17.1 C
New York
Tuesday, May 17, 2022
Home US News ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

ലളിത രാമമൂർത്തി : മയൂഖം വേഷ വിധാന മത്സര വിജയി

സലിം ആയിഷ (ഫോമാ പി.ആർ.ഓ )

ആവേശവും, ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിൽ, ഗ്രേറ്റ് ലേക്‌സ്‌ മേഖലയിൽ നിന്നുള്ള ബഹുമുഖ സംരംഭകയും . ഭരതനാട്യത്തിലും കർണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂർത്തി കീരീടം ചൂടി.

മത്സരങ്ങൾ തത്സമയം ഫ്ലവർസ് ടിവിയിൽ പ്രക്ഷേപണം ചെയ്തു.

ടൊറന്റോയിൽ ഐടി അനലിസ്റ്റായി ജോലി ചെയ്യുന്ന നസ്മി ഹാഷിം ആണ് ഫസ്റ് റണ്ണറപ്പ്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലെല്ലാം താൽപ്പര്യമുള്ള വ്യക്തിയാണ് നസ്മി ഹാഷിം. കാലിഫോർണിയ ബേക്കേഴ്‌സ്‌ഫീൽഡിൽ നഴ്സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ശ്വേത മാത്യുവാണ് സെക്കന്റ് റണ്ണറപ്പ്.

പതിനഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരം രാവേറെ നീണ്ടു നിന്നു. പ്രയാഗ മാർട്ടിൻ, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ തുടങ്ങിയവർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരെഞ്ഞടുത്തത് .

എല്ലാ മത്സരാർത്ഥികളെയും, വിജയികളെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ ആശംസിച്ചു.

സലിം ആയിഷ (ഫോമാ പി.ആർ.ഓ )

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: