17.1 C
New York
Monday, September 27, 2021
Home Kerala ലയൺസ് ഡിസ്ട്രിക്ട്,ഭാരവാഹികൾ ചുമതലയേറ്റു

ലയൺസ് ഡിസ്ട്രിക്ട്,ഭാരവാഹികൾ ചുമതലയേറ്റു

കോട്ടയം: ലയൺസ് ഡിസ്ട്രിക്ട് 318-ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്റർനാഷണൽ ഡയറക്ടർ വി. പി. നന്ദകു മാർ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയം ആലപ്പുഴ, പത്തനംതിട്ട, ദുബായ് എന്നിവിടങ്ങളിലെ പതിനാറു വേദികളിലാണ് സമ്മേളനം നടന്നത്. മുൻ ഇന്റർനാഷണൽ എൻജിനീയർ ആർ. മുരുകൻ സ്ഥാനാരോഹണ ചടങ്ങും നിർവ്വഹിച്ചു. ഡിസ്ട്രിക്ട് ഗവർണറായി പ്രിൻസ് സ്കറിയ കല്ലറയ്ക്കൽ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി കെ.ജെ. തോമസ് ഐ.പി.എസ്., സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി പ്രൊഫ. ബിനോ ഐ. കോശി, കാബിനറ്റ് സെക്രട്ടറിമാരായി മധു എം.പി, വി.എൻ. മാത്യു, കാബി നറ്റ് ട്രഷറർ ആയി ആർ. ഗോപകുമാർ, ഡിസ്ട്രിക്ട് ട്രഷറർ ആയി ബിനു കോയിക്കൽ എന്നിവരും മറ്റ് ഭാരവാഹികളും ചുമതലയേറ്റു.

മൂന്നു വയസ്സു മുതൽ കവിത എഴുതി തുടങ്ങിയ സാഹിത്യലോകത്തെ വേറിട്ട പ്രതിഭയായ കുടമാളൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി പൂജ അനിലിന് ലാപ്ടോപ് നൽകി സേവന പദ്ധതികളുടെ ഉദ്ഘാടനം 318 ഡിയുടെ വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവ്വഹിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളായ ഡിസ്ട്രിക്ട് 318-ബിയിൽ ഭക്ഷണം ലഭിക്കാതെ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിശപ്പ് രഹിത 318-ബി എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചക്കും വൈകിട്ടും കഞ്ഞി നൽകുന്ന പദ്ധതി ആരംഭിച്ചു.

ഇന്റർനാഷണൽ ധനസഹായമുപയോഗിച്ച് ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ യുടെ ഡയാലിസിസ് യന്ത്രങ്ങൾ നൽകും. സ്വന്തമായി വീടില്ലാത്തവർക്ക് 25 വീട്, അർഹരായി പൂർത്തീകരിക്കാതെ കിടക്കുന്ന 50 വീടുകൾക്കുള്ള പൂർത്തീകരണ സഹായം, 1000 ഡയാലിസിസ് രോഗികൾക്കുള്ള ഫ്രീ ഡയാലിസിസ് കിറ്റ് വിതരണം, ഡിസ്ട്രിക്ട് ഹെഡ്ക്വാർഡേഴ്സ് നാട്ടകത്തു സൗജന്യ ഡയബറ്റിക് പരിശോനയും മെഡിസിൻ വിതരണവും. കൂടാതെ ഓക്സിജൻ കോൺസെൻട്രേറ്റർ വളരെ കുറഞ്ഞ നിരക്കിലും ഇന്ന് മുതൽ ലഭ്യമാക്കും.

ബാലാമൃതം പദ്ധതികളിലൂടെ നിർധനരായ ടൈപ്പ് -1 ഡയബറ്റിക്സ് ഉള്ള 50 കുട്ടികൾക്ക് ഒരു വർഷത്തേക്ക് 1000 രൂപ വീതം നൽകുന്ന പദ്ധതി, പൊതുമേഖല സ്ഥാപനങ്ങൾക്ക് കൈതാങ്ങ്, വഴിയോര സൗന്ദര്യവൽക്കരണം, വിധവകളെയും അനാഥരെയും അംഗപരിമിതരെയും സഹായിക്കുന്ന പദ്ധതി, വഴിയാത്രക്കാർക്ക് ദാഹജലം, വഴിയോര കച്ചവടക്കാർക്ക് തണൽ തുടങ്ങിയവയാണ് ഈ വർഷം നടപ്പിലാക്കുന്ന പ്രധാന സേവന പദ്ധതികൾ.

ലയൺസ് ഡിസ്ട്രിക്ട് 318-ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ഇന്റർനാഷണൽ ഡയറക്ടർ വി. പി. നന്ദകുമാർ നിർവ്വഹിക്കുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: