17.1 C
New York
Friday, July 30, 2021
Home US News റിപ്പബ്ലിക് ദിനാഘോഷവും കാർ റാലിയും

റിപ്പബ്ലിക് ദിനാഘോഷവും കാർ റാലിയും

റിപ്പോർട്ട്: കുര്യൻ രാജൻ പി.ആർ.ഓ

ഫിലഡെൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസിൽവേനിയ കേരള ചാപ്റ്ററിന്റ് ആഭിമുഖ്യത്തിൽഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനാഘോഷവും, ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിനോട് ഐക്യദാർഢ്യംപ്രഖ്യാപിച്ചുകൊണ്ട് കാര് റാലിയും നടത്തുന്നു. കാർ റാലി 4:30 പി. എം. ന് 9999 gantry road, philadelphia, Pa-19115 നിന്നും ആരംഭിച്ച് 9325 Krewstown road, Philadelphia,PA-19115 എത്തിച്ചേരുന്നതാണ്. തുടർന്ന് മയൂരാ റസ്റ്റോറൻറ് വച്ച്കൂടുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിൽനിന്നുള്ള കോൺഗ്രസിൻറെ സമുന്നതരായനേതാക്കൾ സുമിൽ കൂടി പങ്കെടുക്കുന്നതാണ്. പൊതുസമ്മേളനം കൃത്യം ഏഴുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്.

ഇന്ത്യയിെല കർഷകരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ശ്രമിക്കാതെ ഇന്ത്യ ഗവണ്മെൻറ് കാണിക്കുന്ന കിരാത വാഴ്ചക്കെതിരെ പ്രവാസ മണ്ണിൽ നിന്നു കൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അന്നം തരുന്നകർഷകരുടെ ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക എന്നതാണ് അവരുടെ ന്യായമായ ആവശ്യം. അത് നടത്തികൊടുക്കുവാൻ ഇന്ത്യാ ഗവൺമെൻറ് ശ്രമിക്കാതെ കോർപ്പറേറ്റുകളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നഗവൺമെൻറ് ആയി തീർന്നിരിക്കുന്നു.

സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയഇന്ത്യ 1950 ജാനുവരി 26 ആം തീയതി ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ലോകരാഷ്ട്രങ്ങളുടെ മുൻപിൽ അഭിമാനകരമായനേട്ടം കൈവരിച്ചു. അമേരിക്കൻ ചാനലുകൾ 6 ABC ഉൾപ്പെടെ ഈ പ്രോഗ്രാമുകൾ കവർ ചെയ്യുവാൻ എത്തുന്നതാണ്. ഈ സമ്മേളനത്തിലേക്കും കാർ റാലിയിലേക്കും ഏവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.പൊതുസമ്മേളനവും കാർ റാലിയും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നടക്കുന്നത്. പിആർഒ കുര്യൻ രാജൻ അറിയിച്ചതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

പ്രസിഡണ്ട് സന്തോഷ് എബ്രഹം-(215)605-6914

ജനറൽ സെക്രട്ടറി ഷാലു പൊന്നൂസ്-(203) 482-9123

ട്രഷറർ- ഫിലിപ്പോസ് ചെറിയാൻ- +1 (215) 605-7310

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...
WP2Social Auto Publish Powered By : XYZScripts.com