17.1 C
New York
Sunday, September 19, 2021
Home Kerala ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനം മഹത്തരം എന്ന്; പ്രിൻസിപ്പാൾ ഡോ. കെ.പി. ജയകുമാർ

ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനം മഹത്തരം എന്ന്; പ്രിൻസിപ്പാൾ ഡോ. കെ.പി. ജയകുമാർ

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി – കോട്ടയം മെഡിക്കൽ കോളേജിന് വെന്റിലേറ്റർ സമ്മാനിച്ചു. ലയൺസ് റാഫിൾ ഡിസ്ട്രിക്ട് സെക്രട്ടറി എം. പി. രമേഷ് കുമാർ മെഡിക്കൽ കോളേജിൽ എത്തിച്ച മൃതപ്രായനായ യുവാവിന് മികച്ച ചികിത്സയിലൂടെ ജീവൻ തിരികെ ലഭിച്ചപ്പോൾ അതിനെ അംഗീകരിച്ചുകൊണ്ട് ലയൺസ് ക്ലബ്ബ് നൽകിയ വെന്റിലേറ്റർ മെഡിക്കൽ കോളേജിന് വലിയ അംഗീകാരമാണ്. ഇത് ലയൺസ് ക്ലബ്ബിൻ്റെ മഹത്തായ പ്രവർത്തനമാണെന്നും പ്രിൻസിപ്പാൾ ഡോ. കെ.പി. ജയകുമാർ പ്രസ്താവിച്ചു. സർക്കാർ ആശുപത്രികളെ എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയായിക്കാണുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും എന്നും അദ്ദേഹം പറഞ്ഞു.

അപകടം പറ്റി വഴിയിൽ കിടക്കുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകിയാൽ പല ജീവനുകളും രക്ഷിക്കാൻ സാധിക്കും എന്ന സന്ദേശം പൊതുജനങ്ങൾക്കു നല്കുവാൻ കൂടിയാണ് ലയൺസ് ഈ പുരസ്കാരം നൽകിയത്.

അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുവാനും രക്ഷിക്കുന്നവർക്ക് നിയമസംരക്ഷണം നല്കുവാനും വേണ്ടി കേരള പോലീസിന്റെ സഹകരണത്തോടെ ലയൺസ് ഡിസ്ട്രിക്ട് 318 ബി. 2009 ൽ കോട്ടയത്ത് ആരംഭിച്ചതാണ് RAFIL. (റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഇൻ ലയൺസ്). ആഗസ്റ്റ് 2 ന് മൂന്നുമണിക്ക് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ, പ്രിൻസിപ്പാൾ ഡോ. കെ. പി. ജയകുമാറിന് വെന്റിലേറ്റർ കൈമാറി. മണപ്പുറം ഫൗണ്ടേഷനും കോട്ടയം ആലപ്പുഴ പത്ത നംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് 318 ബിയിലെ അംഗങ്ങളും ചേർന്നാണ് ഇതിനുള്ള തുക സമാഹരിച്ചിട്ടുള്ളത്.

ചടങ്ങിൽ ലയൺസ് മുൻ ഗവർണർ ഡോ. സി. പി. ജയകുമാർ മുഖ്യാതിഥിയായിരുന്നു. ലയൺസ് റാഫിൾ ഡിസ്ട്രിക്ട് സെക്രട്ടറി എം. പി. രമേഷ്കുമാർ, മുൻ ഗവർണർ ഡോ. പി.ജി.ആർ പിള്ള, വൈസ് ഗവർണ്ണർമാരായ കെ. ജെ. തോമസ് ഐ.പി.എസ് (റിട്ട.)., ഡോ. ബിനോ ഐ കോശി, മണപ്പുറം ഫൗണ്ടേഷൻ റീജിയണൽ മാനേജർ കുമാർ ബിലാൽ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി. കെ. ബാലകൃഷ്ണൻ, ഓർത്തോ വിഭാഗം മേധാവി ഡോ. എം.സി. റ്റോമിച്ചൻ, ഡിസ്ട്രിക്ട് കാബിനെറ്റ് സെക്രട്ടറിമാരായ എം. വി. മധു, വി.എം. മാത്യു, പി.ആർ,ഓ, ജേക്കബ് പണിക്കർ, സെക്രട്ടറി ഷാജിലാൽ, തുടങ്ങിയവർ സംസാരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: