17.1 C
New York
Wednesday, November 30, 2022
Home Kerala റോഡ് മുറിച്ചു കടന്ന ആനക്കൂട്ടത്തെ ശല്യം ചെയ്തു; ക്ഷുഭിതനായ ഒരു ആന യുവാവിനെ ചവിട്ടിക്കൊന്നു

റോഡ് മുറിച്ചു കടന്ന ആനക്കൂട്ടത്തെ ശല്യം ചെയ്തു; ക്ഷുഭിതനായ ഒരു ആന യുവാവിനെ ചവിട്ടിക്കൊന്നു

Bootstrap Example

ദിസ്പുര്‍: റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. സമാധാനപരമായി റോഡ് മുറിച്ച് കടക്കുന്ന ആനക്കൂട്ടം. കുട്ടിയാനകൾ ഉൾപ്പെട്ട ഇരുപതിലേറെ ആനകളുടെ കൂട്ടമാണ് റോഡ് മുറിച്ച് കടക്കുന്നത്.

ആരെയും ഉപദ്രവിക്കാതെ അവ കടന്നുപോകുമ്പോൾ അങ്ങോട്ട് പോയി ശല്യം ചെയ്ത് യുവാക്കളുടെ കൂട്ടം. വാഹനങ്ങളുടെ ഹോൺ മുഴക്കിയും തുണിവീശിയും ബഹളം വച്ചും ജനക്കൂട്ടം ആനകൾക്ക് ശല്യമുണ്ടാക്കി. മുന്നിൽ പോയി ആനകളെല്ലാം ഓടി മറഞ്ഞപ്പോൾ ഏറ്റവും പിന്നിലെത്തിയ ആന ജനക്കൂട്ടത്തിന് നേരെ പാഞ്ഞു. ചിതറി ഓടിയ യുവാക്കളിൽ നിലത്ത് വീണ ഒരാളെ ആന ചവിട്ടി െകാന്നു. പിന്നാലെ ശാന്തനായ ആന ആനക്കൂട്ടത്തിനൊപ്പം നടന്നുപോയി. പസ്‌കല്‍ മുണ്ട എന്ന യുവാവാണ് മരിച്ചത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: