17.1 C
New York
Monday, November 29, 2021
Home US News റൈറ്റ് റവ. ഡോ യുയാക്കിം മാര്‍ കൂറിലോസ് ,റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കൊപ്പാമാരുടെ...

റൈറ്റ് റവ. ഡോ യുയാക്കിം മാര്‍ കൂറിലോസ് ,റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കൊപ്പാമാരുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂലൈ 18 ഞായറാഴ്ച: (പി പി ചെറിയാൻ)

ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ മുൻ ഭദ്രാസനാധിപനും ഇപ്പോൾ കൊട്ടാരക്കര ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് , തിരുവനന്ത പുരം ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് എന്നീ എപ്പിസ്കൊപ്പാമാരുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത സ്ഥാനാരോഹണം ജൂലൈ 18-നു ഞായറാഴ്ച രാവിലെ 9 മണിക്ക് തിരുവല്ലയിലെ സഭാ ആസ്ഥാനത്തനുള്ള പുലാത്തീന്‍ അരമന ചാപ്പലില്‍ വച്ചു നടത്തപ്പെടുന്നു.

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ സഫ്രഗന്‍ മെത്രാപ്പോലീത്തമാരെ നിയോഗിക്കാന്‍ ജൂലൈ 16-നു തിരുവല്ലയില്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്‌കോപ്പല്‍ സിനഡാണ് തീരുമാനിച്ചത് .

ഞായറാഴ്ച രാവിലെ 9 മണിക്ക് അഭിവന്ദ്യ മാർത്തോമാ മെത്രാപോലിത്ത ഡോ. തിയോഡോഷ്യസ് മാര്‍ത്തോമായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ നടക്കുന്ന സ്ഥാനാരോഹ ശുശ്രുഷയിൽ റൈറ്റ് റവ. തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്‌കോപ്പ വചന ശുശ്രൂഷ നിര്‍വഹിക്കും സഭയിലെ മറ്റ് ബഹുമാനപ്പെട്ട എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരിക്കും.

1951നവംബർ 25 നു കുന്നംകുളം ചീരൻ കുടുംബത്തിൽ ജനിച്ച റൈറ്റ് റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ് 1978 ലാണ് സഭയിലെ പട്ടത്വ ശുശ്രുഷയിൽ പ്രവേശിച്ചത്. 1989 ഡിസംബർ 9 നു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു .

1949 സെപ്റ്റംബർ 8 നു അഞ്ചേരി ക്രിസ്റ്റോസ് പാരിഷ് ഏലക്കാട്ടു കടുപ്പിൽ ജെ ക്കബിന്റേയും സാറാമ്മയുടെയും മകനായി ജനിച്ച റൈറ്റ് റവ ജോസഫ് മാര്‍ ബര്‍ണബാസ് 1976 ജൂൺ 12 നാണു സഭയിലെ പട്ടത്വ ശുശ്രുഷയിൽ പ്രവേശിച്ചത്.
1993 ഒക്ടോബർ 2 നു സഭയിലെ എപ്പിസ്‌കോപയായി അവരോധിക്കപ്പെട്ടു .

മദ്രാസ് മാര്‍ത്തോമാ (ചെട്ട്‌പെട്ട്) ഇടവക വികാരിയായ റവ. ജോര്‍ജ് മാത്യുവിന്റെ വികാരി ജനറാള്‍ നിയോഗ ശുശ്രൂഷയും ഇതോടൊപ്പം തന്നെ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ളതായിരിക്കുമെന്നും , സഭയുടെ വെബ്‌സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വെബ്കാസ്റ്റ് ചെയ്യുന്നതാണെന്നും സഭാസെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....

കേരള പോലീസ് ഒഫീസേഴ്സ് അസ്സോസ്സിയേഷന്‍:മെറിറ്റ്‌ ഫെസ്റ്റ് 2021

കേരള പോലീസ് അസ്സോസ്സിയേഷന്‍ ജില്ല പ്രസിഡന്റ് പ്രദീപ്‌.വി യുടെ അധ്യക്ഷ്യതയില്‍ പത്തനംതിട്ട വൈ എം സി എ ഹാളില്‍ ചേര്‍ന്ന യോഗം സംസ്ഥാന മൃഗസംരഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി...
WP2Social Auto Publish Powered By : XYZScripts.com
error: