17.1 C
New York
Thursday, December 2, 2021
Home US News റോക്‌ലാൻഡ് സെയിന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു -...

റോക്‌ലാൻഡ് സെയിന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു – ജോസഫ് ഇടിക്കുള,

വാർത്ത : ജോസഫ് ഇടിക്കുള,

ന്യൂ യോർക്ക്: ന്യൂ യോർക്ക് റോക്‌ലാൻഡ് സെയിന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം നടത്തപ്പെട്ടു, 2021 ഒക്ടോബർ 17 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെട്ട എഴുത്തിനിരുത്തൽ ചടങ്ങിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചു, ഇടവക വികാരി റവ: എബി പൗലോസ്,ചടങ്ങിനെത്തിയ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ച് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തിലേക്ക് കൈപിടിച്ച് നടത്തി.

ചടങ്ങിൽ മലയാളം സ്കൂൾ കോർഡിനേറ്റർ അൻസാ സോണി ചടങ്ങിൽ പങ്കെടുക്കുവാനെത്തിയ മാതാപിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു,പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് നമ്മുടെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തിക്കൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ അൻസ സോണി വിശദീകരിക്കുകയുണ്ടായി,

പാരമ്പര്യത്തിന്റെ താളം എന്ന ആപ്തവാക്യവുമായി കഴിഞ്ഞ രണ്ടു വർഷമായി നടത്തപ്പെടുന്ന മലയാളം സ്കൂൾ ഇതാണ് ഇപ്പോഴും ലക്‌ഷ്യം വയ്ക്കുന്നതെന്ന് അവർ ഓർമിപ്പിച്ചു,മിലൻ പൗലോസ്,സ്നേഹ സോജി,ഐയ്ഞ്ചൽ എബ്രഹാം,തുടങ്ങിയവർ വിദ്യാരംഭത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു മാതാപിതാക്കളോട് ഇംഗ്ലീഷിലും മലയാളത്തിലുമായി വിശദീകരിച്ചു,സൺ‌ഡേ സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആലീസ് തുകലിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു.
വിവരങ്ങൾ അറിയിച്ചത്: സോണി ജേക്കബ്.

വാർത്ത : ജോസഫ് ഇടിക്കുള,

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: