17.1 C
New York
Thursday, August 18, 2022
Home US News "റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി" അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

“റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി” അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം അതിര്‍ത്തി സുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്ന റിമെയ്ന്‍ ഇന്‍ മെക്‌സിക്കൊ പോളിസി (REMAIN IN MEXICO POLICIY) അവസാനിപ്പിച്ചുകൊണ്ടു ബൈഡന്‍ ഭരണകൂടം ജൂണ്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി.

അമേരിക്കയില്‍ അഭയം തേടിയെത്തുന്നവര്‍ അവരുടെ ലീഗല്‍ പ്രോസസ് പൂര്‍ത്തിയാക്കുന്നതുവരെ മെക്‌സിക്കോയില്‍ തന്നെ കഴിയണമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്.

ഇതോടെ സതേണ്‍ ബോര്‍ഡറില്‍ തമ്പടിച്ചിരിക്കുന്ന അഭയാര്‍ഥികള്‍ക്ക് ലീഗല്‍ പ്രോസസിംഗ് പൂര്‍ത്തിയാക്കാതെ തന്നെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതിയാണ് ബൈഡന്‍ നല്‍കിയിരിക്കുന്നത്.

നിലവിലുള്ള നിയമം ഇല്ലാതാകുന്നതോടെ അതിര്‍ത്തി നിയന്ത്രിക്കുന്നത് ബോര്‍ഡര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാരായിരിക്കില്ലെന്നും, പകരം കാര്‍ട്ടല്‍, ക്രിമിനല്‍സും കൊയോട്ടീസുമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തിയായിരുന്നു ബൈഡന്‍ അധികാരത്തിലെത്തുമ്പോള്‍, എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയേയും അരക്ഷിതാവസ്ഥയിലുമായിരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. അമേരിക്ക ശക്തമായ ഒരു രാഷ്ട്രം ആയിരിക്കരുതെന്ന് ആഗ്രഹിക്കുന്ന ആദ്യ പ്രസിഡന്റായിരിക്കും ബൈഡനെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രൊ മെയോര്‍ക്കസ് പുറത്തിറക്കിയ ഏഴു പേജുള്ള മെമ്മോയിലാണ് മൈഗ്രന്റ് പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ പ്രോഗ്രാമിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് റിമെയ്ന്‍ ഇന്‍ മെക്‌സിക്കോ പോളിസി പിന്‍വലിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: