17.1 C
New York
Wednesday, November 30, 2022
Home Kerala ലയൺസ് ഡിസ്ട്രിക്ട് 318 ബി - റാഫിൾ, കോട്ടയം മെഡിക്കൽ കോളേജിന് വെന്റിലേറ്റർ സമ്മാനിക്കുന്നു.

ലയൺസ് ഡിസ്ട്രിക്ട് 318 ബി – റാഫിൾ, കോട്ടയം മെഡിക്കൽ കോളേജിന് വെന്റിലേറ്റർ സമ്മാനിക്കുന്നു.

Bootstrap Example

കോട്ടയം മെഡിക്കൽ കോളേജിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ സമ്മാനം.
2021 ജൂൺ 23 ന് കോട്ടയം ചാലുകുന്നിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തല പൊട്ടി രക്തം വാർന്ന് ശ്വാസം നിലച്ച് ബോധമില്ലാതെ കിടന്നിരുന്ന നാഗമ്പടം പനയക്കുഴപ്പിൽ ചീരാങ്കൽ സുമേഷിനെ(40) അതുവഴി കാറിൽ വന്ന ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി റാഫിൾ L1, എം. പി. രമേഷ് കുമാർ തന്റെ കാറിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഉടൻ വെന്റിലേറ്ററി ലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ നൽകിയതിനെ തുടർന്ന് രണ്ടാം ദിവസം ബോധം വീണു. ഒരു മാസത്തെ ചികിത്സയ്ക്കുശേഷം സുമേഷ് ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്നു.

ഈ ജീവൻ രക്ഷിച്ചതിനാണ് മെഡിക്കൽ കോളേജിലെ ട്രോമാ കെയർ യൂണിറ്റിന് ലയൺസ് ഡിസ്ട്രിക്ട് ഈ വെന്റിലേറ്റർ സമ്മാനിക്കുന്നത്. സുമേഷ് കാർത്തിക ദമ്പതികൾക്ക് വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. നാട്ടുകാരുടെയും ലയൺസ് ക്ലബ്ബിന്റെയും മെഡിക്കൽ കോളേജിന്റെയും കേരള പോലീസിന്റെയും കൂട്ടായ്മയിലാണ് സുമേഷിന് ജീവൻ തിരികെ ലഭിച്ചത്. അപകടം പറ്റി വഴിയിൽ കിടക്കുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയാൽ പല ജീവനുകളും രക്ഷിക്കാൻ സാധിക്കും എന്ന സന്ദേശം പൊതുജനങ്ങൾക്കു നല്കുവാൻ കൂടിയാണ് ലയൺസ് ഈ സമ്മാനം നൽകുന്നത്.

അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുവാനും രക്ഷിക്കുന്നവർക്ക് നിയമസംരക്ഷണം നല്കുവാനും വേണ്ടി കേരള പോലീസിന്റെ സഹകരണത്തോടെ ലയൺസ് ഡിസ്ട്രിക്ട് 318 ബിയും ചേർന്ന് 2009 ൽ കോട്ടയത്ത് ആരംഭിച്ചതാണ് RAIL. (റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഇൻ ലയൺസ്). ആഗസ്റ്റ് 2 ന് മൂന്നു മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ, പ്രിൻസിപ്പാൾ ഡോ. കെ. പി. ജയകുമാറിന് വെന്റിലേറ്റർ കൈമാറും. മണപ്പുറം ഫൗണ്ടേഷനും കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് 318 ബിയിലെ അംഗങ്ങളും ചേർന്നാണ് ഇതിനുള്ള തുക സമാഹരിച്ചിട്ടുള്ളത്.

ലയൺസ് മുൻ ഗവർണർ ഡോ. സി. പി. ജയകുമാർ മുഖ്യാതിഥിയാണ്. ലയൺസ് റാഫിൾ ചെയർമാൻ എം. പി. രമേഷ്കുമാർ, മുൻ ഗവർണർ PMJf Ln, Dr. പി.ജി.ആർ പിള്ള, വൈസ് ഗവർണ്ണർമാരായ ക. ജെ. തോമസ് ഐ.പി.എസ് (റിട്ട.)., MJf Ln, ബിനോ ഐ കോശി, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി. കെ. ബാലകൃഷ്ണൻ, ഓർത്തോ വിഭാഗം മേധാവി ഡോ. റ്റോമിച്ചൻ ജോസഫ്, ആർ.എം.ഒ, ഡോ. രഞ്ചൻ, ഡിസ്ട്രിക്ട് കാബിനെറ്റ് സെക്രട്ടറി അഡ്മിനിസ്ട്രേഷൻ MIf Ln, എം. വി. മധു, ഡിസ്ട്രിക്ട് കാബിനെറ്റ് സെക്രട്ടറി ആക്ടിവിറ്റിസ് MIf Ln, വി.എം. മാത്യു, പി. ആർ.ഓ. ജേക്കബ് പണിക്കർ, സെക്രട്ടറി ഷാജിലാൽ, തുടങ്ങിയവർ സംസാരിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: