്റാന്‍ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗണ്‍സലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം.
ചികിത്സ തുടങ്ങിയാല്‍ പൂര്‍ണമായും അത് പിന്തുടരണം. പെട്ടെന്ന് നിര്‍ത്താന്‍ കഴിയുന്നതല്ല ഇത്തരം ലഹരി വസ്തുക്കളോടുള്ള അടിമത്തം. ചികിത്സയ്ക്കിടയില്‍ കുട്ടി ചിലപ്പോള്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് മടങ്ങിപ്പോയേക്കാം. അപ്പോഴെല്ലാം ക്ഷമയോടെ അവനെ തിരിച്ചുകൊണ്ടുവരണം.
ചികിത്സാ സമയത്തോ അതിനു ശേഷമോ കൂട്ടിലിട്ട കിളിയെപ്പോലെ കുട്ടിയെ കൈകാര്യം ചെയ്യരുത്. ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണം. നല്ല ചങ്ങാതിമാരെ ഇക്കാര്യത്തില്‍ സഹായത്തിന് വിളിക്കാം.
ആരോഗ്യകരമായ കുടുംബാന്തരീക്ഷം കുട്ടിക്ക് നല്‍കുക. സംരക്ഷിക്കാനും സ്‌നേഹിക്കാനും ഒരു പ്രശ്‌നം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് നേരിടാനും കുടുംബം കൂടെയുണ്ടെന്ന വിശ്വാസം ഇത്തരം ശീലങ്ങളിലേക്ക് ഒരിക്കലും തിരികെപ്പോകാതിരിക്കാന്‍ കുട്ടിയെ സ്വയം പ്രേരിപ്പിക്കും.

മരുന്നുകളും കൗണ്‍സലിങ്ങും ഒപ്പം കൊണ്ടുപോകണം. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറയ്ക്കാനും ശാരീരിക പ്രശ്‌നങ്ങള്‍ നേരിടാനും മരുന്ന് കൂടിയേ തീരൂ. ഒറ്റയടിക്ക് സ്വയം തീരുമാനിച്ച് മാറ്റാന്‍ കഴിയുന്ന ഒന്നല്ല മയക്കുമരുന്നുകളോടും ലഹരി വസ്തുക്കളോടുമുള്ള അഡിക്ഷന്‍. ഒരുതവണ ട്രീറ്റ്‌മെന്റ് എടുത്ത് മുഴുമിപ്പിക്കുന്നതിനു മുമ്പ് തന്നെ വീണ്ടും അവ ഉപയാഗിക്കാന്‍ സാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞാല്‍ നാണക്കേടാവുമെന്നോ എല്ലാവരും കുറ്റപ്പെടുത്തുമെന്നോ കരുതേണ്ട. മരുന്നും കൗണ്‍സലിങ്ങും വഴി പൂര്‍ണമായും മാറ്റാന്‍ കഴിയുന്നതാണ് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം.

നമുക്ക് ആരോഗ്യവും, കഴിവും സമർഥ്യന്മാരുമായ ഒരു പുതു തലമുറയാണു വേണ്ടത്. ലഹരി ഒരു തലമുറയെ ആണ് നശിപ്പിക്കുന്നത്, ഒരു സമൂഹത്തെ ആണ് നശിപ്പിക്കുന്നത്, ഒരു രാജ്യത്തിന്റെ പുരോഗതിക്കാണ് തടയിടുന്നത്. അതുകൊണ്ട് തന്നെ അതു ഉപയോഗിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും, അതു വിൽക്കുന്നവരെയും, കൈയിൽ വക്കുന്നവരെയും നിയമപരമായി നേരിടാനുള്ള ശക്തമായ നടപടികൾ വേണം. ഓരോരുത്തരും ഉണർന്നിരുന്നുകൊണ്ട് ജാഗ്രത പാലിക്കാം…

✍സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: